Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202202Friday

നേതാക്കൾക്ക് ആഹ്വാനം ചെയ്താൽ മതി, അനുഭവിക്കേണ്ടത് യൂത്തന്മാരും! സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ അഴിക്കുള്ളിലാക്കുന്ന കെ.എസ്.യു - യൂത്ത് കോൺഗ്രസ് നേതാക്കളെ തിരിഞ്ഞു നോക്കാതെ നേതൃത്വം; മേയർക്കെതിരെ പ്രതിഷേധിച്ചവർ ജയിലിൽ നിന്നും പുറത്തിറങ്ങിയത് 16 ദിവസങ്ങൾക്ക് ശേഷം; അണികളെ അഴിക്കുള്ളിൽ വിട്ട് നേതാക്കൾ ഫുട്‌ബോൾ ലഹരിയിലും

നേതാക്കൾക്ക് ആഹ്വാനം ചെയ്താൽ മതി, അനുഭവിക്കേണ്ടത് യൂത്തന്മാരും! സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ അഴിക്കുള്ളിലാക്കുന്ന കെ.എസ്.യു - യൂത്ത് കോൺഗ്രസ് നേതാക്കളെ തിരിഞ്ഞു നോക്കാതെ നേതൃത്വം; മേയർക്കെതിരെ പ്രതിഷേധിച്ചവർ ജയിലിൽ നിന്നും പുറത്തിറങ്ങിയത് 16 ദിവസങ്ങൾക്ക് ശേഷം; അണികളെ അഴിക്കുള്ളിൽ വിട്ട് നേതാക്കൾ ഫുട്‌ബോൾ ലഹരിയിലും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ വിവാദങ്ങളിൽ മുങ്ങിയാണ മുന്നോട്ടു പോകുന്നത്. പലപ്പോഴും പ്രതിപക്ഷത്തു നിന്നും വേണ്ട വിധത്തിൽ പ്രതിഷേധങ്ങൾ ഉയരുന്നില്ലെന്ന വാദം ഉയരാറുമുണ്ട്. അതേസമയം കുറച്ചെങ്കിലും പ്രതിഷേധവുമായി രംഗത്തുവരുന്നത് യൂത്ത് കോൺഗ്രസ് നേതാക്കളാണ്. അഭിജിത്തിന്റെ കാലത്ത് കെ എസ് യുവും സജീവമായിരുന്നു. അതേസമയം നേതാക്കളുടെ വാക്കുകൾ കേട്ട് സമരത്തിന് ഇറങ്ങിയ യൂവാക്കളെ കോൺഗ്രസ് നേതൃത്വം അവഗണിക്കുന്നെന്ന പരാതി സജീവമാണ്. കൃത്യസമയത്ത് നിയമസഹായം ചെയ്യുന്നതിൽ നേതൃത്വം വീഴ്‌ച്ച വരുത്തുന്നതു കൊണ്ട് ആഴ്‌ച്ചകളോളം അഴിക്കുള്ളിൽ കഴിയേണ്ട അവസ്ഥയിലാണ് യൂത്തന്മാർ.

തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ പ്രക്ഷോഭം നയിച്ചപ്പോൾ യൂത്ത് കോൺഗ്രസ് സജീവമായി തന്നെ രംഗത്തുണ്ടായിരുന്നു. കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസുകാർ രംഗത്തിറങ്ങിയിരുന്നു. യുവാക്കൾ മുന്നിൽ നിന്നതു കൊണ്ടാണ് ഈ സമരം ശ്രദ്ധിക്കപ്പെട്ടതും. അതേസമയം ഈ സമരത്തിന്റെ പേരിൽ അറസ്റ്റിലായി ജയിലിൽ പോയ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷ്ണൻ അടക്കമുള്ളവർ 16 ദിവസമാണ് ജയിലിൽ കഴിയേണ്ടി വന്നത്. ഹൈക്കോടതി ഇടപെട്ടാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. കെ.എസ്.യു പ്രവർത്തകരും സമരത്തിൽ പങ്കെടുത്തു റിമാൻഡിലായിരുന്നു.

തിരുവനന്തപുരം ഡിസിസി നേതൃത്വത്തിന്റെ അലംഭാവമാണ് ജയിൽവാസം നീണ്ടുപോകാൻ കാരണമെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഡിസിസി അധ്യക്ഷൻ തിരിഞ്ഞു നോക്കാത്ത അവസ്ഥയാണുള്ളത്. ഇടപെടുമെന്ന് പറയുന്ന നേതാക്കൾ ജാമ്യക്കാരെ ഏർപ്പെടുത്താൻ പോലും തയ്യാറാകുന്നുമില്ല. യൂത്ത് കോൺഗ്രസ് നേതാക്കളാകട്ടെ ലോകകപ്പ് ഫുട്‌ബോൾ ലഹരിയിൽ ഖത്തറിലേക്കും നാടുപിടിച്ചു. ഇതോടെ പെട്ടത് സമരത്തിൽ പങ്കെടുത്ത യൂത്ത് - കെ എസ് യു നേതാക്കളാണ്. കെ എസ് യുവിന്റെ പുതിയ നേതൃത്വം സംഘടനാ പ്രവർത്തനം പോലും മറന്ന അവസ്ഥയിലാണെന്ന വിമർശനവും ഉയർന്നിരുന്നു.

തലസ്ഥാനത്തെ സമരങ്ങളുടെ ഭാഗമായി ഇന്നലെ 14 പേർ ജയിലിലായിട്ടുണ്ട്. ഇവർ ഇനി എന്നാണ് പുറത്തിറങ്ങുക എന്ന ആശങ്കയിലാണ് ജയിലിൽ പോയിരിക്കുന്നത്. ബാഹുൽ കൃഷ്ണ, സുമേഷ് കുമാർ, വിശാക് എസ് എസ്, അഭീഷ് എസ് കുമാർ, ഋഷി എസ് കൃഷ്ണൻ, അനി പ്രസാദ്, അജയൻ എ, രതീഷ് ബാബു ബി, അനന്തകൃഷ്ണൻ യു കെ, പ്രശാന്ത് കുമാർ, ഷജീർ ജെ, സാജു അമർദാസ്, അലക്‌സ് മോൻ ജെ, ദീപ ആൽബർട്ട് തുടങ്ങിയവർ സമരങ്ങളുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്നത്.

എ കെ ജി ആക്രമണ കേസുമായി ബന്ധപ്പെട്ട് അടക്ക യൂത്ത് കോൺഗ്രസ് നേതാക്കളെ അഴിക്കുള്ളിലാക്കിയിരുന്നു. ഇക്കാര്യത്തിൽ അടക്കം കൃത്യമായ നിയമ സഹായം തങ്ങൾക്ക് ലഭിച്ചില്ലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ശബരിനാഥിനെതിരെ അടക്കം കേസുകൾ ഉയർന്നപ്പോൾ കേസിൽ നിയമസഹായം സജീവായിരുന്നു. എന്നാൽ, സാധാരണ പ്രവർത്തകരുടെ കാര്യം വരുമ്പോൾ ഇതൊന്നും ലഭിക്കുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം. മറ്റു ജില്ലകളെ അപേക്ഷിച്ച് തലസ്ഥാനത്ത് ഏതുനിമിഷവും സമര സജ്ജരായിരിക്കേണ്ട അവസ്ഥയും യൂത്ത് കോൺഗ്രസിനുണ്ട്.

സാധാരണ ഗതിയിൽ യൂത്ത് കോൺഗ്രസുകാരുടെ കേസുകൾ അധികാരം ലഭിക്കുമ്പൾ എഴുതി തള്ളുകയാണ് ചെയ്യാറ്. എന്നാൽ, ഇക്കുറി പിണറായി വിജയന് തുടർഭരണ ലഭിച്ചോടെ ഇതിന് സാധിക്കാതെ വന്നു. ഇതോടെ തലസ്ഥാനത്ത് വിവിധ കേസുകളിൽ ഇപ്പോഴും ശിക്ഷിക്കപ്പെടുന്ന അവസ്ഥയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP