Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രതിരോധമാണ് ചികിൽസയേക്കാൾ പ്രധാനം: ഡോ. വി.വി. ഹംസ

പ്രതിരോധമാണ് ചികിൽസയേക്കാൾ പ്രധാനം: ഡോ. വി.വി. ഹംസ

സ്വന്തം ലേഖകൻ

ദോഹ: പ്രതിരോധമാണ് ചികിൽസയേക്കാൾ പ്രധാനമെന്നും ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ വന്ന ശേഷം ചികിൽസ തേടി പോകുന്നതിനേക്കാൾ ആരോഗ്യകരമായ ശീലങ്ങളിലൂടെ അവ വരാതെ നോക്കുകയാണ് വേണ്ടതെന്ന് അൽ സുവൈദ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. വി.വി. ഹംസ അഭിപ്രായപ്പെട്ടു.

അൽ സുവൈദ് ഗ്രൂപ്പ് സി.എസ്.ആർ ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ തന്നൈ ലോക മാനസിക ദിനാചരണപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവനക്കാരാണ് ഓരോ സ്ഥാപനത്തിന്റേയും ശക്തി. അതുകൊണ്ട് തന്നെ അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പ്രധാനമാണ്. നിത്യവും കുറച്ച് നേരമെങ്കിലും വ്യായാമത്തിനായി ചിലവഴിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ജനറൽ മാനേജർ നിയാസ് അബ്ദുൽ നാസർ, എച്ച്. ആർ. മാനേജർ കവിത, ഫിനാൻസ് ഹെഡ് മുഖീം, മീഡിയ പ്ളസ് സിഇഒ. ഡോ. അമാനുല്ല വടക്കാങ്ങര സംസാരിച്ചു.

ഗായകൻ മുഹമ്മദ് ത്വയ്യിബ് ഒരു ഹിന്ദി ഗാനം ആലപിച്ചു. സംഗീതം മാനസിക സംഘർഷം ദൂരീകരിക്കുവാനുള്ള കാര്യക്ഷമമായ മാർഗമാണെന്നും പാട്ടുപാടിയും പാട്ട് കേട്ടും മാനസിക പിരിമുറുക്കങ്ങൾക്ക് ആശ്വാസം തേടണമെന്നും അദ്ദേഹം പറഞ്ഞു. ലോക മാനസിക ദിനാചരണത്തോടനുബന്ധിച്ച് എല്ലാ ജീവനക്കാരും പച്ച റിബ്ബണുകൾ അണിഞ്ഞ് ദിവസത്തെ സവിശേഷമാക്കി. ഷെറി പരിപാടി നിയന്ത്രിച്ചു. സജിൻ നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP