Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജൈവവൈവിധ്യം സ്രഷ്ടാവിന്റെ മഹത്തായ അനുഗ്രഹം. ഡോ. വി.വി. ഹംസ

ജൈവവൈവിധ്യം സ്രഷ്ടാവിന്റെ മഹത്തായ അനുഗ്രഹം. ഡോ. വി.വി. ഹംസ

സ്വന്തം ലേഖകൻ

ദോഹ: ഭൂമിയിലെ ജൈവവൈവിധ്യം സ്രഷ്ടാവിന്റെ മഹത്തായ അനുഗ്രഹമാണെന്നും അവ സംരക്ഷിക്കുകയെന്നത് ഓരോ മനുഷ്യന്റേയും സാമൂഹ്യ ബാധ്യതയാണെന്നും പ്രമുഖ പ്രവാസി സംരംഭകനും അൽ സുവൈദ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ ഡോ. വി.വി. ഹംസ അഭിപ്രായപ്പെട്ടു. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നടന്ന ഓണ് ലൈൻ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടും പരിസരവും ശുചീകരിച്ചും ചെടികൾ വെച്ചുപിടിപ്പിച്ചും നേരത്തെ നട്ടുവളർത്തുന്ന ചെടികളെ പരിചരിച്ചുമൊക്കെ ഓരോരുത്തരും ഈ രംഗത്ത് തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വീട്ടിൽ നടന്ന ചെടി നടൽ കർമത്തിന് റൈഹാനത്ത് ഹംസ, ഫൈസൽ റസാഖ് എന്നിവർ നേതൃത്വം നൽകി.

ജൈവവൈവിധ്യം ആഘോഷിക്കുക എന്ന ഏറെ ശ്രദ്ധേയമാണെന്ന് മീറ്റിൽ സംസാരിച്ച ഗ്രൂപ്പ് ടെൻ ഗ്രൂപ്പ് സി. എം. ഡി. ഡോ. അബ്ധുറഹിമാൻ കരഞ്ചോല പറഞ്ഞു. കുടുംബത്തോടൊപ്പം വീട് മുറ്റത്ത് ചെടികൾ നട്ടാണ് അദ്ദേഹം പരിസ്ഥിതി ദിനമാചരിച്ചത്. ഷറീന റഹ്മാൻ, ജാസിം എന്നിവർ നേതൃത്വം നൽകി. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ ഭൂമിയിലെ ആവാസ വ്യവസ്ഥക്ക് ഗുരുതരമായ കേടുപാടുകൾക്ക് കാരണമാകുന്ന സമകാലിക സാഹചര്യത്തിൽ ജൈവവൈവിധ്യം ഏറെ ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ്. ഭൂമിയുടെ ജൈവമാറ്റങ്ങൾ മുന്നിൽകണ്ട് അത് പരിഹരിക്കുവാനുള്ള ശ്രമങ്ങളാണുണ്ടാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

സമകാലിക ലോകം അഭിമുഖീകരിക്കുന്ന പാരിസ്ഥിക പ്രശ്നങ്ങളെ പച്ചപ്പ് പുതച്ച് അതിജീവിക്കുവാനും നമ്മുടെ ചുറ്റിലും മരങ്ങളും ചെടികളും പടർത്തി പരിസ്ഥിതിയെ അലങ്കരിക്കുവാനുമാണ് നാം ശ്രമിക്കേണ്ടതെന്ന് അക്കോൺ ഹോൾഡിങ്സ് ചെയർമാൻ ഡോ. ശുക്കൂർ കിനാലൂർ പറഞ്ഞു. ആഗോളതാപനവും പരിസ്ഥിതിയുടെ പച്ചപ്പ് നഷ്ടപ്പെടുത്തുന്നതും അലോസരപ്പെടുത്തുന്ന ഓരോരുത്തരും ഓരോ ചെടികളെങ്കിലും നട്ടുവളർത്താൻ തയ്യാറായാൽ വമ്പിച്ച മാറ്റമാണ് ഉണ്ടാവുക. വീട്ടിലെ ചെടി നടലിന് മകൻ ശബീർ ശുക്കൂറാണ് നേതൃത്വം നൽകിയത്.

പരിസര മലീനീകരണം, വിഭവങ്ങളുടെ ദൗർലഭ്യം, ഊർജ പ്രതിസന്ധി, ജൈവവൈവിധ്യങ്ങളുടെ നിലനിൽപ്, പ്രകൃതിയുടെ പച്ചപ്പും കുളിർമയും നഷ്ടപ്പെടുന്നത്, കാടുകളും കാട്ടാറുകളും മരുഭൂമികളും എന്തിനേറെ കാട്ടു ജന്തുക്കളും ജീവജാലങ്ങളുംവരെ നിലനിൽക്കേത് മാനവരാശിയുടെ ആവശ്യമായി വിലയിരുത്തപ്പെടുകയും സമൂഹത്തിലെ എല്ലാ തട്ടുകളിലും ഇവ്വിഷയകമായ ചർച്ചകളും ചിന്തകളും നടക്കുകയും ചെയ്താൽ വിപ്ളവകരമായ മാറ്റമാണ് സമൂഹത്തിലുണ്ടാവുകയെന്ന് പരിപാടി നിയന്ത്രിച്ച മീഡിയ പ്ളസ് സി. ഇ. ഒ. ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.

ഖത്തറിലെ നിരവധി കൂട്ടായ്മകളും വ്യക്തികളും ചെടികൾ നട്ടും പച്ചപ്പിന്റെ പ്രാധാന്യം അടയാളപ്പെടുത്തിയുമാണ് പരിസ്ഥിതി ദിനം ആചരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP