Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202218Thursday

കോൺഗ്രസിന്റെ കാരുണ്യത്തിനായി യൂത്തന്മാർ ഇനി കാത്തുനിൽക്കില്ല; തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ആരും മത്സരിക്കാൻ തയ്യാറാവാത്ത സീറ്റുകളിലും ഒരുകൈനോക്കും; മൂന്നിലൊന്ന് സീറ്റിലെങ്കിലും ജയിച്ചുകയറും; തൃശൂർ ചിന്തൻ ശിബിരത്തിൽ കൈയടി കിട്ടിയ യൂത്ത് കോൺഗ്രസ് പദ്ധതി ഇങ്ങനെ

കോൺഗ്രസിന്റെ കാരുണ്യത്തിനായി യൂത്തന്മാർ ഇനി കാത്തുനിൽക്കില്ല; തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ആരും മത്സരിക്കാൻ തയ്യാറാവാത്ത സീറ്റുകളിലും ഒരുകൈനോക്കും; മൂന്നിലൊന്ന് സീറ്റിലെങ്കിലും ജയിച്ചുകയറും; തൃശൂർ ചിന്തൻ ശിബിരത്തിൽ കൈയടി കിട്ടിയ യൂത്ത് കോൺഗ്രസ് പദ്ധതി ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: പഴയത് പോലെയല്ല യൂത്ത് കോൺഗ്രസ്. ആകെയൊരു ഉഷാറുണ്ട്. തൃക്കാക്കര തിരഞ്ഞെടുപ്പിൽ യുവതുർക്കികളുടെ പോരാട്ടം എല്ലാവരും കണ്ടതുമാണ്. മുഖ്യമന്ത്രിക്ക് എതിരായ പ്രതിഷേധം അടക്കം സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ ഒരുപടി മുന്നിൽ നിൽക്കുന്നതും യൂത്തന്മാർ തന്നെ. അതങ്ങനെ തന്നെയാണ് വേണ്ടതും. എന്തായാലും തിരഞ്ഞെടുപ്പുകളിലെ പ്രവർത്തനത്തിനും സജീവ മാറ്റം വരുത്തുകയാണ് യൂത്ത് കോൺഗ്രസ്. തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ സ്ഥിരം തോൽക്കുന്നു എന്ന പേരിൽ ചില സീറ്റുകളെ എഴുതിത്ത്തള്ളുന്ന പരിപാടിയുണ്ട്. ഈയൊരു ശൈലിക്ക് മാറ്റം വരുത്താൻ യൂത്ത് കോൺഗ്രസ് തയ്യാറെടുക്കുകയാണ്.

ആരും മത്സരിക്കാൻ പോലും ഒരുങ്ങാത്ത സീറ്റുകളെ ജയിക്കാവുന്ന തരത്തിലേക്ക് മാറ്റിയെടുക്കുന്ന പദ്ധതിക്കാണ് രൂപം കൊടുക്കുന്നത്. തൃശ്ശൂരിൽ കഴിഞ്ഞദിവസം നടന്ന രണ്ടാം ചിന്തൻ ശിബിരത്തിലാണ് ഇതിന്റെ രൂപരേഖ ഉരുത്തിരിഞ്ഞത്. സംസ്ഥാനത്തെ 832 മണ്ഡലം പ്രസിഡന്റുമാരും സംസ്ഥാന ഭാരവാഹികളും മാത്രം പങ്കെടുത്ത യോഗത്തിൽ ഈ ആശയത്തിന് കൈയടി കിട്ടി.

സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് സംവിധാനത്തിലും നഗരസഭകളിലുമായി 21,908 സീറ്റുകളാണുള്ളത്. ഇതിന്റെ മൂന്നിലൊന്ന് എണ്ണത്തിലെങ്കിലും യൂത്ത്കോൺഗ്രസ് ജയിക്കുക എന്ന അജൻഡയാണ് മുന്നോട്ടു വയ്ക്കുന്നത്. ഇതിനായി കോൺഗ്രസിന്റെ കാരുണ്യത്തിന് കാത്തുനിൽക്കേണ്ട സ്ഥിതി മാറ്റിയെടുക്കാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥനാണ് രൂപരേഖ അവതരിപ്പിച്ചത്.

ചില സേവനപ്രവർത്തനങ്ങൾ ഡിവൈഎഫ്ഐ. യുടെ മാത്രം കുത്തകയെന്ന് സമൂഹം കാണുന്നുവെന്ന കാഴ്ചപ്പാട് മാറ്റാനുള്ള 'യൂത്ത് കെയർ'പദ്ധതി ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഒരു നിയമസഭാ മണ്ഡലത്തിൽ ഒരു ദിവസം അഞ്ചു പേർ രക്തദാനം നടത്താനുള്ള ''ബി പോസിറ്റീവ് ' എന്നതാണിതിൽ പ്രധാനം.

ഓഗസ്റ്റ് 20 മുതൽ ഒക്ടോബർ 31 വരെ യൂണിറ്റ് കമ്മിറ്റിയില്ലാത്ത സ്ഥലങ്ങളിൽ അവയ്ക്ക് രൂപം കൊടുക്കാനുള്ള തീവ്രപരിപാടിയാണ്. സംസ്ഥാനത്തെ യൂത്ത്കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ വിവരങ്ങൾ എല്ലാ ഭാരവാഹികൾക്കും ലഭ്യമാക്കാനുള്ള മൊബൈൽ ആപ്പിനും രൂപം നൽകുന്നുണ്ട്. നിലവിൽ 7,100 യൂണിറ്റ് കമ്മിറ്റികളാണുള്ളത്. 15,000 കൂടി കൂട്ടിച്ചേർക്കും.

നവംബറിൽ യൂണിറ്റ് തലം, ഡിസംബറിൽ മണ്ഡലം തലം, ജനുവരിയിൽ നിയമസഭാ മണ്ഡലം തലം, ഫെബ്രുവരി- മാർച്ച് ജില്ലാ തലം എന്നിങ്ങനെ സമ്മേളനങ്ങൾ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന സമ്മേളനം ഏപ്രിലിൽ തൃശ്ശൂരിൽ നടക്കും. യൂത്ത് കോൺഗ്രസിന്റെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറി കൃഷ്ണ അല്ലാവരു ചിന്തൻ ശിബിർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ അധ്യക്ഷനായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP