Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ഖിയ ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് ഇന്ന് ടൂർണമെന്റ് ഇന്നും നാളെയും

ഖിയ ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് ഇന്ന് ടൂർണമെന്റ് ഇന്നും നാളെയും

സ്വന്തം ലേഖകൻ

ദോഹ: ക്സിയോമി -ഇന്റർടെക് ട്രോഫിക്കായുള്ള പ്രഥമ ഖിയ ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ഇന്നുംനാളെയും മിഡ് മാക് റൗണ്ട് എബൗട്ട് നു സമീപമുള്ള പഴയ ഐഡിയൽ സ്‌കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു . ഖത്തർലെ ഏറ്റവും കരുത്തരായ 8 ടീമുകളെ മാത്രംപങ്കെടുപ്പിച്ചു നടത്തുന്ന ടൂർണമെന്റിൽവിജയിക്കുന്നവർക്ക് 10000 (പതിനായിരം ) റിയാലും റണ്ണേഴ്സിന് 6000 (ആറായിരം) റിയാലുമാണ്‌സമ്മാനം.

കാണികൾക്കായി നിരവധിസമ്മാനങ്ങളും സജ്ജമാണ്. വ്യാഴംവൈകിട്ട് 6 മണിക്ക് ആദ്യ മത്സരത്തിൽ ജെപി ഇലവൻ സിറ്റി എക്‌സ്‌ചേഞ്ച് ഷാർക് ഇലവനെ നേരിടുന്നു. വെള്ളിയാഴ്ച വൈകിട്ട് 9 മണിക്കാണ് ഫൈനൽ മത്സരം. വെള്ളിയാഴ്‌ച്ച 7 മണിക്ക് നടക്കുന്ന സെറിമണിയിൽ ഖത്തർ ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികൾ , ഇന്ത്യൻ അപെക്‌സ്‌ബോഡീസ് പ്രതിനിധികൾ തുടങ്ങിനിരവധി പ്രമുഖർ സംബന്ധിക്കുന്നു.

സിസി ആർ സി വാരിയേഴ്സ്, യാസ്‌ക്രിക്കറ്റർസ്, ദോഹ റോക്കർസ്, വാനൂ സിസി, ടസ്‌കർ, സിറ്റി ഗ്രൂപ്പ് ഓസ്‌കാർതുടങ്ങിയവരാണ് പങ്കെടുക്കുന്ന മറ്റുടീമുകൾ. ഇന്നലെ ഖിയ ഓഫീസിൽ വെച്ച്‌നടന്ന ലളിതമായ ചടങ്ങിൽ, ടീമുകൾക്കുള്ള ജേഴ്സി പ്രകാശനം ഐ എസ് സി ജനറൽ സെക്രട്ടറി ഹബീബിന്നബി നിർവഹിച്ചു. ഖലീൽ എപി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹംസ യൂസുഫ് സ്വാഗതവും റഹീം നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP