Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കറുപ്പ് വേഷമിട്ട് ചെറുപുഞ്ചിരിയോടെ മീഡിയ ബ്രീഫിങ് റൂമിലേക്ക് വരുമ്പോൾ തികഞ്ഞ ആത്മവിശ്വാസം; ഹാർവാർഡ് ലോ സ്‌കൂളിൽ പഠിക്കുമ്പോഴേ ട്രംപിന്റെ കടുത്ത ആരാധിക; സിഎൻഎന്നിൽ ട്രംപിന്റെ നയങ്ങൾക്ക് വേണ്ടി വീറോടെ വാദിക്കുന്ന മിടുക്കി; റിപ്പബ്ലിക്കൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ആകർഷണകേന്ദ്രം;'ഞാൻ നിങ്ങളോട് ഒരിക്കലും നുണ പറയില്ലെന്ന് വൈറ്റ് ഹൗസിന്റെ പുതിയ പ്രസ് സെക്രട്ടറി കെലീഗ് മെക്കനാനി ഉറപ്പുപറയുമ്പോൾ തലകുലുക്കി മീഡിയയും

കറുപ്പ് വേഷമിട്ട് ചെറുപുഞ്ചിരിയോടെ മീഡിയ ബ്രീഫിങ് റൂമിലേക്ക് വരുമ്പോൾ തികഞ്ഞ ആത്മവിശ്വാസം; ഹാർവാർഡ് ലോ സ്‌കൂളിൽ പഠിക്കുമ്പോഴേ ട്രംപിന്റെ കടുത്ത ആരാധിക; സിഎൻഎന്നിൽ ട്രംപിന്റെ നയങ്ങൾക്ക് വേണ്ടി വീറോടെ വാദിക്കുന്ന മിടുക്കി; റിപ്പബ്ലിക്കൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ആകർഷണകേന്ദ്രം;'ഞാൻ നിങ്ങളോട് ഒരിക്കലും നുണ പറയില്ലെന്ന് വൈറ്റ് ഹൗസിന്റെ പുതിയ പ്രസ് സെക്രട്ടറി  കെലീഗ് മെക്കനാനി ഉറപ്പുപറയുമ്പോൾ തലകുലുക്കി മീഡിയയും

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാവുക ചില്ലറക്കാര്യമല്ല. നല്ല ഗ്ലാമറുള്ള പണി. എന്നാൽ, ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ പണി കിട്ടും. ട്രംപിന്റെ പല മുൻ പ്രസ് സെക്രട്ടറിമാരും നുണ പറഞ്ഞ് പണി കിട്ടിയവരാണ്. എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമിയെ പുറത്താക്കിയ കാര്യം മറച്ച് വച്ച മുൻ വൈറ്റ് ഹൗസ് സെക്രട്ടറി സാറ സാൻഡേഴ്‌സിന് ഒടുവിൽ താൻ നുണ പറഞ്ഞെന്ന് നാണംകെട്ട് സമ്മതിക്കേണ്ടിയും വന്നു. ട്രംപ് അടുത്തിടെയും ആവർത്തിച്ച് വ്യക്തമാക്കിയ കാര്യവും ഇതാണ്: 'എനിക്ക് നുണ പറയാനേ കഴിയില്ല.' ഒരുവർഷത്തിലേറെയായി വൈറ്റ് ഹൗസിന്റെ പ്രസ് സെക്രട്ടറി മാധ്യമങ്ങളെ കണ്ടിട്ട്. ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത ആളുകളുടെ എണ്ണം പെരുപ്പിച്ച് പറഞ്ഞാണ് മുൻ പ്രസ് സെക്രട്ടറി സീൻ സ്‌പൈസർ വിവാദത്തിലായത്. ഏതായാലും 32 കാരിയായ കെലീഗ് മെക്കനാനി പുതിയ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി വന്നപ്പോൾ ആദ്യചോദ്യങ്ങളിൽ ഒന്നും അതായിരുന്നു. അസോസിയേറ്റഡ് പ്രസിന്റെ റിപ്പോർട്ടർ ജിൽ കോവിൻ ചോദ്യശരം തൊടുത്തു: 'പോഡിയത്തിൽ നിന്നുകൊണ്ട് ഒരിക്കലും നുണപറയില്ല എന്ന് നിങ്ങൾ പ്രതിജ്ഞ എടുക്കുമോ? ഉടൻ വന്നു മെക്കനാനിയുടെമറുപടി. 'ഞാൻ നിങ്ങളോട് ഒരിക്കലും നുണ പറയില്ല. ഞാൻ നിങ്ങൾക്ക് വാക്ക് തരുന്നു.'

മെക്കനാനി ട്രംപിന്റെ ആരാധിക

ട്രംപിനോട് പണ്ട്മുതലേ കൂറ് പുലർത്തുന്ന വ്യക്തിയാണ് കെലീഗ് മെക്കനാനി. പ്രസിഡന്റായുള്ള ട്രംപിന്റെ ആദ്യ നാളുകളിൽ സിഎൻഎന്നിലായിരുന്നു മെക്കനാനി. അവിടെ ട്രംപിന്റെ ഇഷ്ടക്കാരാണ് കൂടുതൽ. ട്രംപിന്റെ നയങ്ങളെ പിന്തുണച്ച് സിഎൻഎന്നിൽ അവർ ശ്രദ്ധേയയായി. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യ ആകർഷണ കേന്ദ്രവുമായിരുന്നു.

പുതിയ ജോലി

24 മണിക്കൂറും പ്രസിഡന്റിനെ കേന്ദ്രീകരിച്ചാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ ജോലി. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുക. പ്രസിഡന്റിന്റെ തീരുമാനങ്ങൾ നാട്ടുകാരെ അറിയിക്കുക ഇതൊക്കെയാണ് പണി. ഇടക്കാലത്ത് ട്രംപ് തന്നെയാണ് മാധ്യമങ്ങളെ കണ്ടിരുന്നത്. കോവിഡുമായി ബന്ധപ്പെട്ട മണ്ടത്തരങ്ങൾ അടുത്ത തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കയാണ് പുതിയ പ്രസ് സെക്രട്ടറിയുടെ വരവിന് ഇടയാക്കിയത്. ഏപ്രിൽ ആദ്യമായിരുന്നു നിയമനം. ടെലിവിഷനിലും ട്രംപിനെ പ്രതിരോധിക്കുക മെക്കനാനി തന്നെയാവും. സ്റ്റെഫാനി ഗ്രിഷാമാണ് മുമ്പ് മെക്കനാനിയുടെ സ്ഥാനത്തുണ്ടായിരുന്നത്. ഗ്രിഷാം തന്റെ ജോലിക്കിടെ ഒരിക്കലും മാധ്യമങ്ങളെ കണ്ടിരുന്നില്ല. മെക്കനാനിയുടെ ഗതിയും അത് തന്നെയായിരിക്കും എന്ന് കരുതിയിരിക്കെയാണ് പോഡിയത്തിലേക്കുള്ള വരവ്.

ടെലിവിഷനിൽ മിടുമിടുക്കി

കേബിൾ ടെലിവിഷനിൽ പ്രസിഡന്റിന്റെ സന്ദേശം കൃത്യമായി പറഞ്ഞുഫലിപ്പിക്കാൻ മിടുക്കിയാണ് മെക്കനാനി. 2016 ൽ ഹാർവാർഡ് ലോ സ്‌കൂളിൽ നിന്ന് ബിരുദമെടുത്തപ്പോൾ മുതൽ സിഎൻഎന്നിൽ ജോലി ചെയ്തുവരുന്നു. 2017 ൽ റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി വക്താവായി തിരഞ്ഞടുക്കപ്പെട്ടു. 2019 ൽ ട്രംപിന്റെ ദേശീയ പ്രസ് സെക്രട്ടറിയായി. പ്രസിഡന്റിനെ ശക്തമായി പ്രതിരോധിക്കുന്നതിൽ കാട്ടുന്ന മിടുക്കാണ് മെക്കനാനിയെ ട്രംപിനും പ്രിയങ്കരിയാക്കിയത്.

ആദ്യത്തെ മീഡിയ ബ്രീഫിങ്

കടുത്ത ക്രിസ്തുമത വിശ്വാസിയായ മെക്കനാനി കറുപ്പ് വേഷമണിഞ്ഞ് കഴുത്തിൽ കുരിശും അണിഞ്ഞാണ് എത്തിയത്. ഏതുകാര്യം ചോദിച്ചാലും മറുപടി പറയാൻ തക്കവണ്ണം നോട്ടുകളും തയ്യാറാക്കിയിരുന്നു. ടെലിവിഷനിലെ പരിചയം കൊണ്ടുതന്നെയാാവം വളരെ മാന്യമായ പെരുമാറ്റം. ട്രംപിന്റെ വാർത്താ സമ്മേളനങ്ങൾ വച്ച് നോക്കുമ്പോൾ കൊടുങ്കാറ്റിന് ശേഷമുള്ള ശാന്തത.

ചരിത്രത്തിലെ ഏറ്റവും പ്രാപ്യനായ പ്രസിഡന്റാണ് ട്രംപെന്ന് മെക്കനാനി വിശേഷിപ്പിച്ചു. ചൈനയ്ക്ക് നേരേയുള്ള ആക്രമണമായിരുന്നു ആദ്യ വാർത്താ സമ്മേളനത്തിലെ ഫോക്കസ്. ഏതായാലും വൈറ്റ് ഹൗസിലെ ജെയിംസ് എസ് ബ്രാഡി ബ്രീഫിങ് റൂമിൽ നിന്നുള്ള ആദ്യ വാർത്താസമ്മേളനം ഉഷാറായി. പ്രസിഡന്റിന്റെ തീരുമാനങ്ങൾ കിറുകൃത്യമായി റിപ്പോർട്ട് ചെയ്യുക, അതുവഴി അമേരിക്കൻ ജനതയെ കൃത്യമായി കാര്യങ്ങൾ അറിയിക്കുക, അതാണ് തന്റെ ജോലിയെന്ന് മെക്കനാനി പറഞ്ഞു.

സ് സാധാരണഗതിയിൽ പുതിയ വൈറ്റ് പ്രസ് സെക്രട്ടറിയുടെ വാർത്താസമ്മേളനത്തിന് നല്ല തിരക്കുണ്ടാകാറുണ്ട്. എന്നാൽ, വൈറ്റ് ഹൗസ് സാമൂഹിക അകലം കൃത്യമായി നിഷ്‌കർഷിച്ചതുകൊണ്ട് 12 ഓളം കറസ്‌പോണ്ടന്റുമാർ മാത്രമാണ് പങ്കെടുത്തത്. അവരെല്ലാം മെക്കനാനിയെ അഭിനന്ദിച്ചു. 31 ാമത് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാണ് മെക്കനാനി. ട്രംപ് ഭരണകൂടത്തിലെ നാലാമത്തെ ആളും, സീൻ സ്‌പൈസർ, സാറാ സാൻഡേഴ്‌സ്, സ്റ്റേഫാനി ഗ്രിഷാം എന്നിവരായിരുന്നു മുൻഗാമികൾ.

ഇനി പതിവായി ബ്രീഫിങ്ങുണ്ടാകുമെന്നാണ് മെക്കനാനിയുടെ അറിയിപ്പ്. ആഭ്യന്തരവും അന്താരാഷ്ട്രവുമായ പല വിഷയങ്ങളിലും മെക്കനാനി ചടുലമായി പ്രതികരിച്ചു. താൻ പ്രസിഡന്റിന്റെ ചുറ്റും എപ്പോഴുമുണ്ടാകുമെന്ന് അവർ തന്റെ ജോലിയെ കുറിച്ച് പറഞ്ഞു. ഞാൻ നിങ്ങളോട് സംസാരിക്കാനായി വരും മുമ്പും അദ്ദേഹത്തിന് ഒപ്പമായിരുന്നു. അദ്ദേഹത്തിന്റെ മനസ്സറിഞ്ഞ് പ്രവർത്തിക്കുകയാണ് ഞാൻ, മെക്കനാനി പറഞ്ഞു.

പത്രക്കാരുമായി പോരടിക്കുന്ന മുൻഗാമികളുടെ ശൈലിയല്ല മെക്കനാനിക്കുള്ളത്. തന്റെ മനസ്സിലിരുപ്പ് വലിയ ബഹളമില്ലാതെ നാട്ടുകാരെ അറിയിക്കാൻ പറ്റിയ ആളായതുകൊണ്ടാവണം ട്രംപ് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യ വക്താവായും അവരെ തിരഞ്ഞെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP