Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202112Saturday

വിജയമന്ത്രങ്ങൾക്ക് ഐഡിയ ഫാക്ടറിയുടെ പിന്തുണ

സ്വന്തം ലേഖകൻ

ദോഹ: ഡോ. അമാനുല്ല വടക്കാങ്ങര തയ്യാറാക്കി മലയാളം ന്യൂസ് പ്രസിദ്ധീകരിച്ച വിജയമന്ത്രങ്ങൾ ലേഖന പരമ്പരയുടെ ശബ്ദാവിഷ്‌കാരത്തിന് 99 ഐഡിയ ഫാക്ടറി സി.സി.ഡി.യുടെ പിന്തുണ. വിദ്യാർത്ഥികളേയും യുവജനങ്ങളേയും പ്രചോദിപ്പിക്കുകയും കർമോൽസുകരാക്കുകയും ചെയ്യുന്ന വിജയമന്ത്രങ്ങൾ ഐഡിയ ഫാക്ടറിയുടെ പ്ളാറ്റ് ഫോമിലൂടെ സൗജന്യമായി ജനങ്ങളിലേക്കെത്തിക്കുമെന്ന് ചെയർമാൻ മഞ്ചേരി നാസർ അറിയിച്ചു.

ബന്ന ചേന്ദമംഗല്ലൂർ ശബ്ദം നൽകി സുനീഷ് പെരുവയൽ സാങ്കേതികം നിർവ്വഹിച്ച വിജയമന്ത്രങ്ങളുടെ പ്രായോജകർ യൂഗോ പേവേയാണ്.

കേരളത്തിനകത്തകും പുറത്തും സംരംഭകരുടെ ഗുണപരമായ വളർച്ചക്കും പുരോഗതിക്കും നൂതനങ്ങളും കാര്യക്ഷമവുമായ പരിപാടികളിലൂടെ സ്വന്തമായ ഇടം കണ്ടെത്തിയ ഐഡിയ ഫാക്ടറി കോവിഡ് കാലത്ത് സംഘടിപ്പിച്ച വെർച്വൽ കോൺഫറൻസാണ് ഇത്തരമൊരു ലേഖന പരമ്പരക്ക് പ്രോൽസാഹനമായതെന്നും ഐഡിയ ഫാക്ടറിയുടെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിക്കുന്ന മുഴുവൻ പേരോടും പൊതുവിലും ഐഡിയ ഫാക്ടറി ചെയർമാൻ മഞ്ചേരി നാസറിനോട് വിശേഷിച്ചും ഈ പരമ്പര കടപ്പെട്ടിരിക്കുന്നുവെന്ന് ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.

വിജയമന്ത്രങ്ങൾ നിത്യവും വാട്സ് അപ്പിൽ ലഭിക്കുവാൻ  https://chat.whatsapp.com/HLRox5SEeuhKOPHJ9B0Wz9 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP