Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഡ്വ. നിസാർ കോച്ചേരി, ഗോവിന്ദ് മേനോൻ, നിഷാദ് അസീം എന്നിവർക്ക് ഐ.സി.ബി. എഫ്. അവാർഡ്

അഡ്വ. നിസാർ കോച്ചേരി, ഗോവിന്ദ് മേനോൻ, നിഷാദ് അസീം എന്നിവർക്ക് ഐ.സി.ബി. എഫ്. അവാർഡ്

സ്വന്തം ലേഖകൻ

ദോഹ. ഖത്തറിലെ ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേവക ജീവകാരുണ്യ പ്രവർത്തന കൂട്ടായ്മയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം (ഐ. സി. ബി. എഫ്.)ദിനാചരണവും അവാർഡ് ദാനവും അവിസ്മരണീയമായ അനുഭവമായി .

ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് ശ്രദ്ധേയമായ സേവനങ്ങൾ നൽകിയവരെയാണ് പ്രധാനമായും ചടങ്ങിൽ ആദരിച്ചത്. ഐ.സി. ബി. എഫിന്റെ തുടക്കം മുതൽ സജീവമായി സേവനം ചെയ്ത അംഗങ്ങളെയടക്കം അനുമോദിക്കുവാനും അംഗീകരിക്കുവാനും മുന്നോട്ടുവന്ന മാനേജിങ് കമ്മറ്റി പൊതുജനങ്ങളുടെ പ്രശംസയേറ്റുവാങ്ങി .

നിയമബോധവൽക്കരണ രംഗത്തും നിയമസഹായത്തിലും ഇന്ത്യൻ സമൂഹത്തിന്റെ അത്താണിയായി മാറിയ അഡ്വ. നിസാർ കോച്ചേരിക്കാണ് ഐ.സി. ബി. എഫിന്റെ ഏറ്റവും വലിയ ബഹുമതിയായ കാഞ്ചാനി അവാർഡ് സമ്മാനിച്ചത്.

ഐ.സി. ബി. ഫെ്. കെ.പി. അബ്ദുൽ ഹമീദ് മെമോറിയൽ ഹ്യൂമാനിറ്റേറിയൻ അവാർഡ് ഗോവിന്ദ് മേനോൻ പാലകത്തിനും ഏറ്റവും സാമൂഹിക പ്രതിബദ്ധതയുള്ള ബിസിനസുകാരനായി ഏർപ്പെടുത്തിയ പ്രഥമ പത്മശ്രീ അഡ്വ. സി.കെ. മേനോൻ മെമോറിയൽ അവാർഡ് നിഷാദ് അസീമിനുമാണ് സമ്മാനിച്ചത്.

തൊഴിൽ മന്ത്രാലയത്തിലെ ബോധവൽരക്കരണ വിഭാഗം തലവൻ അലി സാലഹ് അൽ ഖലഫിനും ഹമദ് മെഡിക്കൽ കോർപറേഷനിലെ മെഡിക്കൽ ഡയറക്ടറും വാർദ്ധക്യകാല
ദീർഘകാല പരിചരണവിഭാഗം ചെയർപേർസണുമായ ഡോ. ഹന്നാദി ഖമീസ് അൽ ഹമദിനും ഐ.സി. ബി. എഫ്. സ്പെഷ്യൽ അപ്രിസിയേഷൻ അവാർഡുകൾ നൽകി.

ആർതി ജെയിൻ, അബ്ദുൽ അസീസ് കെ, മഹബൂബ് നാലകത്ത്, കുസും നികിത തിവാരി, ശിഹാബ് വലിയകത്ത് എന്നിവരാണ് വേറിട്ട സേവന പ്രവർത്തനങ്ങളിലൂടെ ഐ.സി. ബി. എഫ്. ഹ്യുമാനിറ്റേറിയൻ അവാർഡുകൾ നേടിയത്.

എൻ. വി. ഖാദർ, കെ. എസ്. പ്രസാദ്, ബുല്ലർ സിങ്, സുനിൽ കുമാർ, ബി. ആർ. സതീശ്, ശശി പത്ര, ഹാമിദ് നഗി ഉമൈം, ഹരി കൃഷ്ണ ഗണപതി, വീരൽ ഭട്ട്, മുഹമ്മദ് മുഖ്താർ, സമീർ വാനി, അനുക്ശ ജയിൻ എന്നിവർ ഐ.സി. ബി. എഫ്. അപ്രിസിയേഷൻ അവാർഡ് നേടി.

ടി.കെ. മുഹമ്മദ് കുഞ്ഞി, ഇർഫാൻ ഹസൻ അൻസാരി, രാഗേശ് ഗുപ്ത, അതുൽ കുമാർ സിങ്, ജയതി ബി മൈത്ര, രജനീഷ് ശാസ്ത്രി, മുനിയപ്പൻ സോമസുന്ദരം, ഡോ. സോണാൽ ശർമ, ബിദ്യാ ഭൂഷൺ മോഹന്തി എന്നിവർ കോവിഡ് കാലത്തെ സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തികൾക്കുള്ള ഐ.സി. ബി. എഫ് അപ്രിസിയേഷൻ അവാർഡ് നേടിയപ്പോൾ ഇന്ത്യൻ ഡോക്ടേർസ് ക്ളബ്ബ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ നർസസ് ഇൻ ഖത്തർ, യുനൈറ്റഡ് നർസസ് ഓഫ് ഇന്ത്യ ഖത്തർ എന്നിവയാണ് സംഘടനകൾക്കുള്ള അവാർഡ് നേടിയത്.

കണിശമായ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് ഡി.പി. എസ്. എം. ഐ. എസ്. സ്‌ക്കൂൾ ഓഡിറ്റോറിയത്തിലാണ് അവാർഡ് ദാന പരിപാടി നടന്നത്. അവാർഡ് ജേതാക്കൾ, എംബസി ഉദ്യോഗസ്ഥർ, ഐ.സി. ബി. എഫ് ഭാരവാഹികൾ തുടങ്ങി പരിമിതരായ ആളുകളാണ് ഡി. പി. എസ്. ഓഡിറ്റോറിയത്തിൽ സംബന്ധിച്ചത്. എന്നാൽ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമിലൂടെ ആയിരക്കണക്കിനാളുകളാണ് പരിപാടിയിൽ പങ്കെടുത്തത്.

ഇന്ത്യൻ അംബാസിഡർ ഡോ. ദീപക് മിത്തലാണ് എല്ലാ അവാർഡുകളും വിതരണം ചെയ്തത്. പരിപാടിയുടെ ആദ്യന്തം അംബാസിഡറുടെ സാന്നിധ്യവും സാമൂഹ്യ സേവനത്തിന്റെ മഹത്വം അടയാളപ്പെടുത്തുന്ന ഉജ്വലമായ വാക്കുകളും ഇന്ത്യൻ സമൂഹത്തിന് കൂടുതൽ കരുത്ത് പകരുന്നതായിരുന്നു.

അഡ്വ. നിസാർ കോച്ചേരിയെ പ്രതിനിധീകരിച്ച് മകൻ റിസ് വാൻ കോച്ചേരി, നിഷാദ് അസീം, ഗോവിന്ദ് മേനോൻ, എൻ,വി ഖാദർ എന്നിവർ പുരസ്‌കാരത്തിന് നന്ദി പറഞ്ഞ് സംസാരിച്ചു.

ഐ.സി. ബി. എഫ്. ജോയന്റ് സെക്രട്ടറി സുബ്രമണ്യ ഹെബ്ബഹലുവാണ് പരിപാടി തുടങ്ങിയത്. ഐ.സി. ബി. എഫ്. പ്രസിഡണ്ട് പി. എൻ. ബാബുരാജൻ സ്വാഗതവും ഹെഡ് ഓഫ് ഡെവലപ്മെന്റ് ജുട്ടാസ് പോൾ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP