Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോവിഡ് 19: മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണം

സ്വന്തം ലേഖകൻ

ദോഹ: കോവിഡ് രോഗബാധയെ തുടർന്ന് വിദേശങ്ങളിൽ മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളെ സംരക്ഷിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ തയ്യാറാവണമെന്ന് കൾച്ചറൽ ഫോറം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഗൾഫ് രാജ്യങ്ങളുൾപ്പെടെ പ്രവാസി മലയാളികളുടെ മരണം ഏതാണ്ട് ഇരുന്നൂറിനടുത്തെത്തിയിരിക്കുന്നു. ജീവിത പ്രാരാബ്ദങ്ങൾ പേറി തൊഴിൽ തേടിയത്തിയവരുടെ ജീവനാണ്. അകാലങ്ങളിൽ പൊലിഞ്ഞ് പോയത്. ഇതോടെ പല കുടുംബങ്ങളും അനാഥമായിരിക്കുകയാണ്. നിത്യജീവിതത്തിന് പോലും പ്രയാസപ്പെടുന്നവരാണ് ഇവരിൽ നിരവധി കുടുംബങ്ങൾ.

പിഞ്ചു കുട്ടികളുമായി ജീവിതം എങ്ങനെ മുന്നോട്ട് പോകുമെന്ന് ആകുലപ്പെടുന്നവർക്ക് കരുതലാകാൻ സർക്കാർ മുന്നോട്ട് വരണം. പ്രവാസികളുടെ വിയർപ്പിലാണ് കേരളം കഞ്ഞികുടിക്കുന്നതെന്ന് പ്രസ്താവിച്ച മുഖ്യമന്ത്രിയിൽ നിന്നും പ്രവാസി കുടുംബങ്ങളുടെ കഞ്ഞികുടി മുട്ടിയപ്പോൾ ശക്തമായ ഇടപെടലാണാവശ്യം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പ്രവാസ ലോകത്ത് മരണപ്പെട്ട മലയാളികളുടെ കടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ സഹായധനം അനുവദിക്കണം. കുടുംബത്തിലെ ഒരംഗത്തിന് യോഗ്യതയനുസരിച്ച് സർക്കാർ സർവീസിൽ നിയമനം നൽകണമെന്നും കൾച്ചറൽ ഫോറം സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെടുന്നവർക്ക് പോലും സർക്കാർ സാമ്പത്തിക സഹായം നൽകിയ പാരമ്പര്യം കേരളത്തിലുണ്ട്. ഭരണ കൂടം പറഞ്ഞ് കൊണ്ടിരിക്കുന്ന പ്രവാസി സ്‌നേഹം ആത്മാർത്ഥതയുള്ളതാണെങ്കിൽ ഇത്തരം നടപടികളിലൂടെ അത് തെളിയിക്കുകയാണ് വേണ്ടത്. കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളും പ്രവാസി സംഘടനകളും നിരാലംബരായ പ്രവാസി കുടുംബങ്ങളെ സഹായിക്കാൻ ശബ്ദമുയർത്തണമെന്നും കൾച്ചറൽ ഫോറം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. യോഗത്തിൽ ഡോ: താജ് ആലുവ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റുമാരായ ശശിധരപണിക്കർ, മുഹമ്മദ് കുഞ്ഞി, സാദിഖലി ചെന്നാടൻ, ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് റാഫി, മജീദാലി, സുന്ദരൻ തിരുവനന്തപുരം എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP