Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നെന്ന് മന്ത്രി കെ ടി ജലീൽ; അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; ആ​ഗ്രഹം അദ്ധ്യാപകനായി കോളജിലേക്ക് മടങ്ങണമെന്നും; തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറയുന്നത് 2006ൽ മുസ്​ലിം ലീഗിലെ അതികായനായ പി​.കെ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറം മണ്ഡലത്തിൽ അട്ടിമറിച്ച് സിപിഎമ്മിന്റെ താരമായിമാറിയ 'മലപ്പുറം സുൽത്താൻ'

സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നെന്ന് മന്ത്രി കെ ടി ജലീൽ; അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; ആ​ഗ്രഹം അദ്ധ്യാപകനായി കോളജിലേക്ക് മടങ്ങണമെന്നും; തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറയുന്നത് 2006ൽ മുസ്​ലിം ലീഗിലെ അതികായനായ പി​.കെ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറം മണ്ഡലത്തിൽ അട്ടിമറിച്ച് സിപിഎമ്മിന്റെ താരമായിമാറിയ 'മലപ്പുറം സുൽത്താൻ'

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം സഹയാത്രികനും മന്ത്രിയുമായ കെ ടി ജലീൽ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി സൂചന. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല എന്ന് കെ ടി ജലീൽ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ എന്ന പരിപാടിയിലാണ് ജലീൽ തന്റെ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി വ്യക്തമാക്കിയത്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും ഇനി കോളേജിലേക്ക് മടങ്ങണമെന്നാണ് ആഗ്രഹമെന്നും മന്ത്രി പറഞ്ഞു. എന്റെ കോളേജിലെ അദ്ധ്യാപകനായി വിമരമിക്കണമെന്നാണ് എനിക്ക് ആഗ്രഹമെന്ന് ജലീൽ പറഞ്ഞു.

ഞാൻ മൂന്നുവട്ടം മത്സരിച്ചു. ഇത്തവണ മന്ത്രിയായി. ഇനി മത്സരിക്കുമോ എന്നുചോദിച്ചാൽ വ്യക്തിപരമായി ഇല്ല എന്നാണ്​ മറുപടി. എനിക്ക്​ എന്റെ കോളജിലേക്ക്​ മടങ്ങണം. കോളജ്​ അദ്ധ്യാപകനായി വിരമിക്കണം. ഈ ആഗ്രഹം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണനെയും മലപ്പുറം ജില്ല സെക്രട്ടറി ഇ.എൻ.മോഹൻദാസിനെയും പാലോളിയെയും അറിയിച്ചുണ്ട്​. അനാഥനായ കാലത്ത് തുണയായതും തണലായതും സിപിഎം ആണ്. പാർട്ടി എന്തുപറയുന്നോ അത് അനുസരിക്കും. തിരൂരങ്ങാടി പി.എസ്​.എം.ഒ കോളജിലാണ്​ താൻ പഠിച്ചതും അദ്ധ്യാപകനായതും. പി.എസ്​.എം.ഒയുമായി തനിക്ക്​ വൈകാരിക ബന്ധമാണ്​ ഉള്ളത്​.

മുസ്ലിം യൂത്ത് ലീഗിലൂടെ വളർന്നുവന്ന ജലീൽ പ്രഥമ മലപ്പുറം ജില്ലാ കൗൺസിൽ അംഗം, മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ, മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ കൺവീനർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കെ പാർട്ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്ന് ലീഗിൽ നിന്നും പുറത്തായി. യൂത്ത്​ലീഗിൽ നിന്നും പുറത്തുവന്ന്​ 2006ൽ മുസ്​ലിംലീഗിലെ അതികായനായ പി​.കെ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറം മണ്ഡലത്തിൽ അട്ടിമറിച്ചാണ്​ കെ.ടി ജലീൽ രാഷ്​ട്രീയ മണ്ഡലത്തിൽ ശ്രദ്ധയാകർഷിച്ചത്​. 2011ലും 2016ലും മലപ്പുറം ജില്ലയിലെ തവനൂർമണ്ഡലത്തിൽ നിന്നുമാണ് ജലീൽ നിയമസഭയിലേക്ക്​ എത്തിയത്​. 2016ൽ കോൺഗ്രസിലെ ഇഫ്​തിഖാറുദ്ദീനെ 17064 വോട്ടുകൾക്കാണ്​ പരാജയപ്പെടുത്തിയത്​.

എംഎൽയും മുസ്ലിം ലീഗ് നേതാവുമായ കെഎം ഷാജി മുഖ്യമന്ത്രി പിണറായി വിജയനെ എടോ പിണറായി എന്ന് വിളിച്ചത് സഹിക്കാൻ കഴിഞ്ഞില്ലെന്നും കെടി ജലീൽ പരിപാടിയിൽ പറഞ്ഞു. ഇതിന് മുമ്പ് കെഎം ഷാജിക്കെതിരെ താൻ പ്രയോഗിച്ച വാക്കുകൾ പോലും അങ്ങനെ പറയാൻ പറയാൻ പാടില്ലെന്ന് പറഞ്ഞയാളാണ് നമ്മുടെ മുഖ്യമന്ത്രിയെന്നും കെടി ജലീൽ പറഞ്ഞു. മന്ത്രി കെടി ജലീലിന്റെ വാക്കുകളിലേക്ക്.

എന്റെ സുഹൃത്തുക്കളെ കുറിച്ചൊക്കെ മുഖ്യമന്ത്രി പലപ്പോഴും പങ്കുവച്ചിട്ടുള്ള അഭിപ്രായങ്ങളുണ്ട്. ഉദാഹരണത്തിന് ഒരു ദിവസം നിയമസഭയിൽ ഷാജിയും ഞാനും നിയമസഭയിൽ വാഗ്വാദത്തിലേർപ്പെടുകയായിരുന്നു. ആ സമയത്ത് ഞാൻ പറഞ്ഞൊരു വാചകം എന്റെ പ്രിയ സുഹൃത്ത് ഷാജിക്ക് പ്രയാസമുണ്ടാക്കി. അദ്ദേഹം പിറ്റേ ദിവസം അക്കാര്യം പറഞ്ഞു. ഞാൻ ഉടനെ തന്നെ എഴുന്നേറ്റ് ഖേദം പ്രകടിപ്പിക്കുയും വാക്കുകൾ പിൻവലിക്കുകയും ചെയ്തു. പിന്നീട് ഇതൊക്കെ കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങൾക്ക് ശേഷം മുഖ്യമന്ത്രിയുടെ മുറിയിൽ വെറൊരു കാര്യം സംസാരിക്കാനായി ഞാൻ ചെല്ലുകയുണ്ടായി. അന്ന് അദ്ദേഹം തന്നോട് ഒരു കാര്യം പറഞ്ഞു. നിയമഭയിൽ വച്ച് ഷാജിയെ കുറിച്ച് അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു. സത്യത്തിൽ അങ്ങനെ പറഞ്ഞ ഒരു മനുഷ്യനെ കുറിച്ചാണ് എടോ പിണറായി എന്ന് വാക്ക് ഉപയോഗിച്ച് ആക്ഷേപിച്ചതും.

മുഖ്യമന്ത്രിയുടെ കൈയിൽ കൊടുക്കുന്ന പൈസ യഥാർത്ഥത്തിൽ കിട്ടേണ്ടവർക്ക് കിട്ടില്ലെന്ന ധ്വനിയിൽ ഷാജി സംസാരിച്ചത് കേട്ടപ്പോൾ സഹിച്ചില്ല. കാരണം ഷാജിയെ കുറിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞ ആ ഒരു അഭിപ്രായം സന്ദർഭത്തിൽ മനസിലേക്ക് വരികയായിരുന്നു. ഇതിന് കാരണം അ്‌ദ്ദേഹത്തോടുള്ള വിധേയത്വമല്ല. അദ്ദേഹത്തിനെ ഓരോ സമയവും മനസിലാക്കാൻ ശ്രമിച്ചപ്പോൾ അറിഞ്ഞ കാര്യങ്ങളാണ്. മുനീറിനെ കുറിച്ചൊക്കെ മുഖ്യമന്ത്രി നല്ലതേ പറയാറുള്ളൂ. എന്നിട്ടും ഇവരൊക്കെ ഇങ്ങനെയാണ് സംസാരിക്കുന്നത്.

ഫേസ്‌ബുക്കിൽ താനഴുതിയ പോസ്റ്റിലെ മഹാമൂരി എന്ന വാക്ക് നാടൻ പ്രയോഗമാണ്. സാധാരണ നാട്ടിൻപുറത്തൊക്കെ അങ്ങോട്ടും ഇങ്ങോട്ടം പറയുന്ന നാടൻ പ്രയോഗങ്ങളാണ്. അതിലൊന്നും ഉപദ്രവകരമായിട്ടൊന്നും കാണുന്നത് ശരിയാണ് എന്ന് എനിക്ക് തോന്നുന്നില്ല. അതിനെ ഒരു തരത്തിൽ ഉൾക്കൊള്ളുകയാണ് ചെയ്യേണ്ടത്. പരിഹസിക്കാൻ വേണ്ടി അത്തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കും. എന്നാൽ ഒരു സംഘടന ഇന്നോളം നേടിയെടുത്ത നേട്ടങ്ങളെയെല്ലാം ഇകഴ്‌ത്തുന്നു എന്ന നിലയിൽ വ്യാഖ്യാനിക്കേണ്ടകാര്യമില്ലെന്ന് ജലീൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP