Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

മഹാമാരി കാലത്ത് നേരിട്ടുള്ള ബന്ധങ്ങൾക്ക് പ്രാധാന്യമേറുന്നു: ഷഫീഖ് കബീർ

മഹാമാരി കാലത്ത് നേരിട്ടുള്ള ബന്ധങ്ങൾക്ക് പ്രാധാന്യമേറുന്നു: ഷഫീഖ് കബീർ

സ്വന്തം ലേഖകൻ

ദോഹ : മഹാമാരി കാലത്ത് നേരിട്ടുള്ള ബന്ധങ്ങൾക്ക് പ്രാധാന്യമേറുകയാണെന്നും ബിസിനസ് കാർഡ് ഡയറക്ടറി ഈ രംഗത്തെ മഹത്തായ സംഭാവനയാണെന്നും അസീം ടെക്നോളജീസ് സ്ഥാപകനും സിഇഒയുമായ ഷഫീഖ് കബീർ അഭിപ്രായപ്പെട്ടു. റേഡിയോ മലയാളം 98.6 എഫ്.എമ്മിൽ നടന്ന ചടങ്ങിൽ മീഡിയപ്ളസ് പ്രസിദ്ധീകരിച്ച ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിയുടെ 14ാമത് പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് മഹാമാരി ലോകത്തെ മുഴുവൻ ഡിസ്‌കണക്ട് ചെയ്തപ്പോഴും ബിസിനസ് ലോകത്തെ ബന്ധിപ്പിക്കുവാൻ ബിസിനസ് കാർഡ് ഡയറക്ടറിക്ക് സാധിച്ചതായി അദ്ദേഹം പറഞ്ഞു. റെഡി റഫറൻസായി പുസ്തകമായും ഓൺലൈനിലും മൊബൈൽ ആപ്ളിക്കേഷനിലും ലഭ്യമായ ഡയറക്ടറി ബിസിനസ് സമൂഹത്തിന് ഏറെ പ്രയോജനം ചെയ്യുമെന്നാണ് തന്റെ അനുഭവമെന്ന് അദ്ദേഹം പറഞ്ഞു.

കമ്പ്യൂട്ടർ സാങ്കേതിക വിദ്യയും സോഫ്റ്റ്‌വെയറുകളും ബിസിനസിന്റെ വിവിധ വശങ്ങളെ സുതാര്യവും കാര്യക്ഷമവുമാക്കിയത് അന്താരാഷ്ട്രടിസ്ഥാനത്തിൽ തന്നെ ബിസിനസ് രംഗത്ത് മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. ക്ലൗഡ് ടെക്നോളജിയുടെ അനന്ത സാധ്യതകൾ ബിസിനസ് രംഗത്ത് ഉണ്ടാക്കുന്ന വമ്പിച്ച മുന്നേറ്റം ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള സംവിധാനമാണ് അസീം ടെക്നോളജി മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രൊഫഷണൽ വെബ്സൈറ്റുകളും ഈ മെയിൽ വിലാസവും പലപ്പോഴും സ്ഥാപനങ്ങളുടെ ആധികാരികതയും വിശ്വസ്തതയും ബോധ്യപ്പെടുത്താൻ സഹായകരമാണ്. ബിസിനസ് കാർഡ് ഡയറക്ടറിയും അസീം ടെക്നോളജീസും കൈ കോർക്കുന്നത് ഈ മേഖലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാർക്കറ്റിംഗിലെ നൂതന ആശയമാണ് ബിസിനസ് കാർഡ് ഡയറക്ടറിയെന്നും മിഡിലീസ്റ്റിലെ ഏറ്റവും കാര്യക്ഷമമായ ഈ സംവിധാനവുമായി കൈകോർക്കുന്നതിൽ റേഡിയോ മലയാളത്തിന് ചാരിതാർത്ഥ്യമുണ്ടെന്നും റേഡിയോ മലയാളം സിഇഒ. അൻവർ ഹുസൈൻ പറഞ്ഞു.

ദോഹ ബ്യൂട്ടി സെന്റർ മാനേജിങ് ഡയറക്ടർ ഡോ. ഷീല ഫിലിപ്പോസ് ഡയറക്ടറിയുടെ ആദ്യ പ്രതി ഏറ്റുവാങ്ങി. റേഡിയോ മലയാളം സിഇഒ. അൻവർ ഹുസൈൻ, വി വൺ ഗ്ളോബൽ ട്രാൻസ്പോർട്ട് ് മാനേജിങ് ഡയറക്ടർ അബ്ദുൽ ഗഫൂർ, അക്കോൺ ഹോൾഡിങ്സ് ചെയർമാൻ ഡോ. ശുക്കൂർ കിനാലൂർ, പാർക്കർ റസ്സൽ ചാർട്ടേർഡ് എക്കൗണ്ടന്റ്സ് മാനേജിങ് പാർട്ടണർ സി.എ. ഷാനവാസ് ബാവ, ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെബി കെ. ജാൺ, എന്നിവർ വിശിഷ്ട അതിഥികളായി സംബന്ധിച്ചു.

ഗൾഫ് പരസ്യ വിപണിയിൽ ഉപഭോക്താക്കൾക്ക് സംരംഭകരുമായി നേരിട്ട് ബന്ധപ്പെടുവാൻ അവസരമൊരുക്കി 2007ൽ തുടങ്ങിയ ഡയറക്ടറി ഓരോ വർഷവും കൂടുതൽ പുതുമകളോടെ വളരെ വേഗത്തിലാണ് ഉപഭോക്താക്കളുടെയും സംരംഭകരുടെയും ഇടയിൽ സ്വീകാര്യത നേടിയതെന്ന് മീഡിയ പ്ളസ് സിഇഒയും ഡയറക്ടറിയുടെ ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. എത് മേഖലയിലും അനുകരണങ്ങൾ ഒഴിവാക്കുകയും പുതുമകൾ അവതരിപ്പിക്കുകയും ചെയ്യുമ്പോൾ പൊതുസമൂഹം സ്വീകരിക്കുമെന്നതാണ് ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിയുടെ വിജയം തെളിയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൾഫ് മേഖലയിലെ ഡയറക്ടറികളുടെ ചരിത്രത്തിൽ വേറിട്ട പാത വെട്ടിതെളിയിച്ച് രംഗ പ്രവേശം ചെയ്ത ഡയറക്ടറി കഴിഞ്ഞ 13 വർഷത്തിലധികമായി സ്‌മോൾ ആൻഡ് മീഡിയം മേഖലയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ബിസിനസ് ഡയറക്ടറികളുടെ മുൻനിരയിൽ സ്ഥാനം പിടിച്ച് കഴിഞ്ഞു.

ഉപഭോക്താക്കളുടെയും സംരംഭകരുടെയും താൽപര്യവും നിർദേശവും കണിക്കിലെടുത്ത് ഡയറക്ടറിയുടെ ഓൺലൈൻ എഡിഷനും സാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തി പുതിയ തലമുറയിലെ ഉപഭോക്താക്കളെ കൂടി പരിഗണിച്ച് 2016 ൽ ആരംഭിച്ച മൊബൈൽ അപ്ലിക്കേഷനും വമ്പിച്ച് സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ഡയറക്ടറി ഓൺലൈനിൽ www.qatarcontact.com എന്ന വിലാസത്തിലും ഗൂഗിൾ പ്ലേ സ്റ്റോറിൽ QBCD എന്ന വിലാസത്തിലും ലഭ്യമാണ്.

വിശദമായ മാർക്കറ്റിങ് ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിക്ക് യുണിവേഴ്സൽ റെക്കോർഡ്സ് ഫോറത്തിന്റെ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ഡയറക്ടറി, കാലിക്കറ്റ് സർവ്വകലാശാലയുടെ സ്‌ക്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസിന് കീഴിലുള്ള കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പിന്റെ ഏറ്റവും നൂതനമായ മാർക്കറ്റിങ് ഉൽപ്പന്നത്തിനുള്ള അവാർഡ്, ബിസ്ഗേറ്റ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ അവാർഡ് എന്നിവ കരസ്ഥമാക്കാനായിട്ടുണ്ട്. യു.കെ ആസ്ഥാനമായുള്ള മിയ മാർക്കറ്റ് മാഗസിന്റെ 2017 ലെ ജി.സി.സിയിലെ മികച്ച ഇന്റർനാഷണൽ മീഡിയ മാർക്കറ്റ്, ഖത്തറിലെ മികച്ച അഡൈ്വർട്ടൈസിങ് ആൻഡ് ഈവന്റ് മാനേജ്മെന്റ് കമ്പനി എന്നീ രണ്ട് അവാർഡുകൾ ലഭിച്ച് ഏക കമ്പനി കൂടിയാണ് മീഡിയപ്ളസ്. ബിസിനസ് കാർഡ് ഡയറക്ടറി ഉൾപ്പെടെയുള്ള മീഡിയപ്ളസിന്റെ പ്രസിദ്ധീകരണങ്ങൾ പരിഗണിച്ചാണ് അവാർഡ് ലഭിച്ചത്.

മീഡിയ പ്ളസ് ജനറൽ മാനേജർ ഷറഫുദ്ധീൻ തങ്കയത്തിൽ,മാർക്കറ്റിങ് കോർഡിനേറ്റർ മുഹമ്മദ് റഫീഖ്, അഫ്സൽ കിളയിൽ, സിയാഹുറഹ്മാൻ ടി, ജോജിൻ മാത്യു, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP