Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുൻ പ്രവാസി മാധ്യമ പ്രവർത്തകന്റെ യു ട്യൂബ് സ്പോർട്സ് ചാനൽ തരംഗം സൃഷ്ടിക്കുന്നു

മുൻ പ്രവാസി മാധ്യമ പ്രവർത്തകന്റെ യു ട്യൂബ് സ്പോർട്സ് ചാനൽ തരംഗം സൃഷ്ടിക്കുന്നു

ഡോ അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പ്രമുഖ ഇംഗ്‌ളീഷ് ദിനപത്രമായ ഗൾഫ് ടൈംസിൽ ദീർഘകാലം സ്റ്റാഫ് ലേഖകനായിരുന്ന രമേശ് മാത്യുവിന്റെ VR4Keralasports എന്ന യുട്യൂബ് സ്പോർട്സ് ചാനൽ കായിക പ്രേമികളുടെയിടയിൽ തരംഗം സൃഷ്ടിക്കുന്നു.

ഈ മാസം പതിനൊന്നിന് റിലീസ് ചെയ്ത ഓർമയിൽ മഹാരാജാസ്, മൈതാനങ്ങളിൽ മഹാരാജാവ് എന്ന വീഡിയോ ഒരാഴ്ചക്കകം നാലായിരത്തോളം പേരാണ് കണ്ടത്. ലോകത്തിലെ അത്ഭുത സ്റ്റേഡിയമെന്ന് വിശേഷിപ്പിക്കാവുന്ന കൊച്ചിയിലെ മഹാരാജാസ് സ്റ്റേഡിയത്തിന്റെ പൂർവപ്രതാപവും നിലവിലെ ശോചനീയാവസ്ഥയും വരച്ചുകാണിക്കുന്നതാണ് വീഡിയോ.

ഖത്തറിൽ സാമൂഹ്യ പ്രതിബദ്ധതയോടെ ജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളിലും സജീവമായി ഇടപെടുകയും ഓരോ വിഷയവും അർഹിക്കുന്ന പ്രാധാന്യത്തോടെ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്ന റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്ത് ഏറെ ജനകീയനായ മാധ്യമ പ്രവർത്തകനായിരുന്നു രമേശ് മാത്യൂ.

ചങ്ങനാശ്ശേരി സ്വദേശിയായ രമേശ് മാത്യു ദോഹയിൽ വരുന്നതിന് മുമ്പ് ഇന്ത്യൻ എക്സ്‌പ്രസ്സ്, ന്യൂ ഇന്ത്യൻ എക്സ്‌പ്രസ്സ് പത്രങ്ങളിൽ സ്പോർട്സ് ലേഖകൻ ആയിരുന്നു. ദോഹവിട്ട ശേഷം 2019 ജൂലൈ മുതൽ ഒരു വർഷം തിരുവല്ലയിൽ റേഡിയോ MACFAST 90.4 FM station director ആയിരുന്നു. ഇപ്പോൾ സ്വന്തമായി ആരംഭിച്ച യുട്യൂബ് ചാനലാണ് VR4Keralasports.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP