Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ഇൻകാസിന്റെ ഒമ്പതാമത്തെ ചാർട്ടേഡ് ഫ്‌ളൈറ്റും പറന്നുയർന്നു

ഇൻകാസിന്റെ ഒമ്പതാമത്തെ ചാർട്ടേഡ് ഫ്‌ളൈറ്റും പറന്നുയർന്നു

സ്വന്തം ലേഖകൻ

ത്തറിൽ നിന്നും ഇൻകാസിന്റെ അവസാനത്തെ ചാർട്ടേഡ് ഫ്‌ളൈറ്റ് ഇന്ന് ഖത്തർ സമയം 4 മണിക്ക് ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കരിപ്പൂർ എയർപോർട്ടിലെക്ക് പറന്നുയർന്നു. ഇതോട് കൂടി ഒരു സമ്പൂർണ സൗജന്യ ചാർട്ടേഡ് വിമാനമടക്കം ഇൻകാസ് ഖത്തർ ചാർട്ടേഡ് ചെയ്ത 9 വിമാനങ്ങളാണ് ഖത്തറിലെ ആയിരക്കണക്കിന് പ്രവാസികളെയും വഹിച്ചു കേരളത്തിലെ വിവിധ എയർപോർട്ടുകളിൽ പറന്നിറങ്ങിയത്. ഖത്തറിൽ നിന്നും ആദ്യമായി ഒരു സംഘടന ചാർട്ടേഡ് ചെയ്ത ഫ്‌ളൈറ്റും ഇൻകാസിന്റേതായിരുന്നു.

ഖത്തറിൽ കോവിഡ്-19 മഹാമാരി പടർന്നു തുടങ്ങിയ അന്നു മുതൽ പാവപ്പെട്ട പ്രവാസികൾക്ക് ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും കൈതാങ്ങായി മാറുകയായിരുന്നു ഇൻകാസ് ഖത്തർ. ഖത്തറിന്റെ വിവിധ സ്ഥലങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്ന പ്രവാസികൾക്ക് ഭക്ഷണവും മരുന്നും തടസംകൂടാതെ എത്തിച്ചും ആവശ്യമായവർക്ക് വൈദ്യ സഹായവും കൗൺസലിംഗുമെല്ലാം ലഭ്യമാക്കിയും ഏതാണ്ട് പൂർണ സമയവും കർമ്മ നിരതരായിരുന്നു ഇൻകാസിന്റെ പ്രവർത്തകർ .ഇൻഡസ്ട്രയിൽ ഏരിയ 1 മുതൽ 31 വരെ ലോക്ക് ഡൗൺ ആയ അന്ന് മുതൽ അവിടേക്ക് മാത്രം സ്ഥിരം വളണ്ടിയർമാരെ സജ്ജമാക്കിയായിരുന്നു പ്രവർത്തനങ്ങൾ. വിവിധ ജില്ലാ കമ്മറ്റികളുടെയും മണ്ഡലം കമ്മറ്റികളുടെയും സഹകരണത്തോട് കൂടി ഏകദേശം 5000 ത്തോളം ഫുഡ് കിറ്റുകൾ ഇൻകാസ് ഖത്തറിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തിട്ടുണ്ട്.

കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗണിനെ തുടർന്ന് ജോലിയും വരുമാനവും ഇല്ലാതായ സലൂൺ, ലിമോസിൻ എന്നിവിടങ്ങളിൽ ജോലിചെയ്തിരുന്ന തൊഴിലാളികൾക്കും, ചെറുകിട കൺസ്ട്രക്ഷൻ തൊഴിലാളികൾ എന്നിവർക്കുമാണ് പ്രധാനമായും ഭക്ഷണവും മരുന്നും എത്തിച്ചത് ഭാഷാ-ദേശ വ്യത്യാസങ്ങളില്ലാതെ എല്ലാ പ്രവാസി സമൂഹത്തിനും സഹായമെത്തിച്ചിട്ടുണ്ട്.

സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നതിന്റെ ഭാഗമായി നാടണയാൻ പ്രയാസപ്പെടുന്നവർക്ക് വേണ്ടി 100ഓളം വിമാന ടിക്കറ്റുകളും ഇൻകാസ് ഖത്തർ നൽകിയിട്ടുണ്ട്. ഇതിലെല്ലാമുപരി മറ്റൊരു ചരിത്ര ദൗത്യം കൂടി ഏറ്റെടുത്തു വിജയിപ്പിക്കാൻ ഖത്തർ ഇൻകാസിന് സാധിച്ചു. കൂടണയും വരെ കൂടയുണ്ട് ഇൻകാസ് ഖത്തർ എന്ന ആപ്ത വാക്യം അന്വർത്ഥമാക്കികൊണ്ട്, ഖത്തറിന്റെ മണ്ണിൽ നിന്നും കോവിഡ് കാല പ്രതിസന്ധി മൂലം യാദൃശ്ചികമായി ജീവിത പ്രയാസമനുഭവിക്കേണ്ടി വന്ന 180 ഓളം യാത്രക്കാരെ ചിറകിലേറ്റി ഇൻകാസ് ഖത്തറിന്റെ സൗജന്യ ചാർട്ടേഡ് ഫ്‌ളൈറ്റും പറന്നു. തികച്ചും അർഹരായ ആളുകളെ മാത്രം ഉൾപ്പെടുത്തി കൊണ്ട്, ചരിത്ര ദൗത്യത്തിലേറിയ ഇൻകാസ് ഖത്തർ, ഖത്തറിലെ പ്രവാസി സമൂഹത്തിന് തുണയാത്.

ഖത്തർ ഇൻകസിന്റെ പ്രവർത്തനങ്ങൾക്ക് തണലായി നിന്ന എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ്. സഹായിച്ച ഉദാരമതികളായ സ്‌പോൺസർമാർ, സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, ജില്ലാ കമ്മിറ്റികൾ, ഒപ്പം നിന്ന പ്രിയപ്പെട്ട സഹപ്രവർത്തകർ, എല്ലാ സഹായങ്ങളും ചെയ്തു തന്ന ഇന്ത്യൻ അംബാസഡർ പി. കുമരൻ സർ, എംബസി ഉദ്യോഗസ്ഥർ, ബഹുമാന്യരായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാക്കന്മാർ എന്നിവർക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നു.

ഇനിയും ഖത്തറിലെ പൊതു സമൂഹത്തിന്ന് ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഇൻകാസ് ഖത്തർ നിറഞ്ഞു നിൽക്കുമെന്ന് ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP