Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അൽ മദ്റസ അൽ ഇസ്ലാമിയ ദോഹ തക്രീം 2021 : മജ്‌ലിസ് നേതാക്കൾ പങ്കെടുക്കും

അൽ മദ്റസ അൽ ഇസ്ലാമിയ ദോഹ തക്രീം 2021 : മജ്‌ലിസ് നേതാക്കൾ പങ്കെടുക്കും

സ്വന്തം ലേഖകൻ


അൽ മദ്റസ അൽ ഇസ്ലാമിയ ദോഹ തക്രീം 2021 : മജ്‌ലിസ് നേതാക്കൾ പങ്കെടുക്കും


ദോഹ : മൂന്ന് പതിറ്റാണ്ടിലേറെയായി സിഐ.സി യുടെ മേൽനോട്ടത്തിൽ ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ വെച്ച് നടന്ന് വരുന്ന അൽ മദ്റസ അൽ ഇസ്ലാമിയ ദോഹ, കേരള മദ്രസാ എജ്യൂകേഷൻ ബോർഡ് (മജ്‌ലിസ്) നടത്തിയ പൊതുപരീക്ഷയിൽ പങ്കെടുത്ത 113 കുട്ടികളിൽ 26 ഫുൾ എ പ്ലസും 35 എ പ്ലസ് ഗ്രേഡും നേടി മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും മദ്റസ നടത്തിയ സെക്കണ്ടറി ഫൈനൽ എക്സാമിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികളെയും ആദരിക്കുന്നതിനു വേണ്ടി തക്രീം 2021 സംഘടിപ്പിക്കുന്നു. 2021 ജൂൺ 11 വെള്ളിയാഴ്ച വൈകീട്ട് 6. 45 ന് സൂം പ്ലാറ്റ്ഫോമിലാണ് പരിപാടി നടക്കുന്നത്.

ചടങ്ങിൽ ഇന്റഗ്രേറ്റഡ് എജ്യുകേഷണൽ കൗൺസിൽ ഓഫ് ഇന്ത്യ സിഇഒ ഡോ. ബദീഉസ്സമാൻ മുഖ്യാതിഥിയായിരിക്കും. കേരള മദ്റസ എജ്യുകേഷൻ ബോർഡ് ഡയറക്ടർ സുഷീർ ഹസൻ, ഐഡിയൽ ഇന്ത്യൻ സ്‌കൂൾ പ്രസിഡണ്ട് ഡോ. എംപി ഹസൻ കുഞ്ഞി, ഐഡിയൽ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പാൾ സയ്യിദ് ശൗക്കത്ത് അലി എന്നിവർ പ്രധാന അതിഥികളായിരിക്കും.

സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി പ്രസിഡണ്ട് കെ.ടി അബ്ദുറഹ്‌മാൻ, സിഐ.സി വിദ്യാഭ്യാസ വകുപ്പ് മേധാവി അൻവർ ഹുസൈൻ, മദ്രസാ മാനേജിങ് കമ്മിറ്റി പ്രസിഡണ്ട് ബിലാൽ ഹരിപ്പാട്, മദ്രസാ പ്രിൻസിപ്പാൾ അബ്ദുറഹിമാൻ പുറക്കാട്, രക്ഷാകർതൃ പ്രതിനിധി ഡോ. മുഹമ്മദ് ശാഫി (ഹെഡ്, ഡിപാർട്ട്മെന്റ് ഓഫ് ഓൺകോളജി, ഹമദ് മെഡിക്കൽ കോർപറേഷൻ), വിവിധ സിഐ.സി മദ്റസകളിലെ പ്രിൻസിപ്പാൾമാരായ എം ടി ആദം (ശാന്തിനികേതൻ, വക്റ), കെ.എൻ മുജീബുറഹ്‌മാൻ (സ്‌കോളർ), തൗഫീഖ് റഹ്‌മാൻ തൈക്കണ്ടി (അൽഖോർ), വിദ്യാർത്ഥി പ്രതിനിധി അയിദ ഷംസു തുടങ്ങിയവർ ആശംസ നേർന്നു കൊണ്ട് സംസാരിക്കും.

മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളുടെ പേരുകൾ പരിപാടിയിൽ പ്രഖ്യാപിക്കുന്നതും അവർക്കുള്ള ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും പിന്നീട് മദ്രസയിൽ നിന്ന് വിതരണം ചെയ്യുന്നതുമാണ്.

താഴെ കാണുന്ന സൂം ഐഡി ഉപയോഗിച്ച് പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.

Zoom ID : 836 588 0997 Pw: 54321)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP