Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിജയമന്ത്രങ്ങൾ ഒരു മാസം പിന്നിടുന്നു

വിജയമന്ത്രങ്ങൾ ഒരു മാസം പിന്നിടുന്നു

സ്വന്തം ലേഖകൻ

ദോഹ: മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങര തയ്യാറാക്കിയ വിജയമന്ത്രങ്ങൾ ലേഖന പരമ്പരയുടെ ശബ്ദാവിഷ്‌കാരം ഒരുമാസം പിന്നിടുന്നു. ഒരു പക്ഷേ മുപ്പത് എപ്പിസോഡുകൾ പിന്നിടുന്ന ഇതേസ്വഭാവത്തിലുള്ള ആദ്യ മലയാളം പോഡ്കാസ്റ്റായിരിക്കുമിതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പകച്ചുനിന്ന ലോകത്തിന് ആശ്വാസം നൽകുന്നതിന്റെ ഭാഗമായി ഐഡിയ ഫാക്ടറി സി.സി.ഡി. സംഘടിപ്പിച്ച വെർച്വൽ കോൺഫറൻസാണ് ഇത്തരമൊരു ലേഖന പരമ്പരക്ക് പ്രോൽസാഹനമായതെന്നും ഐഡിയ ഫാക്ടറിയുടെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിക്കുന്ന മുഴുവൻ പേരോടും പൊതുവിലും ഐഡിയ ഫാക്ടറി ചെയർമാൻ മഞ്ചേരി നാസറിനോട് വിശേഷിച്ചും ഈ പരമ്പര കടപ്പെട്ടിരിക്കുന്നുവെന്നും ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. ലേഖനപരമ്പരക്ക് ലഭിച്ച ആവേശകരമായ പ്രതികരണങ്ങളും വിലയിരുത്തലുകളുമാണ് ശബ്ദാവിഷ്‌ക്കാരത്തിന് പ്രേരകമായത്.

കേരളത്തിനകത്തും പുറത്തും സംരംഭകരുടെ ഗുണപരമായ വളർച്ചക്കും പുരോഗതിക്കും നൂതനങ്ങളും കാര്യക്ഷമവുമായ പരിപാടികളിലൂടെ സ്വന്തമായ ഇടം കണ്ടെത്തിയ ഐഡിയ ഫാക്ടറി, മൈൻഡ് ട്യൂൺ എക്കോ വേവ്സ് സൊസൈറ്റി, വിവിധ സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്മകൾ, പൂർവ വിദ്യാർത്ഥി സംഘടനകൾ മുതലായവ വിജയമന്ത്രങ്ങൾ ഏറ്റെടുത്തതോടെ മലയാളികളെ ഏറ്റവും സ്വാധീനിച്ച പരമ്പരകളിലൊന്നായി വിജയമന്ത്രങ്ങൾ മാറുകയായിരുന്നു.

വിദ്യാർത്ഥികളേയും യുവജനങ്ങളേയും പ്രചോദിപ്പിക്കുകയും കർമോൽസുകരാക്കുകയും ചെയ്യുന്ന വിജയമന്ത്രങ്ങൾ കേരളത്തിനകത്തും പുറത്തുമുള്ള മലയാളി സമൂഹം ഏറ്റെടുത്തതോടെ വാട്സപ്പ് ബ്രോഡ്കാസ്റ്റിലൂടെയും യൂട്യൂബിലൂടെയുമായി പതിനായിരക്കണക്കിനാളുകളാണ് നിത്യവും കേട്ടുകൊണ്ടിരിക്കുന്നത്. വിജയമന്ത്രങ്ങൾ കേട്ടാണ് പലരുടേയും പ്രഭാതങ്ങൾ തുടങ്ങുന്നത് എന്ന സ്ഥിതിയായിരിക്കുന്നു. ധാരാളമാളുകൾ രാവിലെ മെഡിറ്റേഷൻ സമയം വിജയമന്ത്രങ്ങൾക്ക് നീക്കിവച്ചാണ് പ്രഭാതങ്ങളെ ധന്യമാക്കുന്നത്.

ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗ്രഹീത ശബ്ദവും സുനീഷ് പെരുവയലിന്റെ സാങ്കേതിക സഹായവുമാണ് വിജയമന്ത്രങ്ങളെ കൂടുതൽ ജനകീയമാക്കിയത്. പതിനഞ്ച് എപ്പിസോഡുകളാണ് ആദ്യം ആസൂത്രണം ചെയ്തിരുന്നതെങ്കിലും ശ്രോതാക്കളുടെ സജീവമായ പ്രതികരണങ്ങളാണ് ഒരു മാസവും പിന്നിട്ട് മുന്നോട്ടുപോകുവാൻ പ്രേരണയായതെന്ന് ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.

വിജയമന്ത്രങ്ങൾ ഈ മാസം അവസാനത്തോടെ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാനും ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു. ആശയലോകം ബുക്സാണ് വിജയമന്ത്രങ്ങൾ പ്രസിദ്ധീകരിക്കാനൊരുങ്ങുന്നത്. വിജയമന്ത്രങ്ങൾ നിത്യവും വാട്സ് അപ്പിൽ ലഭിക്കുവാൻ https://chat.whatsapp.com/HLRox5SEeuhKOPHJ9B0Wz9 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. മുൻ എപ്പിസോഡുകൾ ബന്നചേന്ദമംഗല്ലൂരിന്റെ യുട്യൂബ് ചാനലിൽ ലഭ്യമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP