Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രവാസികളുടെ മൃതശരീരം സ്വീകരിക്കാനുള്ള സൗകര്യം കണ്ണൂർ എയർ പോർട്ടിലും ഏർപ്പെടുത്തണം: ഇൻകാസ് ഖത്തർ

സ്വന്തം ലേഖകൻ

ദോഹ: ഗൾഫ് നാടുകളിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതശരീരം സ്വീകരിക്കാൻ ആവശ്യമായ എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷന്റെ കേന്ദ്രം തുടങ്ങാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഇൻകാസ് ഖത്തർ മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നൽകി. നിലവിൽ, കണ്ണൂർ എയർപോർട്ട് ഒഴികെ, കേരളത്തിലെ മുഴുവൻ എയർപോർട്ടുകളിലും ഈ സൗകര്യമുണ്ട്. വിമാനത്താവളം തുറന്ന് ഒരു വർഷം കഴിഞ്ഞിട്ടും ഉത്തര മലബാറുകാരായ പ്രവാസികളുടെ മൃതദേഹങ്ങൾ കോഴിക്കോട്ടെക്ക് തന്നെയാണു കൊണ്ടു പോയി കൊണ്ടിരിക്കുന്നത്. ഉറ്റവരുടെ മൃത ശരീരത്തിനായി കണ്ണീരോടെ കാത്തിരിക്കുന്ന കുടുംബാങ്ങൾക്ക് ഇത് മണിക്കൂറുകളുടെ കാത്തിരിപ്പിനും, കിലോമീറ്ററുകളുടെ യാത്രയ്ക്കും കാരണമാകുന്നു.

ആരോഗ്യ മന്ത്രാലയത്തിന്റെ കേന്ദ്രം തുടങ്ങാൻ ഹെൽത്ത് അഥോറിറ്റിയുടെ അനുമതി ലഭിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സമീർ ഏറാമല
ആവശ്യപ്പെട്ടു. കൂടാതെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കണ്ണൂർ എം പി കെ സുധാകരൻ എന്നിവർക്കും നിവേദനം സമർപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP