Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

സ്റ്റുഡന്റ്സ് ഇന്ത്യ ഫുട്ബോൾ ടൂർണമെന്റ് : വക്ര ബി ജേതാക്കൾ

സ്റ്റുഡന്റ്സ് ഇന്ത്യ ഫുട്ബോൾ ടൂർണമെന്റ് : വക്ര ബി ജേതാക്കൾ

സ്വന്തം ലേഖകൻ

ദോഹ : സ്റ്റുഡന്റ്സ് ഇ ന്ത്യഖത്തർ നടത്തിയ ഇന്റർ സോൺ ഫുട്ബോൾ ടൂർണമെന്റിൽ വക്ര ( ബി ) ടീം ജേതാക്കളായി. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ വക്ര ( എ ) ടീമിനെ മറികടന്നാണ് വക്ര ( ബി ) ജേതാക്കളായത്. ഗോളുകൾ പിറക്കാതെ പോയ ഇരു പകുതികൾക്കും എക്‌സ്ട്രാ സമയത്തിനും ശേഷം പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് വക്ര ബി ടീമിന്റെ ചുണക്കുട്ടികൾ കിരീടത്തിൽ മുത്തമിട്ടത്.

അഞ്ചു സോണുകളിൽ നിന്നായി 9 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ മദീന ഖലീഫ, റയ്യാൻ ടീമുകളെ സെമിയിൽ മറികടന്നാണ് വക്ര ടീമുകൾ ഫൈനലിൽ എത്തിയത്. അബൂ ഹമൂറിൽ വെച്ചു നടന്ന മത്സരങ്ങൾ വിദ്യാർത്ഥികളിൽ ആവേശമുയർത്തി.

ടൂർണ്ണമെന്റിലെ ടോപ്പ് സ്‌കോറർ ആയി ഹിശാം, മികച്ച ഗോൾകീപ്പർ ആയി ഫായിസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ഇരുവരും വക്ര ബി ടീം അംഗങ്ങൾ ആണ്. മൂമിൻ, ഹനീൻ, ശമ്മാസ്, ഫവാസ്, മുആദ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

യൂത്ത്‌ഫോറം ജനറൽ സെക്രട്ടറി അബ്ദുൾ ബാസിത്, യൂത്ത്‌ഫോറം കേന്ദ്ര സ്പോർട്സ് കോർഡിനേറ്റർ ഹബീബ്‌റഹ്മാൻ എന്നിവർ വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും സമ്മാനിച്ചു.യൂത്ത്‌ഫോറം സോണൽ നേതാക്കൾ മർഷദ് പിസി, അബ്ദുൾ ഷുക്കൂർ, ഫസൽറഹ്മാൻ എന്നിവർ പങ്കെടുത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP