Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭക്ഷണ പ്രേമികളെ സ്വാഗതം ചെയ്ത് റാവിസ് ഗ്രിൽസ് ആൻഡ് റസ്റ്റോറന്റ്

ഭക്ഷണ പ്രേമികളെ സ്വാഗതം ചെയ്ത് റാവിസ് ഗ്രിൽസ് ആൻഡ് റസ്റ്റോറന്റ്

റഷാദ് മുബാറക് അമാനുല്ല

ക്ഷണ പ്രേമികളെ സ്വാഗതം ചെയ്ത് റാവിസ് ഗ്രിൽസ് ആൻഡ് റസ്റ്റോറന്റ്. ബർവ വില്ലേജിലെ ബിൽഡിങ് നമ്പർ 9 ൽ പ്രവർത്തനമാരംഭിച്ചു.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ കമ്പനി ചെയർമാൻ ഖാലിദ് ഹമദ് റാഷിദ് അൽ മുഹന്നദി ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടർമാരായ ആബിദ് അലി, അബ്ദുൽ ലത്തീഫ് തിരുവള്ളൂർ ഉദ്ഘാടന ചടങ്ങിന് നേതൃത്വം നൽകി.

ക്ലീൻ ഖത്തർ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറക്ക് ഇൻഡൈനിങ് ഉടനെ ആരംഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

ഗൃഹാതുര ഓർമകൾ ഉണർത്തുന്ന ഇന്റീരിയർ ഡിസൈനിങ്, റെസ്റ്റോറന്റിലെ കൂടിചേരലുകൾ അവിസ്മരണീയമാക്കും.

ഉപഭോക്താക്കളുടെ താൽപര്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള മെനുവാണ് റാവിസ് റസ്റ്റോറന്റിന്റെ പ്രത്യേകത. ആരോഗ്യവും രുചിയും സംരക്ഷിക്കുന്നതിന് പ്രാധാന്യം കൊടുക്കുന്ന റസ്റ്റോറന്റിൽ ഫ്രഷ് ചിക്കണുകൾ മാത്രമാണ് ഉപയോഗിക്കുക. അതുപോലെ തന്നെ കൃത്രിമമായ കളറുകളോ ചേരുവകളോ ഉപയോഗിക്കുന്നില്ല എന്നതും റാവിസിന്റെ പ്രത്യേകതയാണ്.

ഫിഷ് ബാർബിക്യൂ, ചിക്കൺ ടിക്ക, ചിക്കൺ കബാബ്, ചിക്കൺ ബാർബിക്യൂ, ചിക്കൺ പൊട്ടിത്തെറിച്ചത്, ചുട്ടത്, നിറച്ചത്, ഫ്രഷ് ബീഫിൽ നിന്നുള്ള വൈവിധ്യ ഇനങ്ങൾ, തൽസമയം ചുട്ടെടുക്കുന്ന പുട്ടും അപ്പവും, കഞ്ഞി, പാൽക്കഞ്ഞി, തലശ്ശേരി ദം ബിരിയാണി, സൗത്ത്, നോർത്ത്, ചൈനീസ് വിഭവങ്ങൾ മുതലായവയാണ് റാവിസ് ഭക്ഷണപ്രിയർക്കായി ഒരുക്കുന്നത്. വിവിധ തരം ഫ്രഷ് ജ്യൂസുകളും റാവിസിൽ ലഭ്യമാണ്.

കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ കാർ ഡൈനിങ് സൗകര്യവും ഡെലിവറി സംവിധാനവും ഏർപ്പെടുത്തിയത് ഉപഭോക്താക്കൾക്ക് ഏറെ സഹായകമാകും. വിശാലമായ കാർ പാർക്കിങ്, മനോഹരമായ ഇന്റീരിയർ, പരിചയ സമ്പന്നരായ പാചക വിദഗ്ദ്ധർ എന്നിവ റാവിസിനെ കൂടുതൽ ആകർഷകമാക്കും.

ജെൻ സർവ് ഗ്രൂപ്പിന്റെ ഹോട്ടൽ സംരംഭമാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP