Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

'കളിമുറ്റം' കുട്ടികളുടെ റേഡിയോ സ്റ്റീഫൻ ദേവസ്യ ലോഗോ റിലീസ് ചെയ്തു

'കളിമുറ്റം' കുട്ടികളുടെ റേഡിയോ സ്റ്റീഫൻ ദേവസ്യ ലോഗോ റിലീസ് ചെയ്തു

സ്വന്തം ലേഖകൻ

ദോഹ: കുട്ടികളിലെ കലാവാസനയും, സർഗ്ഗശേഷിയും ഉണർത്തി സാമൂഹിക അവബോധം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ കളിമുറ്റം റേഡിയോക്ക് നടുമുറ്റം ഖത്തർ തുടക്കമിട്ടു. റേഡിയോ നാമകരണവും, ലോഗോയും കുട്ടികളിൽ നിന്ന് തന്നെ ക്ഷണിക്കുകയും, ലഭിച്ച എൻട്രികളിൽ നിന്ന് സെലക്ഷൻ കമ്മിറ്റി ഐഡിയൽ ഇന്ത്യൻ സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനി മൻഹ തഹ്സീറിന്റെ കളിമുറ്റം എന്ന പേരും ബിർള പബ്ലിക് സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സീഷാന്റെ റേഡിയോ ലോഗോയും തിരഞ്ഞെടുത്തു. ഈ റേഡിയോയുടെ ഔദ്യോഗികമായ ലോഗോ റിലീസ് സ്റ്റീഫൻ ദേവസ്സ്യ അദ്ദേഹത്തിന്റെ ഫേസ്‌ബുക്, ഇൻസ്റ്റാഗ്രാം പേജുകളിലൂടെ നിർവഹിച്ചു. റേഡിയോയുടെ ആദ്യ സംപ്രേഷണം വൈകാതെ ഉണ്ടാവുമെന്ന് റേഡിയോ ഭാരവാഹികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP