Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൺഗ്രസിന് പിന്നാലെ സെമികേഡറാകാൻ യൂത്ത് കോൺഗ്രസും; നിർജീവമായ കമ്മിറ്റികളും ഭാരവാഹികളും ഇനി ഉണ്ടാവില്ല; രാഷ്ട്രീയ എതിരാളികളുടെ അക്രമത്തിൽനിന്ന് പ്രവർത്തകർക്ക് സംരക്ഷണം നൽകും; മാറ്റങ്ങൾക്ക് ആലപ്പുഴയിൽ നിന്നും തുടക്കം

കോൺഗ്രസിന് പിന്നാലെ സെമികേഡറാകാൻ യൂത്ത് കോൺഗ്രസും; നിർജീവമായ കമ്മിറ്റികളും ഭാരവാഹികളും ഇനി ഉണ്ടാവില്ല; രാഷ്ട്രീയ എതിരാളികളുടെ അക്രമത്തിൽനിന്ന് പ്രവർത്തകർക്ക് സംരക്ഷണം നൽകും; മാറ്റങ്ങൾക്ക് ആലപ്പുഴയിൽ നിന്നും തുടക്കം

വിഷ്ണു ജെ ജെ നായർ

തിരുവനന്തപുരം: പാർട്ടിക്കുള്ളിൽ അച്ചടക്കം ഊട്ടിഉറപ്പിച്ച് സെമികേഡറിലേയ്ക്ക് നീങ്ങാനുള്ള പ്രവർത്തനങ്ങളുമായി കെ. സുധാകരന്റെ നേതൃത്വത്തിൽ കെപിസിസി മുന്നോട്ടുപോകുമ്പോൾ അതിന്റെ അലയൊലികൾ പോഷകസംഘടനകളിലേയ്ക്കും. ഇപ്പോൾ കെപിസിസി തീരുമാനത്തിന്റെ ചുവടുപിടിച്ച് സെമി കേഡർ രീതിയിലേക്ക് സംഘടനാ സംവിധാനത്തെ മാറ്റാൻ യൂത്ത് കോൺഗ്രസും മുന്നോട്ടുവന്നിരിക്കുകയാണ്. എല്ലാ തലത്തിലുമുള്ള കമ്മിറ്റികൾക്കും ഇനിമുതൽ കൃത്യമായ പ്രവർത്തന മാർഗരേഖയും കൃത്യമായ ഇടവേളകളിൽ വിലയിരുത്തലുകളും ഉണ്ടാവുമെന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎ‍ൽഎ അറിയിച്ചു.

രാഷ്ട്രീയ എതിരാളികളുടെ അക്രമത്തിൽനിന്ന് പ്രവർത്തകർക്ക് പരിപൂർണ സംരക്ഷണം നൽകും. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് സിപിഎമ്മിൽ നിന്നും ആർഎസ്എസിൽ നിന്നും ഭീഷണി ഉണ്ടാകുമ്പോൾ പാർട്ടി ഇടപെടുന്നില്ല എന്ന പരാതി വ്യാപകമായതിനെ തുടർന്ന് ഇത്തരം വിഷയങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്താനും പ്രവർത്തകർക്ക് സംരക്ഷണം നൽകാനും മേൽക്കമ്മിറ്റികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വീഴ്‌ച്ച വരുത്തുന്ന കമ്മിറ്റികൾക്കെതിരെ നടപടി ഉണ്ടാകും. ഇക്കാര്യത്തിൽ പാർട്ടി കമ്മിറ്റികളോടും സഹകരണം അഭ്യർത്ഥിക്കും. ഒക്ടോബർ രണ്ടുമുതൽ നവംബർ 14 വരെ പുതിയ യൂണിറ്റ് കമ്മിറ്റികളുടെ രൂപവത്കരണം നടത്തും.

സെമികേഡർ മോഡൽ ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള ഘടകങ്ങളിലാണ് ആദ്യം തുടക്കം കുറിച്ചത്. അതിന്റെ ഭാഗമായി നിർജീവമായ കമ്മിറ്റികളുടെയും ഭാരവാഹികളുടെയും പേരിൽ നടപടി ഉണ്ടാകും. ആദ്യഘട്ടമായി സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനത്തിൽ വീഴ്ച വരുത്തിയ 20 മണ്ഡലം കമ്മിറ്റികളും ആലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയും പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

നിയോജകമണ്ഡലം കമ്മിറ്റിയിൽ പ്രസിഡന്റ് ഒഴികെ ആറ് വൈസ് പ്രസിഡന്റുമാരും 25 ജന. സെക്രട്ടറിമാരുമടക്കം 31 ഭാരവാഹികളെയും പിരിച്ചുവിട്ടിട്ടുണ്ട്. യോഗങ്ങളിൽ തുടർച്ചയായി പങ്കെടുക്കാത്തതും പ്രവർത്തനം മോശമായതുമാണ് കാരണം. പകരം സംവിധാനം ഉടനുണ്ടാകും. 20 മണ്ഡലം കമ്മിറ്റികളെയും പൂർണമായും പിരിച്ചുവിട്ടു. അവിടെ പുതിയ ഭാരവാഹികൾ വരും.

തുടർന്നും കമ്മിറ്റികളുടെ പ്രവർത്തനം വിലയിരുത്തുകയും നടപടികൾ ഉണ്ടാകുകയും അങ്ങനെ പൂർണസമയം പ്രവർത്തനസജ്ജമായ ഒരു സമരസംഘടനയാക്കി യൂത്ത് കോൺഗ്രസിനെ മാറ്റുകയുമാണ് ലക്ഷ്യമെന്നാണ് സംസ്ഥാനകമ്മിറ്റി വ്യക്തമാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP