Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തോൽവിക്ക് തൊടുന്യായം കണ്ടെത്താൻ നോക്കരുത്; കേരളത്തിൽ പാർട്ടി ജനങ്ങളിൽ നിന്ന് അകന്നത് പരിശോധിക്കണം; പാർട്ടി നയപരിപാടികളിൽ നിന്ന് വ്യതിചലിച്ചു; ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്നും ആവശ്യപ്പെടുന്ന വിഎസിന്റെ കത്ത് കേന്ദ്ര കമ്മിറ്റിയിൽ

തോൽവിക്ക് തൊടുന്യായം കണ്ടെത്താൻ നോക്കരുത്; കേരളത്തിൽ പാർട്ടി ജനങ്ങളിൽ നിന്ന് അകന്നത് പരിശോധിക്കണം; പാർട്ടി നയപരിപാടികളിൽ നിന്ന് വ്യതിചലിച്ചു; ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്നും ആവശ്യപ്പെടുന്ന വിഎസിന്റെ കത്ത് കേന്ദ്ര കമ്മിറ്റിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ സിപിഎമ്മിന്റെ പോക്കിൽ രൂക്ഷ വിമർശനവുമായി കേന്ദ്ര കമ്മിറ്റിയിൽ വി എസ്.അച്യുതാനന്ദന്റെ കത്ത്. കേരളത്തിൽ പാർട്ടി ജനങ്ങളിൽ നിന്ന് അകന്നത് പരിശോധിക്കണം. പാർട്ടി നയപരിപാടികളിൽ നിന്ന് വ്യതിചലിച്ചെന്നും വിമർശനം. മൂന്നുപേജുള്ള കത്ത് കേന്ദ്രകമ്മിറ്റിയിൽ വിതരണം ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുടെ പ്രധാന കാരണം ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ അനുവദിച്ചതാണെന്ന പൊതുവിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്നും വി എസ്. ആവശ്യപ്പെട്ടു. തോൽവിക്കു തൊടുന്യായം കണ്ടെത്താൻ നോക്കരുത്.

തിരഞ്ഞെടുപ്പിൽ ഇടതുപക്ഷവും മതനിരപേക്ഷ രാഷ്ട്രീയവും വലിയ തിരിച്ചടി നേരിട്ടു. ഇതിന് ഇടതുപക്ഷം ശരിയായ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇന്നത്തെക്കാൾ മതവിശ്വാസവും യഥാസ്ഥിതികത്വവും ദുരാചാരങ്ങളും ശക്തമായിരുന്നു പഴയ കാലത്ത്. എന്നിട്ടും അന്ന് ഇടതുപക്ഷം മുന്നേറി. അന്നൊക്കെ മത, സമുദായ, വർഗീയ ശക്തികളെ മറികടക്കാൻ ഇടതുപക്ഷത്തിനു കഴിഞ്ഞതു ജനമനസ്സുകളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനം വർഗീയശക്തികൾക്കും യഥാസ്ഥിതികർക്കും മുകളിലായതുകൊണ്ടാണ്.

ഇടതുപക്ഷത്തെ ശക്തിപ്പെടുത്താൻ ത്യാഗപൂർണമായ രാഷ്ട്രീയത്തിന്റെ പിന്മുറക്കാരായി ജനങ്ങളിലേക്ക് ഇറങ്ങുകയല്ലാതെ കുറുക്കുവഴികളൊന്നുമില്ലെന്നും വി എസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP