Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂടണയാൻ മാത്രമല്ല, തിരികെ മടങ്ങാനും ഇൻകാസ് ഖത്തർ കൂടെയുണ്ട്

കൂടണയാൻ മാത്രമല്ല, തിരികെ മടങ്ങാനും ഇൻകാസ് ഖത്തർ കൂടെയുണ്ട്

സ്വന്തം ലേഖകൻ

ദോഹ: ഖത്തറിലേക്ക് തിരികെ വരാനുദ്ദേശിക്കുന്ന നിലവിൽ വിസയുള്ള കേരളക്കാരായ പ്രവാസികൾക്ക് വേണ്ടി ഇൻകാസ് ഖത്തർ ചാർട്ടേർഡ് വിമാന സർവ്വീസിന് സൗകര്യം ഒരുക്കുന്നു. യാത്ര സൗകര്യം വേണ്ടവർക്ക് മുൻഗണനാ പട്ടിക തയ്യാറാക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുകയാണ്.

റിട്ടേൺ പെർമിറ്റ് കിട്ടിയാൽ മാത്രമേ ഖത്തറിലേക്ക് മടങ്ങാൻ സാധ്യമാവൂ. ഓഗസ്റ്റ് ഒന്നാം തിയ്യതി മുതൽ റിട്ടേൺ പെർമിറ്റിന് അപേക്ഷ സമർപ്പിക്കാൻ കഴിയും

റിട്ടേൺ പെർമിറ്റിന് അപേക്ഷിക്കേണ്ടത് തൊഴിലുടമയോ സ്ഥാപനത്തിന്റെ ചുമതലക്കാരോ ആണ്. സ്ഥാപനത്തിന്റെ / തൊഴിലുടമയുടെ ഖത്തർ പോർട്ടൽ വഴിറിട്ടേൺ പെർമിറ്റിന് അപേക്ഷിക്കാം.

നിങ്ങളുടെ സ്‌പോൺസർഷിപ്പിലുള്ള കുടുംബാംഗങ്ങളുടെ റിട്ടേൺ പെർമിറ്റിന് സ്വന്തമായി ഖത്തർ പോർട്ടൽ വഴിഅപേക്ഷിക്കാവുന്നതാണ്.

തിരികെ വരുന്നവർക്ക് ഖത്തർ ഗവർമെന്റ് നിഷ്‌കർഷിക്കുന്ന ക്വാറന്റിന് അടക്കമുള്ള എല്ലാ നിബന്ധനകളും സ്വന്തം ഉത്തരവാദിത്വത്തിൽ ചെയ്യേണ്ടതാണ്.

റിട്ടേൺ പെർമിറ്റിന്ന് അപേക്ഷിച്ച ശേഷം താഴെ കൊടുത്ത ലിങ്കിൽ രജിസ്റ്റർ ചെയ്യുക.

https://tinyurl.com/todoha

ടിക്കറ്റ് ഫെയർ, യാത്ര തിയ്യതി നിങ്ങളെ പിന്നീട് അറിയിക്കുന്നതായിരിക്കും.

നിങ്ങളുടെ രജിസ്‌ട്രേഷൻ ഒരു തരത്തിലും യാത്ര ഉറപ്പു നൽകുന്നില്ല. ചാർട്ടേർഡ് ഫ്‌ളൈറ്റുകൾ ബന്ധപ്പെട്ട ഗവൺമെന്റ് അനുമതികൾക്കും നിയമങ്ങൾക്കും വിധേയമായി മാത്രം.

https://portal.www.gov.qa/wps/portal/qsports/services/servicetDetail/exceptionalentrypermittoqatarservice

https://covid19.moph.gov.qa

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക

സിറാജ് പാലൂർ
00974 5594 1189
കരീം നടക്കൽ
00974 6641 5368
കേശവദാസ്
00974 66 777 825

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP