Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഗ്‌ളിംസസ് ഓഫ് തുർക്കി പ്രകാശനം ചെയ്തു

ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഗ്‌ളിംസസ് ഓഫ് തുർക്കി പ്രകാശനം ചെയ്തു

അഫ്‌സൽ കിളയിൽ

ദോഹ. പ്രവാസി മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ ഇംഗ്‌ളീഷ് യാത്രവിവരണ ഗ്രന്ഥമായ ഗ്‌ളിംസസ് ഓഫ് തുർക്കി പ്രകാശനം ചെയ്തു.

ഖത്തറിലെ പ്രമുഖ സംരംഭകനും സൗദിയ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ എൻ.കെ.എം. മുസ്തഫ സാഹിബിന് ആദ്യ പ്രതി നൽകി ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡണ്ട് പി.എൻ. ബാബുരാജനാണ് പുസ്തകം പ്രകാശനം ചെയ്തത്.

ഐ.സി.സി. യൂത്ത് വിങ് മാനേജിങ് കമ്മറ്റി മെമ്പർ അബ്ദുല്ല പൊയിൽ ചടങ്ങിൽ സംബന്ധിച്ചു.

ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും എവൻസ് ട്രാവൽ ആൻഡ് ടൂർസ് മാനേജിങ് ഡയറക്ടർ നാസർ കറുകപ്പാടത്ത് നന്ദിയും പറഞ്ഞു.

തുർക്കി സന്ദർശിക്കാനാഗ്രഹിക്കുന്നവർക്കുള്ള ഈ കൈപുസ്തകത്തിന്റെ സൗജന്യ കോപ്പികൾക്ക് 44324853 എന്ന നമ്പറിൽ മീഡിയ പ്ളസ് ഓഫീസുമായി ബന്ധപ്പെടണം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP