Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആറ് വർഷം മുമ്പ് വിഭാഗീയതയുടെ ഇരയായതോടെ പാർട്ടിയിൽ നിന്ന് അകലാൻ തുടങ്ങി; മലപ്പുറത്ത് സിപിഎമ്മിനും ഇടതുമുന്നണിക്കും അധികാരം ലഭിച്ച അപൂർവ്വം ബ്ലോക്ക് പഞ്ചായത്തുകളിലൊന്നായ പെരുമ്പടപ്പ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതും മനംമടുപ്പിച്ചു; മറ്റ് നൂറുകുടുംബങ്ങൾക്കൊപ്പം സിപിഎം വിട്ട് സിപിഐയിലേക്ക് പോയത് മനസ് ഇപ്പോഴും ഇടതുപക്ഷത്തിനൊപ്പമായതുകൊണ്ടെന്ന് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം എം വിജയൻ

ആറ് വർഷം മുമ്പ് വിഭാഗീയതയുടെ ഇരയായതോടെ പാർട്ടിയിൽ നിന്ന് അകലാൻ തുടങ്ങി; മലപ്പുറത്ത് സിപിഎമ്മിനും ഇടതുമുന്നണിക്കും അധികാരം ലഭിച്ച അപൂർവ്വം ബ്ലോക്ക് പഞ്ചായത്തുകളിലൊന്നായ പെരുമ്പടപ്പ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതും മനംമടുപ്പിച്ചു; മറ്റ് നൂറുകുടുംബങ്ങൾക്കൊപ്പം സിപിഎം വിട്ട് സിപിഐയിലേക്ക് പോയത് മനസ് ഇപ്പോഴും ഇടതുപക്ഷത്തിനൊപ്പമായതുകൊണ്ടെന്ന്  പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം എം വിജയൻ

ജാസിം മൊയ്തീൻ

മലപ്പുറം: പൊന്നാനി പെരുമ്പടപ്പ് മാറഞ്ചേരി ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച് സിപിഐയിൽ ചേർന്ന നൂറ് കുടുംബങ്ങളിൽ പ്രധാനപ്പെട്ടത് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം എം വിജയന്റേതായിരുന്നു. ദീർഘകാലം സിപിഐഎമ്മിൽ സജീവമായി പ്രവർത്തിക്കുകയും പാർട്ടിയിലെ വിവിധ സ്ഥാനങ്ങളിൽ ഇരിക്കുകയും ചെയ്തിരുന്നയാളാണ് എം വിജയൻ. മാറഞ്ചേരി പഞ്ചായത്തിന്റെ മുൻ പ്രസിഡണ്ടുമായിരുന്നു. സിപിഐഎം മാറഞ്ചേരി ലോക്കൽ സെക്രട്ടറി, കർഷക സംഘം പൊന്നാനി ഏരിയ സെക്രട്ടറി, സിപിഐഎം പൊന്നാനി ഏരിയ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന എം വിജയന്റെ പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് മാറഞ്ചേരിയിലെ സിപിഎമ്മിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇന്നലെയാണ് വിജന്റെ നേതൃത്വത്തിൽ വിവിധ പാർട്ടികളിൽ നിന്നും രാജി വെച്ച നൂറ് കുടുംബങ്ങൾ സിപിഐയിൽ ചേർന്നത്. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പിപി സുനീർ വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച് സിപിഐയിലെത്തിയവർക്ക് പാർട്ടി പതാക കൈമാറി.

മാറഞ്ചേരിയിൽ സിപിഎമ്മിന് അടിത്തറയുണ്ടാക്കിയവരിൽ പ്രധാനിയായിരുന്ന എം വിജയൻ. 1983ൽ മാറഞ്ചേരിയിൽ ഡിവൈഎഫ്‌ഐ ആദ്യമായി ഡിവൈഎഫ്‌ഐ യൂണിറ്റ് രൂപീകരിക്കുന്നതിന് മുന്നിൽ നിന്നവരിൽ പ്രധാനിയായിരുന്നു എം വിജയൻ. അദ്ദേഹം സിപിഐഎം മാറഞ്ചേരി ലോക്കൽ സെക്രട്ടറിയായിരിക്കെയാണ് സിപിഎമ്മിന് മാറഞ്ചേരിയിൽ സ്വന്തമായൊരു പാർട്ടി ആസ്ഥാനം നിർമ്മിക്കുന്നത്. 2010ൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകയും യുഡിഎഫ് തൂത്തുവാരിയപ്പോഴും മാറഞ്ചേരിയെ ഇടതു പക്ഷത്ത് നിലനിർത്തിയതിൽ എം വിജയൻ വഹിച്ച പങ്ക് ചെറുതായിരുന്നില്ല. ആ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ തന്നെ സിപിഎമ്മിനും ഇടതു പക്ഷത്തിനും അഭിമാനിക്കാവുന്ന വിജയമായിരുന്നു മാറഞ്ചേരിയിലേത്. അതിന് നേതൃത്വം നൽകിയ എം വിജയൻ ആ വർഷം മാറഞ്ചേരി പഞ്ചായത്ത് ഭരണ സമിതിയുടെ പ്രസിഡണ്ടുമായി. 2014ൽ പാലപ്പെട്ടിയിൽ നടന്ന സിപിഐ.എം. പൊന്നാനി ഏരിയാസമ്മേളനം മുതലാണ് വിജയൻ പാർട്ടിയുമായി അകലാൻ തുടങ്ങിയത്. ആ സമ്മേളനത്തിൽ പാർട്ടിയിൽ ഉടലെടുത്ത വിഭാഗീയതയുടെ ഇര കൂടിയായിരുന്നു എം വിജയൻ. 2015ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് രണ്ടാം വാർഡ് പനമ്പാട്ട് നിന്നും അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ എം വിജയൻ മത്സരിച്ച് വിജയിക്കുകയും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഭരണം ഇടതുമുന്നണിക്ക് ലഭിക്കുകയും ചെയ്‌തെങ്കിലും അദ്ധ്യക്ഷ സ്ഥാനത്തേക്ക് തുടക്കം മുതൽ ഉയർന്നു വന്ന എം വിജയന്റെ പേരൊഴിവാക്കി വെളിയങ്കോട് നിന്നും ജയിച്ച ആറ്റുണ്ണി തങ്ങളെ പ്രസിഡണ്ടാക്കുകയായിരുന്നു. മലപ്പുറം ജില്ലയിൽ തന്നെ സിപിഎമ്മിനും ഇടതുമുന്നണിക്കും അധികാരം ലഭിച്ച അപൂർവ്വം ബ്ലോക്ക് പഞ്ചായത്തുകളിലൊന്നായിരുന്നു പെരുമ്പടപ്പ്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായതിനാലാണ് ഹിന്ദു നാമധാരിയായ എം വിജയന്റെ പേര് മാറ്റി ആറ്റുണ്ണി തങ്ങളെ നിശ്ചയിച്ചിരുന്നത്. ഇതോടു കൂടി വിജയൻ പാർട്ടിയുമായി പൂർണ്ണമായും അകന്ന് നിൽക്കുകയായിരുന്നു.

അതേ സമയം മനസ്സ് ഇപ്പോഴും ഇടതുപക്ഷത്തോടൊപ്പം ആതിനാലാണ് സിപിഐയിൽ ചേർന്നതെന്ന് എം വിജയൻ മറുനാടൻ മലയാളിയോട് പറഞ്ഞു. കുറെ കാലമായി പൊതുപ്രവർത്തന രംഗത്ത് സജീവമല്ലായിരുന്നു. സിപിഎമ്മുമായി വലിയ പ്രശ്‌നങ്ങളൊന്നുമില്ല. എങ്കിലും മനസ്സ് കൊണ്ട് ആ പാർട്ടിയുമായി സഹകരിച്ച് പോകാൻ കഴിയുമായിരുന്നില്ല. പൊതുപ്രവർത്തന രംഗത്ത് തുടരുന്നെങ്കിൽ ഇടതുമുന്നണിയോടൊപ്പം ഇടതുപക്ഷ പാർട്ടികളിലുമായിരിക്കണമെന്ന നിർബന്ധമുണ്ട്. അതു കൊണ്ടാണ് സിപിഐയിൽ ചേർന്നതെന്നും എം വിജയൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഞായറാഴ്ച മാറഞ്ചേരിയിൽനടന്ന സ്വീകരണ ചടങ്ങിൽ വിജയന് പുറമെ മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് മുൻ അംഗമായിരുന്ന സി.സി. നജീബ്, ജീവകാരുണ്യ പ്രവർത്തകനായ പ്രഗിലേഷ് എരമംഗലം, സാമൂഹിക പ്രവർത്തകനായ രുദ്രൻ വാരിയത്ത്, ഷാജി കുനിയത്ത്, പൂക്കയിൽ അബൂബക്കർ, പി.വി. മുബീൽ, പി.വി. ഗഫൂർ, സി.പി. ശറഫുദ്ദീൻ, കവളങ്ങാട്ട് അബൂബക്കർ എന്നിവരും സിപിഐയിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP