Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരൂർ ബ്ലോക്ക് ഭരണം പിടിച്ചെടുത്തത് പൊന്നാനിയിൽ പാർലമെന്റ് സീറ്റ് പിടിക്കുമെന്ന എൽഡിഎഫ് പ്രഖ്യാപനത്തിന്റെ ആദ്യപടിയോ ? കാവനൂർ പഞ്ചായത്തിലും എൽഡിഎഫ് വിജയക്കൊടി നാട്ടിയതോടെ 'പൊന്നാനി മത്സരത്തിൽ' ആത്മവിശ്വാസത്തിന്റെ ജ്വാലയിൽ ഇടതു മുന്നണി; പുറത്തൂരിൽ നടന്നത് ആവേശോജ്വലമായ പോരാട്ടം; തിരൂരിലെ സിറ്റിങ് സീറ്റ് നഷ്ടമായതോടെ പരാജയ ഭീതിയിൽ യുഡിഎഫ്

തിരൂർ ബ്ലോക്ക് ഭരണം പിടിച്ചെടുത്തത് പൊന്നാനിയിൽ പാർലമെന്റ് സീറ്റ് പിടിക്കുമെന്ന എൽഡിഎഫ് പ്രഖ്യാപനത്തിന്റെ ആദ്യപടിയോ ? കാവനൂർ പഞ്ചായത്തിലും എൽഡിഎഫ് വിജയക്കൊടി നാട്ടിയതോടെ 'പൊന്നാനി മത്സരത്തിൽ' ആത്മവിശ്വാസത്തിന്റെ ജ്വാലയിൽ ഇടതു മുന്നണി; പുറത്തൂരിൽ നടന്നത് ആവേശോജ്വലമായ പോരാട്ടം; തിരൂരിലെ സിറ്റിങ് സീറ്റ് നഷ്ടമായതോടെ പരാജയ ഭീതിയിൽ യുഡിഎഫ്

എംപി. റാഫി

മലപ്പുറം : പൊന്നാനി പാർലമെന്റ് പിടിക്കാനുള്ള തുടക്കമോ? തിരൂർ ബ്ലോക്ക് ഭരണം യുഡിഎഫിൽ നിന്ന് പിടിച്ചെടുത്ത് എൽ ഡി എഫ്. കാവനൂർ പഞ്ചായത്തിലെ 16-ാം വാർഡ് ഉപതെരഞ്ഞെടുപ്പിലും എൽഡിഎഫിന് ജയം.ഇതോടെ കാവനൂർ പഞ്ചായത്ത് ഭരണവും യുഡിഎഫിന് നഷ്ടമായി. ലോകസഭാ തെരഞ്ഞെടുപ്പിൽ ഏറെ നിർണായകമെന്ന് കരുതുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പുറത്തു വന്നത്. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അട്ടിമറി പൊന്നാന്നി മത്സരത്തിന് എൽഡിഎഫ് കൂടുതൽ ആത്മവിശ്വാസം പകർന്നിരിക്കുകയാണ്.

പുറത്തൂർ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥി സി ഒ ബാബുരാജ് 265 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സി ഒ ബാബുരാജ് 4814 വോട്ട് നേടിയപ്പോൾ സി എം പുരുഷോത്തമൻ (യുഡിഎഫ്) 4549, വി കെ സുഭാഷ് (ബിജെപി) 668 വോട്ടും നേടി. യുഡിഎഫിന്റെ സിറ്റിങ് സീറ്റിലെ ജയത്തോടെ തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽഡിഎഫിന് ലഭിക്കും. യുഡിഎഫ് അംഗം ടി പി അശോകന്റെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. 15 അംഗ ബ്ലോക്ക് പഞ്ചായത്തിൽ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണസമിതി ഭരണം നടത്തിയിരുന്നത്. ഇതോടെ എൽഡിഎഫിന് ഭൂരിപക്ഷമായി.

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണം ആർക്കൊപ്പമെന്നതാണ് ജനം ആകാംക്ഷയോടെയാണ് ഉറ്റുനോക്കിയത്. ഇഞ്ചോടിഞ്ച് മത്സരമാണ് പുറത്തൂർ ഡിവിഷനിൽ നടന്നത്. ഒരംഗത്തിന്റെ മുൻതൂക്കത്തിൽ തിരൂർ ബ്ലോക്ക് ഭരണം യുഡിഎഫിനായിരുന്നു.പുറത്തൂർ ഡിവിഷനിലെ കോൺഗ്രസ് അംഗം ടിപി അശോകൻ മരണപ്പെട്ടതോടെ കക്ഷി നിലയിൽ ഇരുമുന്നണികളും ഏഴ് സീറ്റുകളായി ഒപ്പത്തിനൊപ്പമെത്തി. ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ നിലനിർത്താനും പിടിച്ചെടുക്കാനുമുള്ള മുന്നണികളുടെ വീറുംവാശിയും നറഞ്ഞ പ്രചരണത്തിനൊടുവിലാണ് ഇന്ന് 10 വാർഡുകൾ തെരഞ്ഞെടുപ്പിനെ നേരിട്ടത്.


പുറത്തൂർ പഞ്ചായത്തിലെ 2,3,4,5,14,15,16,17 വാർഡുകളും മംഗലം പഞ്ചായത്തിലെ 12,14 വാർഡുകളും ഉൾക്കൊള്ളുന്നതാണ് പുറത്തൂർ ഡിവിഷൻ. യുഡിഎിന്റെ സിഎം പുരുഷോത്തമൻ മാസ്റ്ററും എൽഡിഎഫിന്റെ ഒ ബാബുരാജും തമ്മിലാണ് പ്രധാന പോരാട്ടം നടന്നത്. ബിജെപി സ്ഥാനാർത്ഥി വികെ സുഭാഷും ശക്തമായി തന്നെ മത്സര രംഗത്തുണ്ടായിരുന്നെങ്കിലും കാര്യമായി നില മെച്ചപ്പെടുത്താൻ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് നടന്ന 2,3,5,12,14 എന്നീ അഞ്ച് വാർഡുകളിൽ യുഡിഎഫ് അംഗവും 4,14,15,16,17 എന്നീ അഞ്ച് വാർഡുകളിൽ എൽഡിഎഫ് അംഗവുമാണ് പഞ്ചായത്തിൽ പ്രതിനിധീകരിക്കുന്നത്.

തുല്യശക്തിയാണെന്നതിനാൽ പ്രവചനാതീതമായ പോരാട്ടമായിരുന്നു പുറത്തൂർ ഡിവിഷനിൽ. മുസ്ലിംലീഗ്, കോൺഗ്രസ് പാർട്ടികൾക്ക് വ്യക്തമായ പ്രാതിനിധ്യമുള്ള തിരൂർ ബ്ലോക്ക് പഞ്ചായത്തിൽ നാമമാത്രമായിരുന്ന ഇടതുപക്ഷം 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിലാണ് 2ൽ നിന്ന് 7 സീറ്റിലേക്ക് നിലമെച്ചപ്പെടുത്തിയത്. ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ ഏതുവിധേനയും ബ്ലോക്ക് ഭരണം പിടിച്ചെടുക്കുകയാണ് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും ലക്ഷ്യം. ഇത് യാഥാർത്ഥ്യമായിരിക്കുകയാണിപ്പോൾ.

40 വർഷത്തെ പൊതുപ്രവർത്തന പാരമ്പര്യമുള്ള പുരുഷോത്തമൻ മാസ്റ്ററെ മലർത്തിയടിച്ചാണ് ഡിവൈഎഫ്‌ഐ നേതാവ് ബാബുരാജ് തിരൂർ ബ്ലോക്കിൽ ചെങ്കൊടി പാറിച്ചത്. പ്രവർത്തകർ നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി. തെരഞ്ഞെടുപ്പ് ഫലം ബ്ലോക്ക് ഭരണത്തിനേറ്റ തിരിച്ചടിയാണെന്നും പൊന്നാനി പാർലമെന്റിലും ഈ വിജയം ആവർത്തിക്കുമെന്നും എൽ ഡി എഫ് നേതാക്കൾ പറഞ്ഞു. അതേ സമയം.

തിരൂർ ബ്ലോക്ക് പഞ്ചായത്തിലെ യു.ഡി.എഫ് പരാജയത്തിൽ മന്ത്രി കെ.ടി.ജലീലിനെതിരെ ഗുരുതര ആരോപണവുമായി യു.ഡി.എഫ് രംഗത്തെത്തി.മന്ത്രിയുടെ സാമ്പത്തിക സ്വാധീനത്തിൽ നേടിയ വിജയമാണെന്നും ഭരണ സംവിധാനങ്ങളെ എൽ.ഡി.എഫിന്റെ വിജയത്തിനായി ദുരുപയോഗം ചെയ്‌തെന്നും ആരോപിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP