Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഹുൽ ഗാന്ധിയുടെ കശ്മീർ സന്ദർശനം രാഷ്ട്രീയ നാടകമെന്ന് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റിന്റെ പ്രസ്താവനയിൽ ഞെട്ടി അണികൾ; ശ്രീനഗറിലേക്ക് നേതാക്കളെ കടത്തിവിടില്ലെന്ന് അറിയാമായിരുന്നതിനാലാണ് ലീഗ് പങ്കെടുക്കാതിരുന്നത്; വിവാദമായതോടെ തിരുത്തി ലീഗ് നേതാക്കൾ; പെട്ടെന്ന് തീരുമാനിച്ച യാത്രയായതിനാലാണ് കശ്മീർ സന്ദർശനത്തിൽ പങ്കെടുക്കാതിരുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി; രാഹുൽ ഗാന്ധിയെ വിമർശിച്ച യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിർ ഗഫാറിനെതിരെ ലീഗിൽ വൻ പ്രതിഷേധം

രാഹുൽ ഗാന്ധിയുടെ കശ്മീർ സന്ദർശനം രാഷ്ട്രീയ നാടകമെന്ന് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റിന്റെ പ്രസ്താവനയിൽ ഞെട്ടി അണികൾ; ശ്രീനഗറിലേക്ക് നേതാക്കളെ കടത്തിവിടില്ലെന്ന് അറിയാമായിരുന്നതിനാലാണ് ലീഗ് പങ്കെടുക്കാതിരുന്നത്; വിവാദമായതോടെ തിരുത്തി ലീഗ് നേതാക്കൾ; പെട്ടെന്ന് തീരുമാനിച്ച യാത്രയായതിനാലാണ് കശ്മീർ സന്ദർശനത്തിൽ പങ്കെടുക്കാതിരുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി; രാഹുൽ ഗാന്ധിയെ വിമർശിച്ച യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിർ ഗഫാറിനെതിരെ ലീഗിൽ വൻ പ്രതിഷേധം

ജംഷാദ് മലപ്പുറം

മലപ്പുറം: കശ്മീർ വിഷയത്തിൽ രാഹുൽ ഗാന്ധി നടത്തിയ സമരത്തോട് നിസ്സഹകരിക്കുകയും അദ്ദേഹത്തിനെതിരെ പരസ്യ പ്രതികരണം നടത്തുകയും ചെയ്ത യൂത്ത് ലീഗ് ദേശീയ പ്രസിഡന്റിനെതിരെ പാർട്ടിയിൽ വൻ പ്രതിഷേധം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ കശ്മീർ സന്ദർശിക്കാൻ ശ്രമിച്ചത് രാഷ്ട്രീയ നാടകമെന്ന് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിർ ഗഫാറിന്റെ മീഡിയാ വൺ ടീവിയോടുള്ള പ്രതികരണം ഞെട്ടലോടെയാണ് പാർട്ടി അണികൾ കണ്ടത്. നേതാക്കളെ കടത്തിവിടില്ലെന്ന് അറിയാമായിരുന്നതിനാലാണ് ലീഗ് നേതാക്കൾ പോകാതിരുന്നതെന്നും യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് പറഞ്ഞത്.

രാഷ്ട്രീയ നാടകങ്ങൾക്ക് യൂത്ത് ലീഗ് ഇല്ലെന്ന് വ്യക്തമാക്കിയ സാബിർ ഗഫാർ കശ്മീർ വിഷയത്തിൽ ബിജെപി സർക്കാർ എടുത്ത തീരുമാനം ഒട്ടും ജനാധിപത്യപരമല്ലെന്നും, ഭരണഘടനാ സംവിധാനത്തെ തകർക്കുന്നതാണിതെന്നും ചൂണ്ടിക്കാട്ടി. 'എല്ലാ നിലക്കും തെറ്റായ തീരുമാനമാണ് ബിജെപി സർക്കാർ എടുത്തത്. കശ്മീരിലേക്ക് പ്രതിപക്ഷ നേതാക്കളെ കടത്തിവിടില്ലെന്ന് നന്നായി അറിയാം. രാഷ്ട്രീയ നാടകം കാണിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ലീഗ് എംപിമാർ രാഹുൽ ഗാന്ധിക്കൊപ്പം പോവാതിരുന്നത്. ശ്രീനഗറിലേക്ക് കടത്തിവിടില്ലെന്ന് അറിയാം. അതുകൊണ്ടാണ് ലീഗ് എംപിമാർ പോവാതിരുന്നത്. പാർലമെന്റിൽ ഇടപെടുകയാണ് ലീഗിനെർ നയം.'- സാബിർ ഗഫാർ വ്യക്തമാക്കി.

ഇത് ഫേസ്‌ബുക്കിലും വാട്സാപ്പിലും വൈറൽ ആയതോടെ തലയിൽ മുണ്ടിടേണ്ട ഗതികേടിലാണ് അണികൾ എത്തിയത്. അവസരം മുതലെടുത്ത് സൈബർ സഖാക്കളും രംഗത്തെത്തിയതോടെ ദേശീയ പ്രസിഡന്റിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം ഉയർന്നിരിക്കയാണ്.

കശ്മീർ സന്ദർശനത്തിൽ ലീഗ് എംപിമാർ പങ്കെടുക്കാത്തതിനെതിരെ അണികൾക്കിടയിൽ സാമൂഹ്യമാധ്യങ്ങളിൽ വിമർശനം ശക്തമായിരിക്കെയാണ് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റിന്റെ പ്രതികരണം. അതേസമയം യൂത്ത് ലീഗ് നിലപാട് തള്ളി ലീഗ് നേതാക്കൾ രംഗത്തെത്തി. പെട്ടെന്ന് തീരുമാനിച്ച യാത്രയായതിനാലാണ് കശ്മീർ സന്ദർശനത്തിൽ പങ്കെടുക്കാതിരുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ആ സമയത്ത് ഡൽഹിയിൽ ഉണ്ടായിരുന്ന പ്രതിപക്ഷ നേതാക്കളാണ് യാത്രയിൽ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാൽ മുത്തലാഖ് അടക്കമുള്ള വിവിധി ബില്ലുകളിൽ സംഭവിച്ചപോലെ കശ്മീർ വിഷയത്തിലും സമയത്തിന് കുഞ്ഞാലിക്കുട്ടി മുങ്ങുകയായിരുന്നെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയര്ുന്ന വിമർശനം.

രാഹുൽ ഗാന്ധിക്കൊപ്പം സിപിഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ, കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, ആർ.ജെ.ഡി നേതാവ് മനോജ് ഝാ എന്നിവരടക്കം ഒമ്പത് പ്രതിപക്ഷ നേതാക്കളാണ് ശ്രീനഗറിൽ എത്തിയിരുന്നത്.എയർപോട്ടിലെത്തിയ രാഷ്ട്രീയ നേതാക്കളേയും മാധ്യമങ്ങളേയും രണ്ടിടത്തായി മാറ്റിനിർത്തുകയായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കാനും ഇവർക്ക് അനുമതി നിഷേധിച്ചു. കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും മുൻ മുഖ്യമന്ത്രിമാരുമായ ഉമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവർ ഇപ്പോഴും വീട്ടുതടങ്കലിലാണ്.

ഈ സാഹചര്യത്തിൽ പ്രതികരിക്കാൻ നിൽക്കുന്നില്ല എന്ന് മാത്രമല്ല പ്രതികരിക്കുന്നവരെ പരിഹസിക്കുന്ന നിലപാട് എത്ര മോശമാണെന്നാണ് ലീഗിന്റെ വാട്സാപ്പ് ഗ്രൂപ്പുകളിൽനിന്നുവരെ ഉയരുന്ന ചോദ്യം. യൂത്ത് ലീഗ് ദേശീയ അധ്യക്ഷനെതിരെ നടപടിവേണമെന്നും പാർട്ടിയിൽ ആവശ്യം ഉയർന്നിട്ടുണ്ട്. യൂത്ത് ലീഗ ദേശീയ സെക്രട്ടറി സികെ സുബൈറിന് ഇതുസംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായം ഉണ്ടെങ്കിലും അദ്ദേഹം പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

പശ്ചിമ ബംഗാളിൽനിന്നുള്ള യൂത്ത്ലീഗ് നേതാവായ ഷഹൻഷ കഴിഞ്ഞ സമ്മേളനത്തിലാണ് ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.  പശ്ചിമ ബംഗാൾ മുസ്്ലിം യൂത്ത്ലീഗ് പ്രസിഡന്റായിരുന്നു. മുസ്്ലിം ലീഗ് ദേശീയ സെക്രട്ടറി ഷഹൻഷ ജഹാംഗീന്റെ പുത്രനാണ്. നേരത്തെയും നിരവധി വിവാദ പ്രസ്താവനകൾ ഇദ്ദേഹത്തിന്റെതായി ഉണ്ടായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP