Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങൾ മൂന്നാം ഭാഗം പ്രകാശനം ചെയ്തു

ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങൾ മൂന്നാം ഭാഗം പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

ൾഫിലെ മാധ്യമ പ്രവർത്തകനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങളുടെ മൂന്നാം ഭാഗം അൽ സുവൈദ പ്‌ളാസയിൽ നടന്ന ചടങ്ങിൽ യൂ ഗോ പേ വേ ചെയർമാൻ ഡോ. അബ്ദുറഹിമാൻ കരിഞ്ചോലക്ക് ആദ്യ പ്രതി നൽകി ഇസ്‌കോ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഹാരിസ് അബൂബക്കർ പ്രകാശനം ചെയ്തു. പ്രചോദനങ്ങളാണ് ഈ കാലത്ത് ഏറ്റവും ആവശ്യമെന്നും അതുകൊണ്ട് തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു ശ്രമമാണ് വിജയമന്ത്രങ്ങളെന്നും അദ്ദേഹം പറഞ്ഞു.

വിജയത്തിന്റെ രഹസ്യമന്വേഷിക്കുന്നവർക്കുള്ള കൈപുസ്തകമാണിതെന്നും എല്ലാ തട്ടുകളിലുള്ളവർക്കും ഇത് പ്രയോജനം ചെയ്യുമെന്നും ആദ്യ പ്രതി സ്വീകരിച്ച ഡോ. അബ്ദുറഹിമാൻ കരിഞ്ചോല പറഞ്ഞു.

അൽ സുവൈദ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടടർ ഡോ.. വിവി.ഹംസ അധ്യക്ഷത വഹിച്ചു. വളരെ പ്രയോജനകരമായ പ്രായോഗിക ചിന്തകളും ആശയങ്ങളും ആകർഷകമായി അവതരിപ്പിക്കുന്ന വിജയമന്ത്രങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗമാളുകളേയും സ്വാധീനിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

അൽ സുവൈദ് ഗ്രൂപ്പ് ഡയറക്ര്മാരായ ഫൈസൽ റസാഖ്, സഹ്ല ഫൈസൽ, ജനറൽ മാനേജർ നിയാസ് അബ്ദുൽ നാസർ, ഡെപ്യൂട്ടി ജനറൽ മാനേജർ ശൈഖ ഹംസ, ബിസിനസ് ഡവലപ്‌മെന്റ് മാനേജർ സലീം, അൽ സമാൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വി.പി.അഷ്‌റഫ്, ഇസ്‌കോ ഗ്രൂപ്പ് ഓഫ് കമ്പനീസ് ജനറൽ മാനേജർ ജാസിം മകാം ,ഡോ. അമാനുല്ല വടക്കാങ്ങര എന്നിവർ സംബന്ധിച്ചു.

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ലിപി പബ്ളിക്കേഷൻസാണ് പ്രസാധകർ. ഡോ. അമാനുല്ല വടക്കാങ്ങരയുടെ അറുപത്തി ഏഴാമത് പുസ്തകമാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP