Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ കച്ചി തൊടുന്നില്ലെങ്കിലും സംസ്ഥാന ബിജെപിയിൽ ഗ്രൂപ്പിസം പാരമ്യത്തിൽ; ശ്രീധരൻ പിള്ളയുടെ പിൻഗാമിയാകാൻ സാധ്യതാ പട്ടികയിൽ കുമ്മനം മുതൽ എംടി രമേശ് വരെ; താൽപര്യമില്ലെന്ന് തുറന്ന് പറഞ്ഞ് കുമ്മനം; കെ സുരേന്ദ്രന് വേണ്ടി വാദിക്കാൻ മുരളീധര വിഭാഗം; എംടി രമേശിനെ അധ്യക്ഷനാക്കാൻ കൃഷ്ണദാസ് പക്ഷവും; കേന്ദ്രം പ്രതീക്ഷിക്കുന്നത് ഗ്രൂപ്പ് കളിയില്ലാതെ എല്ലാവരേയും ഒരുമിപ്പിക്കാൻ പോന്ന നേതാവിനേയും; അടുത്ത സംസ്ഥാന അധ്യക്ഷനെ അമിത് ഷാ നേരിട്ട് നിയമിക്കും

കേരളത്തിൽ കച്ചി തൊടുന്നില്ലെങ്കിലും സംസ്ഥാന ബിജെപിയിൽ ഗ്രൂപ്പിസം പാരമ്യത്തിൽ; ശ്രീധരൻ പിള്ളയുടെ പിൻഗാമിയാകാൻ സാധ്യതാ പട്ടികയിൽ കുമ്മനം മുതൽ എംടി രമേശ് വരെ; താൽപര്യമില്ലെന്ന് തുറന്ന് പറഞ്ഞ് കുമ്മനം; കെ സുരേന്ദ്രന് വേണ്ടി വാദിക്കാൻ മുരളീധര വിഭാഗം; എംടി രമേശിനെ അധ്യക്ഷനാക്കാൻ കൃഷ്ണദാസ് പക്ഷവും; കേന്ദ്രം പ്രതീക്ഷിക്കുന്നത് ഗ്രൂപ്പ് കളിയില്ലാതെ എല്ലാവരേയും ഒരുമിപ്പിക്കാൻ പോന്ന നേതാവിനേയും; അടുത്ത സംസ്ഥാന അധ്യക്ഷനെ അമിത് ഷാ നേരിട്ട് നിയമിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന പിഎസ്. ശ്രീധരൻ പിള്ള കാലാവധി അവസാനിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ മിസോറാം ഗവർണറായി ചുമതലയേറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇത് സംബന്ധിച്ച തീരുമാനം വന്നത് ഇന്ന് വൈകുന്നേരത്തോടെയാണ്. അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിൽ ബിജെപി നില പരിതാപകരമായി മാറിയ അവസ്ഥയിൽ കൂടിയാണ് തീരുമാനം എന്നത് ശ്രദ്ധേയമാണ്. ലോക്‌സഭയിൽ വലിയ രീതിയിൽ വോട്ട് വിഹിതം വർധിപ്പിച്ച ബിജെപി ഇത്തരത്തിൽ പിന്നോട്ട് പോകുമ്പോൾ ആരാണ് പാർട്ടിയെ നയിക്കാൻ അടുത്തതായി രംഗത്ത് വരിക എന്നതാണ് പ്രസക്തമായ ചോദ്യം.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിക്കാനായി ഗവർണർ സ്ഥാനം രാജിവെച്ച കുമ്മനം രാജശേഖരൻ മുതൽ എംടി രമേശ് വരെ നീളുന്ന പട്ടികയുണ്ട് അധ്യക്ഷ പദവിയിലെ ശ്രീധരൻപിള്ളയുടെ പിൻഗാമിയാകാൻ. ശ്രീധരൻ പിള്ളയുടെ നിയമനവുമായി ബന്ധപ്പെട്ട വാർത്ത വന്നതിന് പിന്നാലെ തന്നെ താൻ സംസ്ഥാന അധ്യക്ഷനായി തിരിച്ചുവരാൻ ആഗ്രഹിക്കുന്നില്ല എന്ന പ്രസ്താവനയാണ് കുമ്മനം നടത്തിയിരിക്കുന്നത്. പിഎസ് ശ്രീധരൻ പിള്ളയ്ക്ക് ലഭിച്ച ഏറ്റവും യോഗ്യമായ പദവിയാണ് മിസോറാം ഗവർണർ സ്ഥാനമെന്ന് കുമ്മനം

ഭരണനൈപുണ്യമുള്ള നിയമവിദഗ്ധനാണ് ശ്രീധരൻ പിള്ള. അഭിഭാഷകനായ ശ്രീധരൻ പിള്ള പ്രവർത്തന പാരമ്പര്യവും പരിചയവുമുള്ളയാണ്. അതുകൊണ്ടുതന്നെ ഈ പദവിക്ക് ഏറ്റവും അർഹനാണ് അദ്ദേഹമെന്നും കുമ്മനം വ്യക്തമാക്കി. അതേസമയം അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലെ പ്രകടനവുമായി ഈ നിയമനത്തിന് ബന്ധമില്ലെന്നും കുമ്മനം പറഞ്ഞു. അധ്യക്ഷ പദവിയിൽ ശ്രീധരൻ പിള്ളയുടെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രമാണ് ബാക്കി. മാത്രമല്ല, അദ്ദേഹത്തിന് അതിലും ശ്രേഷ്ഠമായ പദവിയാണ് നൽകിയിരിക്കുന്നതെന്നും കുമ്മനം കൂട്ടിച്ചേർത്തു.

രാജ്യത്ത് ബാക്കിയുള്ള സംസ്ഥാനങ്ങളിൽ എല്ലാം വലിയ വളർച്ചയും നേട്ടവും ഉണ്ടാക്കുന്നു. സിപിഎം കോട്ടകളായിരുന്ന ത്രിപുരയിലും ബംഗാളിലും പോലും പാർട്ടി വലിയ നേട്ടമുണ്ടാക്കി. ത്രിപുരയിൽ അധികാരം പിടിച്ചു. ബംഗാളിൽ ലോക്‌സഭയിൽ 17 സീറ്റുകൾ നേടി. അടുത്ത തവണ ഭരണം പിടിക്കും എന്ന് ഉറച്ച് വിശ്വസിക്കുന്നു. എന്നാൽ കേരളത്തിൽ വൈകാരികമായ ശബരിമല സമരത്തിൽ മുൻനിര പോരാളികളായിട്ടും ഒന്നും നേടാനാകുന്നില്ല. ഈ സ്ഥിതിക്ക് മാറ്റം കൊണ്ട് വരാൻ ഒരു നല്ല നേതൃത്വം പാർട്ടിക്ക് ഇല്ല എന്നത് തന്നെയാണ് കാരണം എന്ന് അമിത്ഷായ്ക്ക് ്‌റിയാം.

കേരളത്തിൽ നിന്നുള്ള നേതാക്കൾക്ക് ആവശ്യത്തിലധികം പദവികൾ നൽകുന്നു. എന്നാൽ ഒന്നിനും ഒരു ഗുണവും കിട്ടുന്നില്ല. കുമ്മനത്തെ ഗവർണറാക്കി, വി മുരളീധരനെ കേന്ദ്ര മന്ത്രിയാക്കി, ഇപ്പോൾ ശ്രീധരൻ പിള്ളയെ ഗവർണറാക്കി. ആകെ കേരളം ബിജെപിക്ക് നൽകിയതാകട്ടെ 2016ൽ നേമത്ത് ഒ. രാജഗോപാലിനെ വിജയിപ്പിച്ചു എന്നത് മാത്രമാണ്. എന്തായാലും പാർ്ട്ടിയെ ഒരുമയോടെ മുന്നിൽ നിന്ന് നയിക്കാനും അണികളെ ഒരുമിച്ച് നിർത്താനും സംഘടനാരംഗം ചലിപ്പിക്കാനും കഴിയുന്ന നേതാവിനെ തന്നെ അധ്യക്ഷനാക്കുക എന്നതായിരിക്കും. ഈ പദവിയിൽ എത്തുന്നത് ആരായാലും അവർക്ക് അത് വലിയ വെല്ലുവിളി തന്നെയായിരിക്കും.

ബിജെപിയിൽ ഇന്നുള്ളതിൽ പാർട്ടിക്കകത്തും പൊതു സമൂഹത്തിലും ഏറ്റവും സ്വീകാര്യൻ കുമ്മനം രാജശേഖരൻ തന്നെയാണ്. കേരളത്തിൽ അധ്യക്ഷനായി കു്മ്മനം പ്രവർത്തിച്ചപ്പോളാണ് ആദ്യമായി നിയമസഭയിൽ ഒരാളെ വിജയിപ്പിക്കാൻ കഴിഞ്ഞത്. ഏഴ് മണ്ഡലങ്ങളിൽ ബിജെപി രണ്ടാമത് എത്തുകയും ചെയ്തിരുന്നു. ശബരിമലയിലെ സമരനായകൻ എന്ന പരിവേഷമുള്ള കെ സുരേന്ദ്രനാണ് സാധ്യത പട്ടികയിലുള്ള രണ്ടാമത്തെ നേതാവ്. എംടി രമേശ്,

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP