Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ക്യാപ്റ്റൻ ബിനോയ് വരകിലിനും ഡോ. ഇളവരശി ജയകാന്തിനും അബ്രഹാം ലിങ്കൺ പുരസ്‌കാരം

ക്യാപ്റ്റൻ ബിനോയ് വരകിലിനും ഡോ. ഇളവരശി ജയകാന്തിനും അബ്രഹാം ലിങ്കൺ പുരസ്‌കാരം

സ്വന്തം ലേഖകൻ

ദോഹ : സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, സംരംഭക മേഖലകളിൽ മികവ് തെളിയിക്കുന്നവർക്കായി അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന യുനൈറ്റഡ് ഹ്യൂമൻ കെയർ ഇന്റർനാഷണലിന്റെ അബ്രഹാം ലിങ്കൺ എക്സലൻസ് അവാർഡിന് ക്യാപ്റ്റൻ ബിനോയ് വരകിലിനേയും ഡോ. ഇളവരശി ജയകാന്തിനേയും തെരഞ്ഞെടുത്തതായി ബന്ധപ്പെട്ടവർ അറിയിച്ചു.

ലണ്ടനിലെ റോമൻ ബുക്സ് പ്രസിദ്ധീകരിച്ച മൗണ്ടേൻസ്, റിവേഴ്സ് ആൻഡ് സോൾജിയേഴ്സ് എന്ന കൃതിയാണ് ക്യാപ്റ്റൻ ബിനോയ് വരകിലിനെ അവാർഡിനർഹനാക്കിയത്. അദ്ധ്യാപകൻ, ആർമി ഓഫീസർ എന്നീ നിലകളിലുള്ള സ്തുത്യർഹമായ സേവനത്തിന് പുറമേ സാഹിത്യ രംഗത്തും സജീവ സാന്നിധ്യമായ ബിനോയ് ഇംഗ്ലീഷിലും മലയാളത്തിലുമായി പതിനഞ്ചോളം കൃതികളുടെ കർത്താവാണ്. ലൈഫ് ആൻഡ് ബിയോണ്ട്, ദി റിവർ ദാറ്റ് ക്യാരീസ് ഗോൾഡ്, വിശുദ്ധകേളൻ, ബോൺ ഇൻ ഒക്ടോബർ, വോയിസ് ഇൻ ദി വിന്റ്, സ്റ്റോൺ റിവേഴ്സ്, ബേഡ്സ് ആൻഡ് എ ഗേൾ, ഹിയർ ഈസ് ലൈറ്റ്, മൈ അൺലക്കി ഗേൾ, എ സ്പാരോ, എ സ്‌ക്ക്യൂറൽ ആൻഡ് ആൻ ഓൾഡ് ട്രീ, ഡാസ്ലിങ് ഡ്രീസ്, കവിതയും കവിയും, സോങ്ങ്സ് ഓഫ് ഗദ്സെമൻ എന്നിവയാണ് പ്രധാന കൃതികൾ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ''പുകതീനി മാലാഖ'' എന്ന കഥാസമാഹാരം കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി മലിനീകരണം, ക്യാൻസർ, കുടുംബ ബന്ധങ്ങളിലെ ജീർണത മുതലായ സമകാലിക വിഷയങ്ങളിലേക്ക് വായനക്കാരെ കൊണ്ടുപോകുന്നതാണ്.

Stories you may Like

2016ലെ അന്താരാഷ്ട്ര കവിതാമത്സരത്തിൽ ഷേക്സിപിയർ ആസ് യു ലൈക്ക് ഇറ്റ്് സ്പെഷ്യൽ ജുറി അവാർഡ്, 2019ലെ ലിപി പ്രവാസലോകം സാഹിത്യ പുരസ്‌കാരം എന്നീ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

ദേവഗിരി സെന്റ് ജോസഫ്സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനും എൻ.സി.സി കമ്പനി കമാൻണ്ടറുമാണ് ക്യാപ്റ്റൻ ബിനോയ് വരകിൽ. കുന്ദമംഗലം നവജ്യോതി സ്‌ക്കൂൾ അദ്ധ്യാപികയായ ഹർഷയാണ് ഭാര്യ, ഗുഡ്വിൻ, ആൻജലിൻ എന്നിവർ മക്കളാണ്.


സംരംഭകയായ ഡോ. ഇളവരശി ജയകാന്ത് അശ്വതി ഹോട്ട് ചിപ്സിന്റെ അമരക്കാരിയാണ്. 2012ൽ ചെറിയ രീതിയിൽ ആരംഭിച്ച അശ്വതി ഹോട്ട് ചിപ്സിനെ കുറഞ്ഞ കാലം കൊണ്ട് ലോകോത്തര നിലവാരമുള്ള വലിയ ഒരു സംരംഭമാക്കി മാറ്റിയത് ഡോ. ഇളവരശിയുടെ അശ്രാന്ത പരിശ്രമമാണ്. കളറുകളും പ്രിസർവേറ്റീവുകളുമില്ലാതെ തികച്ചും ആരോഗ്യപരമായ നാടൻ പലഹാരങ്ങൾ, അച്ചാറുകൾ, ചിപ്സുകൾ തുടങ്ങിയ വിഭവങ്ങൾ വിപണിയിലെത്തിക്കുന്ന അശ്വതി ഹോട്ട് ചിപ്സിന് നാല് ശാഖകളുണ്ട്.

സംരംഭക മേഖലയിലെ സംഭാവനകൾ പരിഗണിച്ച് ഇന്റർനാഷണൽ പീസ് കൗൺസിൽ ഗ്രാന്റ് അച്ചീവേഴ്സ് പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്.

ഈ മാസം 19ന് ചെന്നൈ വെസ്റ്റിൻ പാർക്ക് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് യുനൈറ്റഡ് ഹ്യൂമൻ കെയർ ഇന്റർനാഷണൽ പ്രസിഡന്റ് ഡോ. എസ്. ശെൽവിൻകുമാർ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP