Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'മന്ത്രി അവിടെ നിന്നാലും പൊങ്ങാനുള്ള വെള്ളം പൊങ്ങിക്കൊണ്ടിരിക്കുമെന്ന് മന്ത്രി രാജീവ്; ദുരിതത്തിന് കാരണം കോർപ്പറേഷന്റ അനാസ്ഥയെന്ന് യുഡിഎഫ് കൗൺസിലർമാർ; ഇരുമുന്നണികളെയും കുറ്റപ്പെടുത്തി ബിജെപിയും; കൊച്ചിയിലെ വെള്ളക്കെട്ടും തൃക്കാക്കരയിൽ ചൂടേറിയ വിഷയം

'മന്ത്രി അവിടെ നിന്നാലും പൊങ്ങാനുള്ള വെള്ളം പൊങ്ങിക്കൊണ്ടിരിക്കുമെന്ന് മന്ത്രി രാജീവ്;  ദുരിതത്തിന് കാരണം കോർപ്പറേഷന്റ അനാസ്ഥയെന്ന് യുഡിഎഫ് കൗൺസിലർമാർ; ഇരുമുന്നണികളെയും കുറ്റപ്പെടുത്തി ബിജെപിയും; കൊച്ചിയിലെ വെള്ളക്കെട്ടും തൃക്കാക്കരയിൽ ചൂടേറിയ വിഷയം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരത്തിന് കാലതാമസമെടുക്കുമെന്ന് വ്യക്തമാക്കി മന്ത്രി പി. രാജീവ്. വെള്ളപ്പൊക്കത്തിന് ശാശ്വതമായ പരിഹാരം കാണുമെന്ന് മന്ത്രി പറയുന്നു. അതേ സമയം എൽഡിഎഫ് ഭരിക്കുന്ന കോർപ്പറേഷന്റെ അനാസ്ഥയാണ് ദുരിതത്തിന് കാരണമെന്നാരോപിച്ച് യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്തെത്തി. കോർപ്പറേഷൻ മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികൾക്ക് കൊച്ചിയിലെ വെള്ളക്കെട്ടത്തിൻെ ഉത്തരവാദിത്വമുണ്ടെന്നാണ് ബിജെപി. ആരോപിക്കുന്നത്. ഫലത്തിൽ കൊച്ചിയിലെ വെള്ളക്കെട്ടും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ചൂടേറിയ പ്രചാരണ വിഷയമായി മാറുകയാണ്.

ഒരു ദിവസം മഴ പെയ്തപ്പോഴേക്കും കൊച്ചി നഗരത്തിന്റെ പല പ്രദേശങ്ങളിലും വെള്ളം കയറി ജനജീവിതം ദുരിതത്തിലാവുകയും വലിയ പ്രതിഷേധം ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ജില്ലയിൽ നിന്നുള്ള മന്ത്രി കൂടിയായ പി.രാജിവ് ഇടതുമുന്നണിയെ പ്രതിരോധിച്ച് രംഗത്തെത്തിയത്.

ഓപ്പറേഷൻ വാഹിനി എന്ന പേരിൽ പദ്ധതി നടപ്പാക്കുമെന്നാണ് മന്ത്രി രാജീവ് ഉറപ്പ് നൽകുന്നത്.മൂന്ന് കോടി 74 ലക്ഷം രൂപയുടെ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.സംസ്ഥാനത്താകെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാനാണ് സർക്കാരിന്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഇടപെടൽ നടത്തുന്നുണ്ടെന്നും മന്ത്രി കൊച്ചിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.

മുൻസിപ്പാലിറ്റി ഓപ്പറേഷൻ വാഹിനി ടെൻഡർ നടപടികൾ തുടങ്ങിയതേയുള്ളൂ. അത് പൂർണ്ണമായും മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചിട്ടില്ല. അപ്പോഴേക്കും പ്രതീക്ഷിക്കാത്ത വിധത്തിലാണ് മഴയെത്തിയത്. പദ്ധതി നടപ്പിലാക്കിയ ഇടങ്ങളിൽ നല്ല വിജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെരുമാറ്റച്ചട്ടം ഉള്ളതുകൊണ്ട് നിലവിൽ മറ്റ് യോഗങ്ങൾ വിളിച്ചുചേർക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒഴുകിവരുന്ന വെള്ളത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ വീടുകളിലേക്കുള്ളതും റോഡുകളിലേക്കുള്ളതുമായ സ്ലാബുകൾ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകും. പദ്ധതി കൂടി നടപ്പിലാകുമ്പോൾ ശാശ്വത പരിഹാരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 3.75 കോടിയുടെ പദ്ധതി ഇതിനായി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രി അവിടെ നിന്നാലും പൊങ്ങാനുള്ള വെള്ളം പൊങ്ങിക്കൊണ്ടിരിക്കും. അത് ഒഴുകാനുള്ള വഴി ഉണ്ടാക്കുകയാണ് പ്രധാനം, ആ രീതിയിലാണ് നിലവിൽ ഇടപെട്ടിട്ടുള്ളത്. ശാശ്വതമായ പരിഹാരമുണ്ടാകണം. അതാണ് ലക്ഷ്യംവെക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ പരിഹാരം കാണാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

കനത്തമഴയിൽ കൊച്ചി നഗരം മുങ്ങിയതോടെ വെള്ളക്കെട്ട് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ ആയുധമാക്കി യുഡിഎഫ്.
ഓപ്പേേറഷൻ ബ്രേക്ക് ത്രൂ ഒക്കെ ഉണ്ടെങ്കിലും മഴകനത്താൽ മുങ്ങുന്ന പതിവിന് മെട്രോസിറ്റിക്ക് മാറ്റമില്ല. കോർപ്പറേഷനെ പഴിച്ച് ജനരോഷം ഇടതിനെതിരെ തിരിച്ചുവിടാൻ യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ച് വെള്ളക്കെട്ടിലേക്കിറങ്ങി. യുഡിഎഫ് സ്ഥാനാർത്ഥിയും പ്രശ്‌നം ഏറ്റെടുത്തു.

പ്രചാരണത്തെ മഴ ബാധിച്ചുവെന്ന് പറഞ്ഞ ഇടത് സ്ഥാനാർത്ഥി ജോ ജോസഫ് വെള്ളക്കെട്ടിന് വൈകാതെ ശാശ്വത പരിഹാരം ഉണ്ടാകുമെന്ന ഉറപ്പാണ് നൽകുന്നത്. മുൻകാലങ്ങളിൽ നഗരസഭ ഭരിച്ച യുഡിഎഫ് എന്ത് ചെയ്തുവെന്ന ചോദ്യവും എൽഡിഎഫ് ഉയർത്തുന്നു.

ഇരുമുന്നണികളെയും ഒരുപോലെ പ്രതിരോധത്തിലാക്കിയാണ് ബിജെപിയുടെ പ്രചരണം. രാവിലെ കെ.സുരേന്ദ്രനും എഎൻ രാധാകൃഷ്ണനും നടത്താനിരുന്ന സൈക്കിൾ പര്യടനം മഴമൂലം മാറ്റി. കനത്തമഴ പലപ്പോഴും എറണാകുളത്തെ പോോളിംഗിനെപ്പോലും ബാാധിച്ച് മുന്നണികളെ വെട്ടിലാക്കിയിട്ടുണ്ട്. മഴയും വെള്ളക്കെട്ടും പരസ്പരം ആയുധമാക്കുമ്പോഴും ദുരിതപ്പെയത്ത് തുടർന്നാൽ എന്താകുമെന്ന ആകാംക്ഷയാണ് മുന്നണികൾക്കുള്ളത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP