Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൾച്ചറൽ ഫോറം-എക്‌സ്പാറ്റ് സ്‌പോട്ടീവ് 2021 ഫെബ്രുവരി മാർച്ച് മാസങ്ങളിൽ; ടീം രജിസ്‌ട്രേഷൻ തുടങ്ങി

കൾച്ചറൽ ഫോറം-എക്‌സ്പാറ്റ് സ്‌പോട്ടീവ് 2021 ഫെബ്രുവരി മാർച്ച് മാസങ്ങളിൽ; ടീം രജിസ്‌ട്രേഷൻ തുടങ്ങി

സ്വന്തം ലേഖകൻ

ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഖത്തർ സാംസ്‌കാരിക-കായിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഇന്ത്യൻ പ്രവാസികൾക്കായി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന അഞ്ചാമത് കായികമേള 'അസീം ടെക്നോളജീസ് കൾച്ചറൽ ഫോറം-എക്‌സ്പാറ്റ് സ്‌പോട്ടീവ് 2021 ' ഫെബ്രുവരി മാർച്ച് മാസങ്ങളിൽ നടക്കും . പൂർണ്ണമായി കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന മേളക്കുള്ള ടീം രജിസ്ട്രേഷൻ ആരംഭിച്ചു .

ഗ്രൂപ്പ് എ: 20 മുതൽ 30 വയസ്സ് വരെയുള്ളവർ, ഗ്രൂപ്പ് ബി: 30 വയസ്സിന് മുകളിലുള്ളവർ, ഗ്രൂപ്പ് സി 40 വയസ്സിനു മുകളിലുള്ളവർ ഗ്രൂപ്പ് ഡി : വനിത എന്നിങ്ങനെ 4 വിഭാഗങ്ങളിലാണ് മൽസരം. 20 വയസ്സിന് മുകളിലുള്ള വനിതകൾക്കാണ് മൽസരങ്ങളിൽ പങ്കെടുക്കാവുന്നത്.

ഗ്രൂപ്പ് എ വിഭാഗത്തിൽ ഓട്ടം 100, 200, 1500 മീറ്റർ, 4×100 മീറ്റർ റിലെ, ലോങ്ങ്ജംബ്, ഹൈജംബ്, എന്നീ മത്സരങ്ങളും ഗ്രൂപ്പ് ബി വിഭാഗത്തിൽ 100, 200, 800 മീറ്റർ ഓട്ടം, 4×100 മീറ്റർ റിലെ, ജാവലിൻ, ഷോട്പുട്ട്, ആംറസലിങ്ങ് എബൗ എയ്റ്റി, ബിലോ എയ്റ്റി ഗ്രൂപ്പ് സി വിഭാഗത്തിൽ 1 00, 800 മീറ്റർ,, ഷോട്ട്പുട്ട് എന്നീ മത്സരങ്ങളുമാണ് ഉണ്ടാവുക. വനിതകൾക്കായി (ഗ്രൂപ്പ് സി) 100 മീറ്റർ ഓട്ടം, 200 മീറ്റർ ഓട്ടം, 4×100 മീറ്റർ റിലെ, ലോങ്ങ്ജംബ്, കമ്പവലി, ജാവലിൻ, ഷോട്പുട്ട്, ആംറസലിങ്ങ് എബൗ എയ്റ്റി, ബിലോ എയ്റ്റി എന്നീ മത്സരങ്ങളും നടക്കും.

വോളീബോൾ, ബാഡ്മിന്റൺ (ഡബിൾസ്), കമ്പവലി, പെനാൽറ്റി ഷൂട്ടൗട്ട് എന്നീ മത്സരങ്ങളും എക്‌സ്പാറ്റ് സ്പോർട്ടീവിന്റെ ഭാഗമായി നടക്കും. മൽസരത്തിൽ പങ്കെടുക്കുന്നവർക്ക് ഖത്തർ ഐഡി നിർബന്ധമായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 66931871 എന്നീ നമ്പറിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാം. കഴിഞ്ഞ വർഷങ്ങളിൽ ഖത്തർ സ്പോർട്സ് ക്ലബ്, അൽ സദ്ദ് സ്പോർട്സ് ക്ലബ്, ശാന്തി നികേതൻ ഇന്ത്യൻ സ്‌കൂൾ , ഹമദ് അക്വാറ്റിക് സെന്റർ എന്നിവിടങ്ങളിലായാണ് മൽസരങ്ങൾ നടന്നത്.

ആലോചന യോഗത്തിൽ കൾച്ചറൽ ഫോറം പ്രസിഡന്റ് ഡോ : താജ് ആലുവ അധ്യക്ഷത വഹിച്ചു .സ്പോർട്‌സ് വിഭാഗം സെക്രട്ടറി താസിൻ അമീൻ പരിപാടികൾ വിശദീകരിച്ചു . വൈസ് പ്രസിഡന്റുമാരായ ശശിധരപണിക്കർ , മുഹമ്മദ് കുഞ്ഞി , ആബിദ സുബൈർ
ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് റാഫി , മജീദലി , ട്രഷറർ ബഷീർ ടി കെ, സെക്രട്ടറിമാരായ അലവിക്കുട്ടി , അബ്ദുൽഗഫൂർ , ചന്ദ്രമോഹൻ , എന്നിവർ സംസാരിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP