Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎമ്മിന്റെ ആദ്യ ഷെഡ്യൂളിൽ ഇല്ലെങ്കിലും വി എസ് വടകരയിൽ എത്തുമോ? ജയരാജന് വേണ്ടി എത്തുന്നത് യെച്ചൂരിയടക്കമുള്ള എഴ് മുതിർന്ന പി ബി അംഗങ്ങളും അഞ്ചു മന്ത്രിമാരും; മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെടി ജലീലും ക്യാമ്പ് ചെയ്ത് പ്രവർത്തിക്കും; കണ്ണൂരിൽനിന്നും സിപിഎം പ്രവർത്തകർ കൂട്ടുത്തോടെ എത്തുന്നു; സിപിഎം പാർട്ടി മെഷിനറി കേന്ദ്രീകരിക്കുന്നത് ഇത്തവണ വടകരയിൽ തന്നെ

സിപിഎമ്മിന്റെ ആദ്യ ഷെഡ്യൂളിൽ ഇല്ലെങ്കിലും വി എസ് വടകരയിൽ എത്തുമോ? ജയരാജന് വേണ്ടി എത്തുന്നത് യെച്ചൂരിയടക്കമുള്ള എഴ് മുതിർന്ന പി ബി അംഗങ്ങളും അഞ്ചു മന്ത്രിമാരും; മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെടി ജലീലും ക്യാമ്പ് ചെയ്ത് പ്രവർത്തിക്കും; കണ്ണൂരിൽനിന്നും സിപിഎം പ്രവർത്തകർ കൂട്ടുത്തോടെ എത്തുന്നു; സിപിഎം പാർട്ടി മെഷിനറി കേന്ദ്രീകരിക്കുന്നത് ഇത്തവണ വടകരയിൽ തന്നെ

കെ വി നിരഞ്ജൻ

വടകര: രാഹുൽ ഗാന്ധി വയനാട്ടിലെത്തുമോ എന്ന ചോദ്യം യുഡിഎഫ് കേന്ദങ്ങളിൽ നിറഞ്ഞു നിൽക്കുന്നപോലെ പി.ജയരാജന് വോട്ടുചോദിക്കാൻ വി എസ് അച്യുതാനന്ദൻ എത്തുമോ എന്ന ചോദ്യം, വടകരയിലെ ഇടതുകേന്ദ്രങ്ങളിലും നിറയുകയാണ്. വിഎസിന്റെ ആദ്യഘട്ട ഷെഡ്യൂളിൽ നിലവിൽ വടകര ഉൾപ്പെട്ടിട്ടില്ല. മലപ്പുറത്തും കോഴിക്കോട്ടുമാണ് അദ്ദേഹത്തിന് നിലവിൽ പരിപാടിയുള്ളത്. എന്നാൽ വിഎസിനെ വടകരയിൽ എത്തിക്കാനുള്ള സമ്മർദവും ശകതമാണ്. നിലവിലുള്ള ഷെഡ്യൂൾ പ്രകാരം തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, മാവേലിക്കര, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, ആലത്തൂർ, കോഴിക്കോട് എന്നിവടങ്ങിൽ എപ്രിൽ ഒന്നുമുതൽ 20 ദിവസങ്ങളിലായിട്ടാണ് വിഎസിന്റെ പരിപാടി നിശ്ചയിട്ടുള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്ത് പ്രചാരണ പരിപാടികളിൽ മാറ്റുമുണ്ടാവുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. അതേസമയം വി എസ് വടകരയിൽ എത്തേണ്ട ആവശ്യമില്ലെന്നും ഔദ്യോഗിക നേതൃത്വത്തിലെ ചിലർ കരുതുന്നു. ഇതുമൂലം ടിപി വധം അടക്കമുള്ളകാര്യങ്ങൾ വീണ്ടും ചർച്ചയാവുകയാണ് ചെയ്യുകയെന്നും ഇവർ പറയുന്നുണ്ട്.

അതേസമയം പാർട്ടി കേന്ദ്ര നേതാക്കൾ അടക്കമുള്ള വൻ നേതൃ നിരയെയാണ് സിപിഎം വടകര പി്ടിക്കാനായി ഇറക്കിയിരിക്കുന്നത്.പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുതിർന്ന നേതാക്കളായ പ്രകാശ് കാരാട്ട്, വൃന്ദകാരാട്ട്, സുഭാഷിണി അലി, എസ് രാമചന്ദ്രൻ പിള്ള, എം എ ബി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ അടക്കമുള്ള ഏഴ് പിബി അംഗങ്ങളെയും അഞ്ച് മന്ത്രിമാരെയുമാണ് പാർട്ടി മണ്ഡലത്തിൽ എത്തിക്കുന്നത്. ഈ മാസം 31നാണ് സീതാറാം യെച്ചൂരിയുടെ പ്രചാരണം തുടങ്ങുന്നത്. വടകരയിൽ എപ്രിൽ 19ന് അദ്ദേഹത്തിന് രണ്ട് പരിപാടികൾ ഉണ്ട്.എപ്രിൽ 10ന് ആലത്തൂരിലാണ് പ്രകാശ കാരിട്ടിന്റെ ആദ്യ പരിപാടി. കാരാട്ടിന് ഏപ്രിൽ 12ന് മൂന്ന്യോഗങ്ങളാണ് വടകരയിൽ ഉള്ളത്. എപ്രിൽ 8ന് തിരുവനന്തപുരത്ത് എത്തുന്ന വൃന്ദാകാരാട്ട് 17ന് വടകരയിൽ മൂന്ന് യോഗങ്ങളിൽ പങ്കെടുക്കും. എസ് രാമചന്ദ്രൻ പിള്ള ഏപ്രിൽ മൂന്നിനും സുഭാഷിണി അലി ഒമ്പതിനും വടകരയിലെത്തും.

എപ്രിൽ 10ന് എംഎബേബിയും , 11 പിണറായി വിജയനും വടകരയിൽ എത്തും. ഇതിനുപുറമെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ പല സമയങ്ങളിലായി വടകരയിൽ ക്യാമ്പുചെയ്യും. മന്ത്രി കെ ടി ജലീലിനാണ് ഏറ്റവും കൂടുതൽ പരിപാടികൾ വടകരയിലുള്ളത്. ജലീലും പിണറായിയും ചില ദിവസങ്ങളിൽ ഇവിടെ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുന്നുണ്ട്.

അതേ സമയം ജയരാജന്റെ പ്രചാരണത്തിനായി കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി പ്രവർത്തകർ കൂട്ടമായി വടകരയിൽ പ്രചാരണത്തിനായി എത്തിക്കൊണ്ടിരിക്കുകയാണ്. ഇത് കണ്ണൂരിൽ പി.കെ.ശ്രീമതിയുടെ പ്രചാരണങ്ങളെ ബാധിക്കുമെന്നും പാർട്ടിക്കകത്ത് ആശങ്കയുണ്ട്. വടകരയെ ആകെ ഇളക്കിമറിച്ചുകൊണ്ടുള്ള ശക്താമായ പ്രചാരണമാണ് പി ജയരാജന്റെ നേതൃത്വത്തിൽ നടക്കുന്നത്. വിവാഹ വീടുകളിൽ വധൂവരന്മാർ ഉൾപ്പെടെയുള്ളവർ ജയരാജന്റെ ചിത്രം പതിച്ച ബാഡ്്ജ് കുത്തിയാണ് എത്തുന്നത്. വരും ദിവസങ്ങളിൽ ദേശീയ നേതാക്കൾ കൂടി എത്തുന്നതോടെ പ്രചാരണം മൂർധന്യത്തിലെത്തുമെന്നാണ് പാർട്ടി കരുതുന്നത്.

വി എസ് കഴിഞ്ഞാൽ സിപിഎമ്മിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർറായ ജയരാജനുനേരെ, വ്യക്തി പൂജ വിവാദം ഉണ്ടാക്കി ഉൾപ്പാർട്ടി വിമർശനം ഉയർത്തിയിരുന്നുവരെല്ലാം അത് വിഴുങ്ങിയ മട്ടാണ്. കഴിഞ്ഞ പാർട്ടി സമ്മേളനകാലത്ത്, അന്നത്തെ കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ പ്രകീർത്തിച്ച് തയാറാക്കിയ 'ചെന്താരക' ഗാനം വിവാദമായിരുന്നു. എന്നാൽ ന്താരക ഗാനം ഇപ്പോൾ വടകരയിൽ ഹിറ്റാണ്. 'ചെഞ്ചോരപ്പൊൻകതിരല്ലേ, ചെമ്മണ്ണിൻ മാനം കാക്കും നന്മതൻ പൂമരമല്ലേ, കണ്ണൂരിൻ താരകമല്ലേ ജയജയരാജൻ, ധീരസഖാവ്' എന്നു തുടങ്ങുന്ന ഗാനമാണ് ഇടതുസ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടികളിൽ നിറഞ്ഞു നിൽക്കുന്നത്.

15 മിനിട്ട് ദൈർഘ്യമുള്ള സംഗീത ആൽബമാണ് ജയരാജസ്തുതിയായി പ്രചരിക്കപ്പെട്ടത്. പാർട്ടി ബന്ധമുള്ള ഒരു ഗ്രാമീണകലാസമിതിയാണ് ആൽബം തയാറാക്കിയത്. ഇതു പാർട്ടി സംസ്ഥാനനേതൃത്വത്തിനു നീരസമുളവാക്കുകയും ജയരാജനെ ശാസിക്കുകയും ചെയ്തിരുന്നു. പക്ഷേ തെരഞ്ഞെടുപ്പ് ആയതോടെ ഇത് വീണ്ടും പ്രചാരത്തിലായിരിക്കയാണ്. പി ജയരാജന്റെ വ്യക്തിപ്രഭാവം തന്നെയാണ് ഇവിടെ വോട്ടാകുക എന്ന് അറിയുന്നതുകൊണ്ട് പഴയ ശാസന പാർട്ടിയും വിഴുങ്ങിയിരക്കയാണ്.മാത്രമല്ല കെ മുരളീധരനെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ ശക്തമായ മൽസരമാണ് ഇടതുമുന്നണി വടകരയിൽ നേരിടുന്നത്. ആർഎംപി യുഡിഎഫിന് പിന്തുണ കൊടുക്കുയും കൂടി ചെയ്തതോടെ വടകര പിടിക്കുക സിപിഎമ്മിന്റെ അഭിമാന പ്രശ്‌നമായും മാറിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP