Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖത്തർ മലയാളി വ്യവസായി ജെബി കെ ജോണിനെ ശ്രേഷ്ഠ ബാവ തിരുമേനി അനുമോദിച്ചു

ഖത്തർ മലയാളി വ്യവസായി ജെബി കെ ജോണിനെ ശ്രേഷ്ഠ ബാവ തിരുമേനി അനുമോദിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

പുത്തൻകുരിശ് : ദോഹ ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖത്തർ ടെക് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ജെബി കെ ജോണിനെ ശ്രേഷ്ഠ ബാവ തിരുമേനി അനുമോദിച്ചു. അശരണരും അലാരംബരുമായ അനേകർക്ക് അത്താണിയായി ജാതി മത വർഗ വർണ വ്യത്യാസമില്ലാതെ സഹായങ്ങൾ എത്തിക്കുന്ന ജെബിയുടെ പ്രവർത്തനങ്ങളെ ബാവാ തിരുമനസ് ശ്ലാഘിച്ചു. ജെബിയുടെ പിതാവ് പരേതനായ കെ പി ജോണിന്റെയും മാതാവ് ചിന്നമ്മ ജോണിന്റെയും സ്മരണാർത്ഥം കോൽക്കുന്നേൽ കെ പി ജോൺ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ അനേകം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഇതിനോടകം അദ്ദേഹത്തിന് നേതൃത്വം കൊടുത്തിട്ടുണ്ട്.

കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ഭവനനിർമ്മാണം, ഭക്ഷ്യക്കിറ്റ്, ചികിത്സാസഹായം, തുടങ്ങി നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത ജെബി നാടിനും സഭക്കും അനുഗ്രഹമാണെന്ന് ബാവ തിരുമേനി പറഞ്ഞു. നാവോളിമറ്റം നെല്ലിക്കുന്നേൽ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി ഇടവക അംഗം ആണ് ജെബി കെ ജോൺ. ഭാര്യ ആശ ജെബി, മക്കൾ എൽദോസ് ജെബി, ജീസ് ജെബി എന്നിവരടങ്ങുന്ന കുടുംബം ജീവകാരുണ്യ സേവന രംഗങ്ങളിൽ സജീവമാണ്

ജെബിയെ അനുമോദിക്കുന്ന ചടങ്ങിൽ തിരുമാറാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം ജോർജ്, കെ.പി സണ്ണി, എൽദോസ് ടി.വൈ, ബിജു ഫിലിപ്പ് എന്നിവർ പങ്കെടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP