Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യാത്രയയപ്പ് നൽകി

യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ

ദോഹ: നീണ്ട നാല്പത്തിനാല് വർഷത്തെ പ്രവാസിജീവിതം ഖത്തറിൽ പൂർത്തിയാക്കിയതിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഇൻകാസ് കണ്ണൂർ ജില്ലാ എക്‌സിക്യുട്ടീവ് അംഗം ശ്രീ പവിത്രൻ പാറാലിന് യാത്രയയപ്പ് നൽകി. കോവിഡ് നിയന്ത്രണങ്ങൾ നിമിത്തം വെബിനാറിൽ സംഘടിപ്പിച്ച യോഗത്തിൽ കെ പി സി സി മെംബർ വി രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യാഥിതിയായി പങ്കെടുത്തു. ജില്ലാ ആക്ടിങ്ങ് പ്രസിഡന്റ് ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സുരേഷ് കാര്യാട്, നിയാസ് ചെരിപ്പത്ത്, അബ്ദുള്ള പള്ളിപ്പറമ്പ്, ശ്രീരാജ് ചൊവ്വ, ഷമീർ മട്ടന്നൂർ, ജെനിറ്റ് ജോബ്, സുനിൽ കുമാർ, ജംനാസ് മാലൂർ, അമീൻ അരോമ, അഭിഷേക് മാവിലായി, മുഹമ്മദ് എടയന്നൂർ, ഹക്കീം മുണ്ടേരി, ശിവാനന്ദൻ, പ്രശോഭ്, മാലി മെരുവമ്പായി തുടങ്ങിയവർ സംസാരിച്ചു. നിഹാസ് കോടിയേരി സ്വാഗതവും റഷീദ് പേരാവൂർ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP