Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സമീഹ ജുനൈദിന്റെ പുസ്തകം കുടുംബങ്ങളിൽ പ്രചരിപ്പിക്കണം

സമീഹ ജുനൈദിന്റെ പുസ്തകം കുടുംബങ്ങളിൽ പ്രചരിപ്പിക്കണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. സമീഹ ജുനൈദിന്റെ വൺ വേൾഡ്, വൺ ലൈഫ് വൺ യു, ബി യു എന്ന പുസ്തകം കുടുംബങ്ങളിൽ പ്രചരിപ്പിക്കണമെന്ന് സംരംഭകരായ ഡോ. ഹംസ വി.വിയും ഡോ. അബ്ദുറഹിമാൻ കരിഞ്ചോലയും അഭിപ്രായപ്പെട്ടു. ഫാമിലി ലേണിങ് വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു അവർ.

കുടുംബ ബന്ധങ്ങളുടെ ആർദ്രമായ വികാരങ്ങൾ അടയാളപ്പെടുത്തുന്നതോടൊപ്പം പിതാവിന്റെ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കുന്ന സമീഹ പുതിയ തലമുറക്ക് മാതൃകയാണെന്ന് ചടങ്ങിൽ സംസാരിച്ച ഫൈസൽ റസാഖ് പറഞ്ഞു.

ഷറീന റഹ്മാൻ, റൈഹാനത്ത് ഹംസ, സഹ്ല ഫൈസൽ, ശൈഖ, ഫാദിയ, ഷഫ്‌ന, ഫൈസ സനീർ, റഫ, ഷാന എന്നിവർ പങ്കെടുത്തു.
പുസ്തകം ആവശ്യമുള്ളവർക്ക് : 44324853, 70467553 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP