Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രവാസി അദ്ധ്യാപികയുടെ ഭക്തിഗാന ആൽബം പ്രകാശനം നാളെ

പ്രവാസി അദ്ധ്യാപികയുടെ ഭക്തിഗാന ആൽബം പ്രകാശനം നാളെ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: പ്രവാസി അദ്ധ്യാപികയും എഴുത്തുകാരിയുമായ ജാസ്മിൻ സമീറിന്റെ രചനയിൽ പിറന്ന ഭക്തി ഗാന ആൽബം ജന്നത്ത് നാളെ യുട്യൂബിൽ റിലീസ് ചെയ്യും. മനുഷ്യനെ ക്രിയാത്മകവും രചനാത്മകവുമായ മാർഗങ്ങളിലേക്ക് നയിക്കുന്ന ചാലക ശക്തിയായ പ്രാർത്ഥനയാണ് ഈ രചനയുടെ ഏറ്റവും വലിയ കരുത്ത്. ജാസ്മിന്റെ വരികൾ ആൽബമാകുന്നത് ഇത് രണ്ടാം തവണയാണ്.

പാട്ട് പരിചയപ്പെടുത്തുന്നിടത്ത്, പരിമിതിയില്ലാത്ത ഊർജ്ജമാണ് പ്രാർത്ഥന, അനന്തമാണതിൻ വ്യാപ്തി, എന്നിങ്ങനെ ജാസ്മിൻ കുറിക്കുന്ന വരികൾ ഈ ആശയമാണ് പ്രതിഫലിപ്പിക്കുന്നത്.

കേൾക്കാൻ ഇമ്പമുള്ള ഭക്തിസാന്ദ്രവും സന്ദേശ പ്രധാനവുമായൊരു ഗാനം എന്നതാകും ജന്നത്തിന്റെ ഏറ്റവും വലിയ സവിശേഷത. കോവിഡ് ഭീതിയിൽ ലോകം വിറങ്ങലിച്ച് നിൽക്കുന്ന സമയത്ത് ഭക്തിയും പ്രാർത്ഥനയുമാണ് മനുഷ്യന് ഏറ്റവും ആശ്വാസം പകരുന്നത് എന്നതിനാൽ ഏറെ അവസരോചിതമായ ജാസ്മിന്റെ ഈ സർഗസഞ്ചാരം സഹൃദയ ലോകത്തിന്റെ ശ്രദ്ധ നേടുകയാണ്.

കാവ്യാത്മകമായ പാട്ടുകൾ എന്നാണ് ജാസ്മിന്റെ വരികളെ മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിലും സംഗീത സംവിധായകൻ കെ.വി. അബുട്ടിയുമൊക്കെ വിശദീകരിച്ചത്. ഷാർജ ബുക്ക് അതോരിറ്റിയിലെ മോഹൻകുമാറും ജാസ്മിന്റെ സർഗസപര്യകളെ ഏറെ പ്രശംസിച്ചുവെന്നത് സർഗവഴികളിലെ ജാസ്മിന്റെ ധന്യമായ ചുവടുകൾക്കുള്ള അംഗീകാരമാണ് .

കണ്ണൂർ ജില്ലയിലെ ചിറക്കലിൽ ഖദീജ അമ്പലത്തിലകത്തിന്റേയും അബ്ദുൽ ഖാദർ ഗുരുക്കളുടേയും മകളായ ജാസ്മിൻ വൈകി വീശിയ മുല്ലഗന്ധം, മകൾക്ക്, കാത്തുവെച്ച പ്രണയമൊഴികൾ എന്നീ കാവ്യ സമാഹാരങ്ങളുടെ കർത്താവാണ്. ദുബൈയിൽ സിവിൽ എഞ്ചിനീയറായ സമീറാണ് ഭർത്താവ്. ശഹ്സാദ്, ജന്നത്ത് എന്നിവർ മക്കളാണ്.

റഹ്മാനാണ് ആൽബത്തിന്റെ നിർമ്മാതാവ്. പാടിയത് സാവേരി ബിഥുലും മ്യൂസികും റിഥവും ബിനിൽ ത്യാഗരാജനും ഓർക്കസ്ട്രേഷൻ സജിത് ശങ്കറും ഫ്ളൂട്ട് നിഖിലും സൗണ്ട് & മിക്സിങ് രാദിയേഷ് പാൽ, ക്യാമറ അഭിലാഷ് അശോക്, എഡിറ്റിങ് പ്രമോദ് മാധവനുമാണ് നിർവ്വഹിച്ചിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP