Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202208Monday

മികച്ച പ്രവർത്തകരെ പാർട്ടിക്കു സമ്മാനിച്ചാൽ 'കൃഷ്ണമണി പോലെ അവരെ പരിപാലിക്കാമെന്ന്' വിഡി; ക്ലാസെടുക്കാൻ എത്തിയവരിൽ മിന്നൽ മുരളി സംവിധായകനും; അവാർഡ് മോഹികളുടെ കാലത്തെ മാറ്റത്തെ പ്രകീർത്തിച്ച് സുധാകരൻ; യൂത്ത് കോൺഗ്രസിനെ ആവേശത്തിലാക്കി പാലക്കാടൻ ക്യാംപ്

മികച്ച പ്രവർത്തകരെ പാർട്ടിക്കു സമ്മാനിച്ചാൽ 'കൃഷ്ണമണി പോലെ അവരെ പരിപാലിക്കാമെന്ന്' വിഡി; ക്ലാസെടുക്കാൻ എത്തിയവരിൽ മിന്നൽ മുരളി സംവിധായകനും; അവാർഡ് മോഹികളുടെ കാലത്തെ മാറ്റത്തെ പ്രകീർത്തിച്ച് സുധാകരൻ; യൂത്ത് കോൺഗ്രസിനെ ആവേശത്തിലാക്കി പാലക്കാടൻ ക്യാംപ്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കോൺഗ്രസ് മാറ്റത്തിന്റെ പാതയിലാണ്. അതിന് വേണ്ടത് യുവജനങ്ങളുടെ പങ്കാളിത്തവും. ഇതിനുള്ള ശ്രമത്തിലാണ് നിലവിലെ കെപിസിസി നേതൃത്വം. യൂത്ത് കോൺഗ്രസിനെ കൂടുതൽ ചലനാത്മകമാക്കാനാണ് നീക്കം. മികച്ച പ്രവർത്തകരെ പാർട്ടിക്കു സമ്മാനിച്ചാൽ 'കൃഷ്ണമണി പോലെ അവരെ പരിപാലിക്കാമെന്ന്' യൂത്ത് കോൺഗ്രസിന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഉറപ്പ് നൽകുന്നത് ആവേശം ഇരട്ടിപ്പിക്കാനാണ്. പാലക്കാട്ടെ യൂത്ത് കോൺഗ്രസ് ക്യാമ്പ് മാറ്റത്തിന്റെ സൂചന നൽകി.

സംവിധായകനും നടനുമായ ബേസിൽ ജോസഫ് യൂത്ത് കോൺഗ്രസ് ക്യാംപിൽ ക്ലാസെടുക്കാനെത്തി. മിന്നൽ മുരളി സംവിധായകന്റെ വരവിനെ അഭിനന്ദിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയുടെ ഫേസ്‌ബുക് പോസ്റ്റ് ചർച്ചയായി. അവാർഡുകളോടുള്ള അടങ്ങാത്ത മോഹം പലരെയും സിപിഎം അനുകൂലികളാക്കുന്ന ഇക്കാലത്ത് കോൺഗ്രസ് ക്യാംപുകളിൽ സിനിമാരംഗത്തെ യുവതുർക്കികളെ കാണുന്നതു സന്തോഷമാണെന്ന് അദ്ദേഹം കുറിച്ചു. തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദും ക്യാംപിൽ ക്ലാസെടുക്കാനെത്തി. ഇത്തരത്തിലുള്ള പ്രമുഖരെ എത്തിച്ച് യൂത്ത് കോൺഗ്രസിൽ ആവേശം എത്തിക്കാനാണ് നീക്കം.

കോൺഗ്രസിന് വേണ്ടത് യൂത്ത് കോൺഗ്രസ് കരുത്താണെന്ന് വിഡി സതീശനും പറയുനനു. രാജ്യവും പാർട്ടിയും പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ കോൺഗ്രസിനെ രക്ഷിക്കാൻ യൂത്ത് കോൺഗ്രസിലെ യുവാക്കളിലാണു പ്രതീക്ഷ. ദിവസവും വീട്ടിൽ വന്നു കാണുന്നവരെ ഉയർത്താനല്ല, പോസ്റ്ററൊട്ടിച്ചും തല്ലുകൊണ്ടും പാർട്ടിക്കു വേണ്ടി പണിയെടുക്കുന്നവരെ വളർത്താനാണു നേതാക്കൾ ശ്രദ്ധിക്കേണ്ടതെന്നാണ് ക്യാമ്പിൽ സതീശൻ ആഹ്വാനം ചെയ്തത്.

പാർട്ടിയിലും പുറത്തും തിരുത്തൽ ശക്തിയായി യൂത്ത് കോൺഗ്രസ് നിലകൊള്ളണം. ആരുടെയെങ്കിലും തല വെട്ടിയെടുത്ത് അവിടെ മൂവർണക്കൊടി പാറിക്കലല്ല, സാധാരണക്കാർക്കു വേണ്ടി ആർദ്രതയും അലിവും കാണിക്കുന്നയിടത്താണു സംഘടന നിൽക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ അധ്യക്ഷനായിരുന്നു. രാജ്യത്തിനാകെ പ്രത്യാശയായി കോൺഗ്രസ് ഉയർന്നുവരുമെന്നു ബെന്നി ബഹനാൻ എംപി പറഞ്ഞു. വരുമാനത്തിന് തൊഴിൽ, രാഷ്ട്രീയം സേവനത്തിന് എന്നതാകണം മുദ്രാവാക്യമെന്നു മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.

കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം, വി എസ്.വിജയരാഘവൻ, എഐസിസി അംഗം എം.ലിജു, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ഭാരവാഹികളായ ശ്രാവൺ റാവു, പുഷ്പലത, വിദ്യ ബാലകൃഷ്ണൻ, കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ, സി.വി.ബാലചന്ദ്രൻ, സംസ്ഥാന ഭാരവാഹികളായ റിജിൽ മാക്കുറ്റി, കെ.എസ്. ശബരിനാഥ്, എൻ.എസ്. നുസൂർ, റിയാസ് മുക്കോളി, എസ്.ജെ. പ്രേംരാജ്, എസ്.എം. ബാലു, ജോബിൻ ജേക്കബ് , ഡോ. പി.സരിൻ, ടി.എച്ച്. ഫിറോസ് ബാബു, സജേഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കൊല്ലപ്പെട്ട ശരത്ലാലിന്റെ പിതാവ് പി.കെ. സത്യനാരായണനും ക്യാംപിലെത്തി.

സംഘടനാരംഗത്തും സമരരംഗത്തും സാമൂഹിക പ്രവർത്തനരംഗത്തും പുതിയ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ആസൂത്രണം ചെയ്യാനാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാംപ്. ചർച്ചകളിൽ ഉയർന്നുവന്ന അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ക്രോഡീകരിച്ച് ഇന്നു വിവിധ പ്രമേയങ്ങൾ അവതരിപ്പിക്കും. രാഷ്ട്രീയം, സംഘടന, പരിസ്ഥിതി, ഭാവി, സേവനവും യുവജന ഇടപെടലും, ഔട്ട്റീച് തുടങ്ങിയ വിഷയങ്ങളിലാണു പ്രമേയം അവതരിപ്പിക്കുക. ഇന്ന് ക്യാംപ് അവസാനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP