Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഖത്തറിലെ കൊട്ടാരക്കര പ്രവാസികളുടെ സംഘടനയായ - കെഫാഖ് സുജേഷ് ഹരിയെ ആദരിച്ചു

ഖത്തറിലെ കൊട്ടാരക്കര പ്രവാസികളുടെ സംഘടനയായ - കെഫാഖ് സുജേഷ് ഹരിയെ ആദരിച്ചു

സ്വന്തം ലേഖകൻ

2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ഗാനരചയിതാവിനുള്ളപുരസ്‌കാരം ലഭിച്ച സുജേഷ് ഹരിയെ ഖത്തറിലെ കൊട്ടാരക്കര പ്രവാസികളുടെസംഘടനയായ - കെഫാഖ് (KEFAQ) ആദരിച്ചു.സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയിലെ പുലരിപ്പൂ പോലെ

ചിരിച്ചും എന്ന പാട്ടെഴുതിയ കൊട്ടാരക്കര - പെരുങ്കുളം സ്വദേശിയായ സുജേഷ്ഹരി സ്വന്തം ഗ്രാമത്തിലെ കാഴ്ചകൾ വരികളായി ഉതിർത്തു, ഗ്രാമീണമായഈരടികളുടെ താളം പാട്ടിലുയർത്തി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരംനേടിയെടുക്കുകയായിരുന്നു.

ആദ്യ സിനിമയിലെ ആദ്യ പാട്ടിനു തന്നെ ആദ്യഅവാർഡ് ലഭിച്ച സുജേഷിനെ അനിൽകുമാർ ബി (ചാത്തന്നൂർ തഹസീൽദാർ)പൊന്നാട അണിയിച്ചു ആദരിച്ചു . സിബി മാത്യു (കേഫാഖ് ട്രസ്റ്റി) ഉപഹാരംനൽകുകയും കേഫാഖ് അംഗങ്ങളായ ടൈറ്റസ് ജോൺ ,കോശി ജോർജ്
ജോബിൻ ജോൺ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP