Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിജയമന്ത്രങ്ങൾ പ്രകാശനം വേറിട്ട അനുഭവമായി

വിജയമന്ത്രങ്ങൾ പ്രകാശനം വേറിട്ട അനുഭവമായി

സ്വന്തം ലേഖകൻ

ദോഹ: ഗൾഫിലെ മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ.ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തകമായ വിജയ മന്ത്രങ്ങളുടെ പ്രകാശനം വേറിട്ട അനുഭവമായി. ഒരേ സമയം വ്യത്യസ്തമായ രണ്ട് വേദികളിലാണ് പുസ്തകം പ്രകാശനം ചെയ്തത്.

ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന മുപ്പത്തൊമ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നടന്ന പ്രകാശന ചടങ്ങിന് പ്രസാധകരായ ലിപി പബ്ളിക്കേഷൻസ് മേധാവി ലിപി അക് ബർ നേതൃത്വം നൽകി.

അദ്ധ്യാപികയും ഗ്രന്ഥകാരിയുമായ ജാസ്മിൻ സമീറിന് ആദ്യ പ്രതി നൽകി യൂറോപ്യൻ ഡിജിറ്റൽ യൂനിവേർസിറ്റി ചാൻസിലർ പ്രൊഫസർ സിദ്ദീഖ് മുഹമ്മദാണ് പുസ്തകം പ്രകാശനം ചെയ്തത്. ഡോ. നജീബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.

ദോഹയിൽ ഗ്രന്ഥകാരന്റെ സാന്നിധ്യത്തിൽ റേഡിയോ മലയാളം 98.6 എഫ്. എം ൽ വച്ചാണ് പ്രകാശനം നടന്നത്. ആന്റി സ്‌മോക്കിങ് സൊസൈറ്റി ഗ്‌ളോബൽ ചെയർമാൻ ഡോ. മുഹമ്മദുണ്ണി ഒളകരക്ക് ആദ്യ പ്രതി നൽകി പ്രമുഖ വ്യവസായിയും കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ഡയറക്ടറുമായ ഡോ. എം. പി. ഹസൻ കുഞ്ഞിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

വടക്കാങ്ങര നുസ്‌റതുൽ അനാം ട്രസ്റ്റ് ചെയർമാൻ അനസ് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. റേഡിയോ മലയാളം സി. ഇ. ഒ അൻവർ ഹുസൈൻ, എംപി. ട്രേഡേർസ് മാനേജിങ് ഡയറക്ടർ ഡോ. എം. പി. ഷാഫി ഹാജി , അൽ സുവൈദ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ
ഡോ. വി.വി.ഹംസ, യൂഗോ പേ വേ ചെയർമാൻ ഡോ. അബ്ദുറഹിമാൻ കരിഞ്ചോല, റൂസിയ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. വി. എം. കരീം, സെപ്രോടെക് സി. ഇ. ഒ. ജോസ് ഫിലിപ്പ് , ഖത്തർ ടെക് മാനേജിങ് ഡയറക്ടർ , അൽ മുഫ്ത റെന്റ് ഏ കാർ ജനറൽ മാനേജർ സിയാദ് ഉസ് മാൻ എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രയോജനകരമായ മോട്ടിവേഷണൽ പാഠങ്ങളാണ് പുസ്‌കത്തിലുള്ളത്. മലയാളം പോഡ്കാസ്റ്റിലൂടെയും മലയാളം റേഡിയോയിലൂടെയും ജനസമ്മതി നേടിയ വിജയമന്ത്രങ്ങളുടെ പുസ്തകാവിഷ്‌കാരമാണിത്.

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ലിപി പബ്ളിക്കേഷൻസാണ് പ്രസാധകർ. ഡോ. അമാനുല്ല വടക്കാങ്ങരയുടെ അറുപത്തി അഞ്ചാമത് പുസ്തകമാണിത്.

പുസ്തകത്തിന്റെ കേരളത്തിലെ പ്രകാശനം അടുത്ത ദിവസം നടക്കും.

ഫോട്ടോ. വിജയമന്ത്രങ്ങളുടെ പ്രകാശനം മുപ്പത്തൊമ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ അദ്ധ്യാപികയും ഗ്രന്ഥകാരിയുമായ ജാസ്മിൻ സമീറിന് ആദ്യ പ്രതി നൽകി യൂറോപ്യൻ ഡിജിറ്റൽ യൂനിവേർസിറ്റി ചാൻസിലർ പ്രൊഫസർ സിദ്ദീഖ് മുഹമ്മദ് നിർവഹിക്കുന്നു

2. വിജയമന്ത്രങ്ങളുടെ ദോഹയിലെ പ്രകാശനം ആന്റി സ്‌മോക്കിങ് സൊസൈറ്റി ഗ്‌ളോബൽ ചെയർമാൻ ഡോ. മുഹമ്മദുണ്ണി ഒളകരക്ക് ആദ്യ പ്രതി നൽകി പ്രമുഖ വ്യവസായിയും കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ഡയറക്ടറുമായ ഡോ. എം. പി. ഹസൻ കുഞ്ഞി നിർവഹിക്കുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP