Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിക്ക് അവാർഡ്

ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിക്ക് അവാർഡ്

ദോഹ. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിക്ക് ഏറ്റവും നൂതനമായ മാർക്കറ്റിങ് ഉൽപന്നത്തിനുള്ള അവാർഡ് നൽകി കോഴിക്കോട് സർവകലാശാല ആദരിച്ചു. സർവകലാശാലയുടെ സ്‌ക്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസിന് കീഴിലുള്ള കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പാണ് ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിയെ അവാർഡിന് തെരഞ്ഞെടുത്തത്.

മാനേജ്മെന്റ് വിദ്യാർത്ഥികളുടെ മാർക്കറ്റിങ് ഗവേഷണത്തിന്റെ ഭാഗമായി തെരഞ്ഞെടുത്ത ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറി ഉപഭോക്താക്കൾക്കും സംരംഭകർക്കും ഒരുപോലെ ഉപകാരപ്രദവും ആകർഷകവുമാണെന്ന് അവാർഡ് കമ്മറ്റി വിലയിരുത്തി. ഇതാദ്യമായാണ് വിദേശത്ത് നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു ഡയറക്ടറിയെ സർവകലാശാല അവാർഡിന് തിരഞ്ഞെടുക്കുന്നത്.

യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടന്ന വർണാഭമായ ചടങ്ങിൽ സർവകലാശാല വൈസ് ചാർസിലർ ഡോ. കെ. മുഹമ്മദ് ബഷീറിൽ നിന്നും ഡയറക്ടറി ചീഫ് എഡിറ്ററും മീഡിയ പ്ലസ് സി. ഇ. ഒ. യുമായ അമാനുല്ല വടക്കാങ്ങര അവാർഡ് ഏറ്റുവാങ്ങി. പ്രോ വൈസ് ചാൻസിലർ ഡോ. പി. മോഹൻ, കൊമേർസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പ് മേധാവി ഡോ. വിജയ ചന്ദ്രൻ പിള്ള, സ്റ്റാഫ് കോർഡിനേറ്റർ ഡോ. ബി. ജോൺസൺ, ഫാക്കൾട്ടി മെമ്പർ ഡോ. ഇ.കെ. സതീശ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

കഴിഞ്ഞ പത്തുവർഷമായി തുടർച്ചയായി കൂടുതൽ പുതുമകളോടെയാണ് മീഡിയ പ്ളസ് ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറി പ്രസിദ്ധീകരിക്കുന്നത്. ഈ വർഷം മെയ് മാസം ഡയറക്ടറി ഖത്തറിലും ദുബായിയിലും മസ്‌ക്കത്തിലും സൗദി അറേബ്യയിലും കോഴിക്കോടും നടന്ന വ്യത്യസ്ത ചടങ്ങുകളിലാണ് പ്രകാശനം ചെയ്തത്. ഇന്തോ ഗൾഫ്, ഇൻട്രാ ഗൾഫ് ബിസിനസിന് സഹായകമാകുന്ന ഡയറക്ടറിയുടെ ഓൺലൈൻ പതിപ്പും മൊബൈൽ ആപ്ളിക്കേഷനും പുറത്തിറക്കി കൂടുതൽ ഉപഭോക്താക്കളേയും സംരംഭകരേയും അടുപ്പിക്കുവാൻ സ്ഥാപനം നടത്തിയ ശ്രമങ്ങൾക്കുള്ള അംഗീകാരമാണ് കോഴിക്കോട് സർവകലാശാല നൽകിയ അവാർഡെന്നും കൂടുതൽ ആകർഷകമായി പുതിയ പതിപ്പ് പുറത്തിറക്കാനാണ് സ്ഥാപനം ഉദ്ദേശിക്കുന്നതെന്നും അവാർഡ് സ്വീകരിച്ച് സംസാരിക്കവേ അമാനുല്ല പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP