Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മഴക്കെടുതി: സഹായസ്തവുമായി കൾച്ചറൽ ഫോറം ഖത്തർ

മഴക്കെടുതി: സഹായസ്തവുമായി കൾച്ചറൽ ഫോറം ഖത്തർ

സ്വന്തം ലേഖകൻ

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടലിലും പ്രളയത്തിലും പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാൻ കൾച്ചറൽ ഫോറം ഖത്തർ രംഗത്ത്. വെൽഫെയർ പാർട്ടി അനുഭാവികളുടെ ഖത്തറിലെ കൂട്ടായ്മയായ കൾച്ചറൽ ഫോറം ദുരന്ത ഭൂമിയിലെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളികളായും സാമ്പത്തിക സഹായങ്ങൾ നൽകിയുമാണ് ദുരന്ത ഭൂമിയിൽ കൈതാങ്ങായത്. ചുരുങ്ങിയ ദിവസത്തെ അവധിക്ക് നാട്ടിലെത്തിയ കൾച്ചറൽ ഫോറം നേതാക്കളും പ്രവർത്തകരുമുൾപ്പെടെ നിരവധി പേർ കവളപ്പാറ ഉൾപെടെയുള്ള ദുരന്ത ഭൂമിയിൽ സേവന രംഗത്തുണ്ട്.

ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി കൾച്ചറൽ ഫോറം സ്വരൂപിച്ച ധനസഹായത്തിന്റെ ആദ്യ ഗഡു എടക്കരയിൽ വെച്ച് കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് സുഹൈൽ ശാന്തപുരം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിനു കൈമാറി.

നാടിന്റെ കണ്ണീരൊപ്പാൻ പ്രവാസ ലോകം ഒപ്പം നിൽക്കുന്നത് കേരളത്തിന് ആത്മവിശ്വാസവും പ്രതീക്ഷയും നൽകുന്നതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ചടങ്ങിൽ ദുരിതാശ്വാസ പ്രവർത്തന രംഗത്ത് മികച്ച പ്രകടനം കാഴ്‌ച്ചവെക്കുന്ന ടീം വെൽഫെയറിനെ ആദരിച്ചു. ടീം വെൽഫെയർ മലപ്പുറം ജില്ലാ ക്യാപ്റ്റൻ ആരിഫ് ചുണ്ടയിലിനെ കൾച്ചറൽ ഫോറം സേവന വിഭാഗം സെക്രട്ടറി മുഹമ്മദ് കുഞ്ഞി പൊന്നാടയണിയിച്ചു.

ടീം വെൽഫെയറിനായി കൾച്ചറൽ ഫോറം സംഭാവന ചെയ്ത റെസ്‌ക്യൂ ബോട്ടുകൾ ഉൾപ്പെടെയുള്ള ജീവൻ രക്ഷാ ഉപകരണങ്ങൾ നേരത്തെ കൈമാറിയിരുന്നു. വെൽഫയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ, ജില്ലാ ജനറൽ സെക്രട്ടറി ഗണേശ് വടേരി, ജില്ലാ വൈസ് പ്രസിഡണ്ട് ഫാറൂഖ് ശാന്തപുരം, മുനീബ് കാരക്കുന്ന്, വിമൻസ് ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ഉഷാകുമാരി, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട് കെ.കെ അഷ്റഫ്, എഫ്.ഐ.ടി.യു സംസ്ഥാന സെക്രട്ടറി തസ്നീം മമ്പാട്, കൾച്ചറൽ ഫോറം നേതാക്കളായ ഷിയാസ് എറണാകുളം, മുഹമ്മദലി പാലക്കാട്, ഹഫീസുല്ല കാസറഗോഡ്, നിലമ്പൂർ മണ്ഡലം പ്രസിഡണ്ട് മൊയ്തീൻ അൻസാരി, റസിയ ടീച്ചർ എന്നിവർ സംബന്ധിച്ചു.

പരിപാടിയിൽ കൾച്ചറൽ ഫോറം ജില്ലാ പ്രസിഡണ്ട് റഷീദലി സ്വാഗതവും സംസ്ഥാന സെക്രട്ടറി എ.സി മുനീഷ് നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP