Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡാനന്തര കാലത്തിനു വേണ്ടി യുവാക്കൾ തയ്യാറെടുക്കുക: ടി ആരിഫലി

കോവിഡാനന്തര കാലത്തിനു വേണ്ടി യുവാക്കൾ തയ്യാറെടുക്കുക: ടി ആരിഫലി

സ്വന്തം ലേഖകൻ

കോവിഡാനന്തര കാലത്തിനു വേണ്ടി ലോകത്തെ ഭരണകൂടങ്ങളും സർക്കാർ സ്വകാര്യ സംരംഭങ്ങളും തയ്യാറെടുക്കുകയാണെന്നും യുവജനങ്ങൾ ഈ തയ്യാറെടുപ്പുകളുടെ ഭാഗമായി സ്വയം നവീകരണത്തിന് സന്നദ്ധമാകണമെന്നും ഹ്യൂമൺ വെൽഫെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ടി ആരിഫലി പറഞ്ഞു. ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രം (ഡി. ഐ. സി. ഐ. ഡി) യുമായി സഹകരിച്ച് യൂത്ത് ഫോറം ഖത്തർ ഫേസ്‌ബുക് ലൈവിലൂടെ സംഘടിപ്പിച്ച എട്ടാമത് ദോഹ റമദാൻ മീറ്റിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം .

യുവ സമൂഹം ധീരന്മാരുടേതാണ്. ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയിൽ തളർന്നു പോകുന്നതിലല്ല മറിച്ച് പുതിയ കാലത്തിനു വേണ്ടി തയ്യാറെടുക്കുന്നതിലാണ് യുവാക്കളുടെ ധീരത കുടികൊള്ളുന്നത്. കോവിഡാനന്തര കാലത്ത് ഉയർത്തെഴുന്നേറ്റു നിൽക്കുവാൻ ആവശ്യമായ ഗൃഹപാഠം ചെയ്യുവാനുള്ള സമയമാണ് ഇതെന്നും പ്രതീക്ഷയോടെ ഈ പ്രതിസന്ധിയുടെ കാലഘട്ടത്തെ മറികടക്കാൻ യുവസമൂഹത്തിനു സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമൂഹിക അകലം എന്ന തങ്ങളുടെ പദപ്രയോഗം മനുഷ്യ സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു എന്ന തിരിച്ചറിവിൽ നിന്നാണ് ലോകാരോഗ്യസംഘടന ശാരീരിക അകലം എന്ന പ്രയോഗത്തിലേക്ക് മാറിയത്.

സാമൂഹിക അകലം എന്ന പദം ജനങ്ങളെ അവരവരിലേക്ക് ചുരുങ്ങുന്നതിലേക്ക് നയിച്ചു. മനുഷ്യർ തമ്മിൽ പരസ്പര വിശ്വാസം നഷ്ടപ്പെട്ടു. ഹൃദയങ്ങൾ തമ്മിൽ അകന്നു. ജനങ്ങളിലേക്ക് ചെന്നെത്താവുന്ന എല്ലാ സംവിധാനങ്ങളോടും കൂടിയ ആധുനിക കാലഘട്ടത്തിൽ ശാരീരിക അകലം പാലിച്ചുകൊണ്ട് തന്നെ സാമൂഹിക ബന്ധങ്ങൾ നിലനിർത്തുക എന്നത് തികച്ചും അനായാസകരമായ സംഗതി ആണ്. എന്നിട്ടും സാമൂഹിക അകലം എന്ന ലോകാരോഗ്യ സംഘടനയുടെ പദപ്രയോഗം സമൂഹത്തിൽ സൃഷ്ടിച്ച ആഘാതം വളരെ വലുതായിരുന്നു.

ഈ അവസരത്തിൽ 'സാമൂഹിക അകലമല്ല, ശാരീരിക അകലമാണ്' എന്ന യൂത്ത് ഫോറത്തിന്റെ പ്രമേയം വളരെ പ്രസക്തമാണ്. ശാരീരിക അകലം പാലിച്ചു കൊണ്ട് തന്നെ സാമൂഹിക പ്രതിബദ്ധതയുള്ളവരാൻ യുവാക്കളെ ആഹ്വാനം ചെയ്യുന്നതാണ് യൂത്ത് ഫോറത്തിന്റെ പ്രമേയം എന്ന് അദ്ദേഹം പറഞ്ഞു.

'സാമൂഹിക അകലമല്ല ശാരീരിക അകലം' എന്ന പ്രമേയത്തിൽ യൂത്ത് ഫോറം ഖത്തർ ഫേസ്‌ബുക് പേജിലൂടെ ഓൺലൈനായി നടന്ന എട്ടാമത് ദോഹ റമദാൻ മീറ്റ് ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ വേദി (ഡി. ഐ. സി. ഐ. ഡി) ചെയർമാൻ ഡോക്ടർ ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമി ഉദ്ഘാടനം ചെയ്തു. കിഡ്‌നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാദർ ഡേവിസ് ചിറമ്മൽ മുഖ്യാതിഥി ആയിരുന്നു. കൊറോണ മനുഷ്യനെ കൂടുതൽ ഒന്നിപ്പിച്ചു എന്നും കൊറോണ കാലഘട്ടത്തിലെ മനുഷ്യന് മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യം മനസ്സിലായിരിക്കുന്നു എന്നും ഫാദർ ഡേവിസ് ചിറമ്മൽ പറഞ്ഞു.

സി. ഐ. സി. ഖത്തർ പ്രസിഡന്റ് കെ ടി അബ്ദുറഹ്മാൻ ആശംസ അർപ്പിച്ചു. യൂത്ത് ഫോറം ഖത്തർ പ്രസിഡന്റ് എസ്. എസ് മുസ്തഫ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌റ് ഉസ്മാൻ പുലാപറ്റ സമാപനം നിർവഹിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP