Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എക്‌സ്പാറ്റ് സ്‌പോട്ടീവ് 2020 : ഫെബ്രുുവരി 7,11 തിയ്യതികളിൽ ഖത്തർ സ്പോർട്സ് ക്ലബിൽ; എണ്ണൂറിലധികം കായികതാരങ്ങൾ പങ്കെടുക്കും

എക്‌സ്പാറ്റ് സ്‌പോട്ടീവ് 2020 : ഫെബ്രുുവരി 7,11 തിയ്യതികളിൽ ഖത്തർ സ്പോർട്സ് ക്ലബിൽ; എണ്ണൂറിലധികം കായികതാരങ്ങൾ പങ്കെടുക്കും

സ്വന്തം ലേഖകൻ

ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രവാസികൾക്കായി കൾച്ചറൽ ഫോറംസംഘടിപ്പിക്കുന്ന നാലാമത് കായികമേള അസീം ടെക്‌നോളജീസ് എക്‌സ്പാറ്റ് സ്‌പോട്ടീവ് 2020ഫെബ്രുുവരി 7,11 തിയ്യതികളിൽ ഖത്തർ സ്പോർട്സ് ക്ലബിൽ നടക്കും. സ്‌പോട്ടീവിനുള്ള ടീംരജിസ്‌ട്രേഷൻ പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഖത്തർ സാംസ്‌കാരികകായിക മന്ത്രാലയത്തിന്റെ കീഴിലുള്ള ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ അംഗീകരാത്തോടെനടക്കുന്ന ഇന്ത്യൻ പ്രവാസികൾക്കുള്ള കായിക മേളയാണ് എക്‌സ്പാറ്റ് സ്‌പോട്ടീവ്. 13 ടീമുകളിൽനിന്നായി 800 ൽ അധികം കായികതാരങ്ങൾ വിവിധ ഇനങ്ങളിൽ മാറ്റുരക്കും. സ്‌പോട്ടീവ് 2020ലോഗോ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ 2019 ഏഷ്യയിലെ ഏറ്റവും മികച്ച ഫുട്‌ബോൾ താരത്തിനുള്ളഎ.എഫ്.സി പുരസ്‌കാര ജേതാവും ഖത്തർ ദേശീയ ടീം അംഗവുമായ അക്രം അഫീഫ്നിർവ്വഹിച്ചിരുന്നു.

വ്യക്തിഗത ഇനങ്ങളിൽ പതിനൊന്നും മത്‌സരങ്ങളും ഗ്രൂപ്പ് ഇനങ്ങളിൽ ആറും ഉൾപ്പെടെ 17ഇനങ്ങളിലാണ് മത്‌സരം നടക്കുക. 100, 200,800, 1500 മീറ്റർ ഓട്ടം, ലോംഗ് ജെമ്പ്, ഹൈജെമ്പ്, ഷോട്ട്പുട്ട്, പുരുഷന്മാർക്കായി പഞ്ചഗുസ്തി 80 കിലോക്ക് താഴെ, പഞ്ചഗുസ്തി 80കിലോക്ക് മുകളിൽ, സ്ത്രീകൾക്കായി പഞ്ചഗുസ്തി 70 കിലോക്ക് താഴെ 70 കിലോക്ക് മുകളിൽഎന്നിവയാണ് വ്യക്തഗത മത്‌സരങ്ങൾ. 4*100 മീറ്റർ റിലെ, വോളിബോൾ, ഷട്ടിൽ ബാഡ്മിന്റൺഡബിൾ, പെനാൽറ്റി ഷൂട്ട് ഔട്ട്, കമ്പവലി, മാർച്ച് പാസ്റ്റ് എന്നിവയാണ് ഗ്രൂപ്പ് മത്‌സരങ്ങൾ. 


നാല് ഗ്രൂപ്പുകളിലായാണ് മത്‌സരങ്ങൾ. പുരഷന്മാർക്ക് മൂന്ന് ഗ്രൂപ്പുകളാണുള്ളത്. 20 മുതൽ 30
വരെ വയസ്സുള്ളവർ, 30 മുതൽ 40 വയസ്സുവരെ, നാൽപ്പത് വയസ്സിന് മുകളിലുള്ളവർ
എന്നിങ്ങനെയായിരിക്കും മൂന്ന് ഗ്രൂപ്പുകൾ. സ്ത്രീകൾ ഒരു ഗ്രൂപ്പായി മത്‌സരങ്ങളിൽ പങ്കെടുക്കും. ഖത്തർറെസിഡൻസ് പെർമിറ്റുള്ള ആർക്കും മത്‌സരത്തിൽ പങ്കെടുക്കാം.
അൽഖോർ യൂത്ത് ക്ലബ്, ഖത്തർ കനാനായ കൾച്ചറൽ അസോസിയേഷൻ, യൂത്ത് ഫോറം ഖത്തർ, സ്‌പോർടസ്അസോസിയേഷൻ ഫോർ കേരള (സാക്), സ്‌കിയ ഖത്തർ, ഐ.സി.എ അലുംനി, കാലിക്കറ്റ് സ്പോർട്സ് ക്ലബ്,ടീം തിരൂർ ഖത്തർ, കേരള അസോസിയേഷൻ ഫോർ സ്പോർട്സ് (കാസ്), യുണൈറ്റഡ് നേഴ്‌സസ് ഇന്ത്യഖത്തർ, യൂത്ത് അസോസിയേഷൻ ഫോർ ആർട്‌സ് ആൻഡ് സ്‌പോർട് (യാസ്) സീറോ മലബാർ കൾച്ചറൽഅസോസിയേഷൻ, കീഴുപറമ്പ് പ്രവാസി വെൽഫെയർ അസോസിയേഷൻ എന്നീ ടീമുകളാണ് മത്‌സരത്തിൽ
പങ്കെടുക്കുന്നത്.

ഖത്തർ ദേശീയ കായിക ദിനത്തിന്റെ മുന്നോടിയായി ഫെബ്രുുവരി 7 വെള്ളി രാവിലെ 7 മണി മുതൽരാത്രി 8 മണിവരെയും കായിക ദിനമായ ഫെബ്രുുവരി 11 ചൊവ്വ ഉച്ചക്ക് ഒരു മണി മുതൽ
രാത്രി ഒമ്പത് മണിവരെയാണ് മത്‌സരങ്ങൾ നടക്കുക.. 13 ടീമുകൾ പങ്കെടുക്കുന്ന വർണ്ണശബളമായമാർച്ച്പാസ്റ്റ് ഫെബ്രുുവരി 7 വെള്ളി വൈകുന്നേരം 3 മണിക്ക് നടക്കും. ഖത്തറിന്റെയും ഇന്ത്യയുടെയുംകായിക നേട്ടങ്ങളും , സാംസ്‌കാരിക പാരമ്പര്യങ്ങളും വിളിച്ചറിയിക്കുന്ന മാർച്ച് മാസ്റ്റിൽ വിവിധ ഇന്ത്യൻപ്രവാസി കൂട്ടായ്മകളും അണിനിരക്കും. ഖത്തരി സമൂഹത്തിലെയും ഇന്ത്യൻ പ്രവാസി സമൂഹത്തിലെയുംപ്രമുഖരും ഇന്ത്യയിൽ നിന്നുള്ള പ്രമുഖ കായികതാരങ്ങൾളും സാംസ്‌കാരിക പ്രവർത്തകരും രണ്ട്
ദിവസങ്ങളിൽ നടക്കുക പരിപാടികളിൽ അതിഥികളായി പങ്കെടുക്കും.

വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർ:

1 ഡോ: താജ് ആലുവ (പ്രസിഡന്റ,് കൾച്ചറൽ ഫോറം)
2 ശശിധര പണിക്കർ (വൈസ്പ്രസിഡന്റ,് കൾച്ചറൽ ഫോറം)
3 ഷെഫീഖ് കബീർ (ഫൗണ്ടർ ആൻഡ് സി.ഇ. ഒ. അസീം ടെക്‌നോളജീസ്)
4 സുഹൈൽ ശാന്തപുരം (ചെയർമാൻ, എക്‌സാറ്റ് സ്‌പോട്ടീവ് 2020)
5 ഹരി സുബ്രഹ്മണി ( ജനറൽ മാനേജർ , ഇസൂസു ജൈദ ഗ്രൂപ്പ്)
6 റിനു ജേക്കബ് (അൽ ദാന സ്വിച്ച്ഗിയർ)
7 മുനീഷ് എ.സി (ജനറൽ സെക്രട്ടറി, കൾച്ചറൽ ഫോറം)
8 ടി.കെ ബഷീർ (ട്രഷറർ, കൾച്ചറൽ ഫോറം)
9 തസീൻ അമീൻ (ജനറൽ കൺവീനർ, സ്‌പോട്ടീവ് 2020)
10 നൗഫൽ ( റേഡിയോ മലയാളം 98.6 എഫ്. എം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP