Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർക്കാരിനെതിരെ ആഞ്ഞടിച്ചു വീണ്ടും വി എം സുധീരൻ; വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നു വിജിലൻസ് ബ്യൂറോയെ ഒഴിവാക്കിയ നടപടി പിൻവലിക്കണമെന്നു കെപിസിസി പ്രസിഡന്റ്

സർക്കാരിനെതിരെ ആഞ്ഞടിച്ചു വീണ്ടും വി എം സുധീരൻ; വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നു വിജിലൻസ് ബ്യൂറോയെ ഒഴിവാക്കിയ നടപടി പിൻവലിക്കണമെന്നു കെപിസിസി പ്രസിഡന്റ്

കൊച്ചി: കരുണ എസ്റ്റേറ്റ് വിവാദത്തിനു പിന്നാലെ സർക്കാരിനെതിരെ വീണ്ടും കെപിസിസി പ്രസിഡന്റ് വി എം സുധീരൻ രംഗത്ത്. വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നും വിജിലൻസ് ബ്യൂറോയെ ഒഴിവാക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാണ് സുധീരൻ ആവശ്യപ്പെടുന്നത്.

കരുണ എസ്റ്റേറ്റിന് കരം അടക്കാൻ അനുമതി നൽകിയ സർക്കാർ നടപടി പിൻവലിക്കണമെന്നും തെറ്റുപറ്റിയാൽ സർക്കാരിനെ പാർട്ടി തിരുത്തുമെന്നും കഴിഞ്ഞ ദിവസം വി എം സുധീരൻ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണു സർക്കാരിനെതിരെ വീണ്ടും സുധീരൻ രംഗത്തെത്തിയത്.

ഘടകകക്ഷി മന്ത്രിമാർ ഉൾപ്പെടെയുള്ളവർ കരുണ എസ്റ്റേറ്റ് വിഷയത്തിൽ സുധീരനെതിരെ രംഗത്ത് വന്നിരുന്നു. പ്രതിപക്ഷവും വിജിലൻസിനെ വിവരാവകാശ പരിധിയിൽ നിന്നും ഒഴിവാക്കിയതിനെതിരെ രംഗത്ത് എത്തിയിരുന്നു. അതിനു പിന്നാലെയാണു സുധീരൻ പരസ്യപ്രസ്താവനയും, അതൃപ്തിയും പ്രകടിപ്പിച്ചെത്തിയത്. ഉത്തരവ് പിൻവലിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധീരൻ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP