Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഖത്തറിന്റെ ഒരു മില്യൺ മരം നടൽ പദ്ധതിയിൽ പങ്കുചേർന്ന് മൈന്റ് ട്യൂൺ ഇക്കോ വേവ്‌സ് സൊസൈറ്റി

ഖത്തറിന്റെ ഒരു മില്യൺ മരം നടൽ പദ്ധതിയിൽ പങ്കുചേർന്ന് മൈന്റ് ട്യൂൺ ഇക്കോ വേവ്‌സ് സൊസൈറ്റി

അഫ്സൽ കിളയിൽ

ദോഹ : പരിസ്ഥിതി സംരക്ഷണ, സൗന്ദര്യ വൽക്കരണ രംഗങ്ങളിലെ ഖത്തറിന്റെ അഭിമാന പദ്ധതിയായ ഒരു മില്യൺ മരം നടൽ പദ്ധതിയിൽ പങ്കുചേർന്ന് മൈന്റ് ട്യൂൺ ഇക്കോ വേവ്‌സ് സൊസൈറ്റിയും. ലോക പരിസ്ഥിതി ദിനാചണത്തിന്റെ ഭാഗമായി പതിനഞ്ച് ചെടികൾ നട്ടുപിടിപ്പിച്ചാണ് സൊസൈറ്റി ഈ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ഖത്തറിലെ വിവിധ ഗവൺമെന്റ് ഡിപ്പാർട്ട്‌മെന്റുകളും എംബസികളുമൊക്കെ പങ്കെടുക്കുന്ന ഈ സുപ്രധാന കാമ്പയിനിൽ അവസരം ലഭിക്കുന്ന പ്രഥമ എൻ.ജി.ഒ. എന്ന ബഹുമതിയും മൈന്റ് ട്യൂൺ ഇക്കോ വേവ്‌സ് സൊസൈറ്റി സ്വന്തമാക്കി.

ഇമാൻ അഹ്മദ് അൽ കുവാരി, അലി താലിബ് അൽ ഹൻസാബ്, ഡോ. ഹൈൽ അൽ ജഫ്ഫാൽ എന്നിവർ വിശിഷ്ട അതിഥികളായിരുന്നു.

മശ്ഹൂദ് തിരുത്തിയാട്, ഉസ്മാൻ കല്ലൻ, അബ്ദുൽ റഊഫ് കൊണ്ടോട്ടി, അബ്ദുല്ല പൊയിൽ, ജാഫർ മുരിച്ചാണ്ടി, മുത്തലിബ് മട്ടന്നൂർ, രാജേഷ് വി സി, എം.കെ. മുനീർ, അബ്ദുൽ റഹീം പാനൂർ, ഡോ. പ്രതിഭ, സയ്യിദ് സൽമാൻ, റസിയ ഉസ്മാൻ, അബൂബക്കർ, ഡോ. അമാനുല്ല വടക്കാങ്ങര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .

മരുഭൂമിയുടെ കാലാവസ്ഥക്ക് അനുയോജ്യമായ പതിനഞ്ച് ചെടികൾ നട്ടുപിടിപ്പിച്ചും പരിസ്ഥിതി പ്രതിജ്ഞയെടുത്തുമാണ് മൈന്റ് ട്യൂൺ ഇക്കോ വേവ്‌സ് സൊസൈറ്റി പരിസ്ഥിതി ദിനാചരണം വേറിട്ട അനുഭവമാക്കി മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP