Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാനേജ്മെന്റ് ക്വാട്ടയിൽ വന്ന നേതാവെന്നും പോസ്റ്റർ ഒട്ടിച്ച് നടക്കുന്നവരുടെ കഷ്ടപ്പാടുകൾ മനസിലാകില്ലെന്നും ആദ്യം കുത്തി പറഞ്ഞു; ഇപ്പോൾ കെ എസ് ശബരിനാഥന് എതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് ഷാഫി പറമ്പിലിന് പരാതിയുമായി യൂത്ത് കോൺഗ്രസിലെ ഒരുവിഭാഗം; പ്രകോപനം കോട്ടയം ഡിസിസി പ്രസിഡന്റിന് എതിരായ ശബരിയുടെ പരാമർശം

മാനേജ്മെന്റ് ക്വാട്ടയിൽ വന്ന നേതാവെന്നും പോസ്റ്റർ ഒട്ടിച്ച് നടക്കുന്നവരുടെ കഷ്ടപ്പാടുകൾ മനസിലാകില്ലെന്നും ആദ്യം കുത്തി പറഞ്ഞു; ഇപ്പോൾ കെ എസ് ശബരിനാഥന് എതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട്  ഷാഫി പറമ്പിലിന് പരാതിയുമായി യൂത്ത് കോൺഗ്രസിലെ ഒരുവിഭാഗം;  പ്രകോപനം കോട്ടയം ഡിസിസി പ്രസിഡന്റിന് എതിരായ ശബരിയുടെ പരാമർശം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ശശി തരൂരിനെ ക്ഷണിച്ചതിനെ ചൊല്ലി കോട്ടയത്ത് യൂത്ത് കോൺഗ്രസിൽ കലഹം രൂക്ഷമായി തുടരുകയാണ്. ഇപ്പോൾ, യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. ശബരിനാഥനെതിരെ നടപടി ആവശ്യപ്പെട്ട് ഷാഫി പറമ്പിലിന് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ പരാതി നൽകി. കോട്ടയം ജില്ലയിലെ ഒരു വിഭാഗം യൂത്ത് കോൺഗ്രസ് ഭാരവാഹികളാണ് ഷാഫി പറമ്പിലിന് പരാതി നൽകിയത്. തരൂർ സന്ദർശനവുമായി ബന്ധപ്പെട്ട് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെതിരെ ശബരി നടത്തിയ പ്രസ്താവന അച്ചടക്ക ലംഘനമെന്നാണ് ഇവർ ഉന്നയിക്കുന്ന പരാതി

കോട്ടയത്തെ യൂത്ത് കോൺഗ്രസ് പരിപാടി ഡിസിസി പ്രസിഡന്റിനെ അറിയിക്കണമെന്ന് ശാഠ്യം പിടിക്കാൻ പാടില്ലെന്ന കെ എസ് ശബരിനാഥന്റെ പരാമർശമാണ് പ്രകോപനത്തിന് കാരണം. ശബരീനാഥനെതിരെ നാട്ടകം സുരേഷും രംഗത്തെത്തിയിരുന്നു. ശബരിനാഥൻ കോൺഗ്രസ് രാഷ്ട്രീയത്തിൽ വന്നിട്ട് എത്രനാളായി എന്ന് എല്ലാവർക്കുമറിയാമെന്നും ശബരിനാഥന് കീഴ് വഴക്കങ്ങളെ സംബന്ധിച്ച് അറിയില്ലെന്നുമാണ് നാട്ടകം സുരേഷ് പറഞ്ഞത്. ഒരു ടാറ്റ കമ്പനി ജീവനക്കാരനിൽ നിന്നും പെട്ടെന്ന് രാഷ്ട്രീയത്തിലേക്ക് വന്നയാളാണ് ശബരിനാഥനെന്നും അറിവ് കുറവുണ്ടെങ്കിൽ പഠിക്കണമെന്നുമാണ് നാട്ടകം സുരേഷ് വിമർശിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി ഏറെ നാൾ പ്രവർത്തിച്ച ആളാണ് താൻ. യൂത്ത് കോൺഗ്രസ് പരിപാടികളൊക്കെ കോൺഗ്രസ് നേതൃത്വവുമായി ആലോചിച്ചാണ് നടത്താറുള്ളത്.യൂത്ത് കോൺഗ്രസിന്റെ തരൂർ പരിപാടിയെ സംബന്ധിച്ച് ഡിസിസിയെ അറിയിച്ചിട്ടില്ല. യൂത്ത് കോൺഗ്രസിന്റെ ജില്ലാ കമ്മിറ്റിയിൽ പോലും അത്തരമൊരു പരിപാടി ആലോചിച്ചിട്ടില്ലെന്ന് നാട്ടകം സുരേഷ് പറഞ്ഞിരുന്നു.

നാട്ടകം സുരേഷിനെ അപമാനിക്കുന്ന പ്രസ്താവനയാണ് ശബരി നാഥന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് ജില്ലാ കമ്മിറ്റിയിലും വിമർശനം ഉയർന്നിരുന്നു. ഇത് ഡിസിസി പ്രസിന്റിന്റെ വില അറിയാത്തതിനാലാണ് എന്ന് ഒരു വിഭാഗം വിമർശിച്ചു.ശശി തരൂരിന് വേദിയൊരുക്കാനുള്ള യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ചേർന്ന കമ്മിറ്റി യോഗത്തിലാണ് വിമർശനമുണ്ടായത്. ശബരിനാഥൻ മാനേജ്മെന്റ് ക്വാട്ടയിൽ നേതാവായ വ്യക്തിയാണെന്നാണ് വിമർശനം. അതുകൊണ്ട് പോസ്റ്റർ ഒട്ടിച്ച് നടക്കുന്നവരുടെ കഷ്ടപ്പാടുകൾ മനസിലാകില്ലെന്നുമാണ് ഉയർന്ന വിമർശനം.

അതേസമയം തരൂരിനെതിരെയുള്ള നീക്കങ്ങളിൽ യൂത്ത് കോൺഗ്രസിൽ ഭിന്നത തുടരുകയാണ്. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് കാസർകോട് ജില്ല കമ്മറ്റി സംഘടിപ്പിച്ച ചിന്തൻ ശിവിരിൽ തരൂർ വിഷയത്തിൽ വിമർശനം ഉയർന്നു. യൂത്ത് കോൺഗ്രസ്സ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിൽ നിന്ന് ശശി തരൂർ എം പിയെ വിലക്കിയതാരാണെന്ന് ജില്ലാ കമ്മിറ്റിയിൽ ചോദ്യമുയർന്നു. തരൂരിനെ വിലക്കാൻ പ്രവർത്തിച്ചവർക്കെതിരെ നടപടി വേണമെന്നും ചിലർ ആവശ്യപ്പെട്ടു. കേരളത്തിൽ അപ്രഖ്യാപിത ഹൈക്കമാൻഡ് പ്രവർത്തിക്കുന്നുവെന്നും ചിലർ വിമർശനമുയർത്തി. ശശി തരൂരിനെതിരെ മുതിർന്ന നേതാക്കളടക്കം കാണിക്കുന്ന അസഹിഷ്ണുത ശരിയല്ലെന്നും കേരളത്തിലെ കാര്യങ്ങൾ തിരിച്ചറിയുന്നില്ലെങ്കിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്നും വിമർശനമുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP