Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡിവൈഎഫ്‌ഐയുടെ തലപ്പത്ത് ഇനി കണ്ണൂരിലെ യുവ സഖാവ്; വി.കെ.സനോജ് പുതിയ സെക്രട്ടറി ആകുമ്പോൾ സിപിഎം തള്ളിയത് ഡിവൈഎഫ്‌ഐ നേതൃത്വത്തിന്റെ ശുപാർശയെ; സനോജിന് നറുക്ക് വീണത് ദേശീയ പ്രസിഡന്റായി ചുമതല ഏൽക്കുന്ന എ.എ.റഹീമിന് പകരം: ഔദ്യോഗിക പ്രഖ്യാപനം വൈകാതെ

ഡിവൈഎഫ്‌ഐയുടെ തലപ്പത്ത് ഇനി കണ്ണൂരിലെ യുവ സഖാവ്; വി.കെ.സനോജ് പുതിയ സെക്രട്ടറി ആകുമ്പോൾ സിപിഎം തള്ളിയത് ഡിവൈഎഫ്‌ഐ നേതൃത്വത്തിന്റെ ശുപാർശയെ; സനോജിന് നറുക്ക് വീണത് ദേശീയ പ്രസിഡന്റായി ചുമതല ഏൽക്കുന്ന എ.എ.റഹീമിന് പകരം: ഔദ്യോഗിക പ്രഖ്യാപനം വൈകാതെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ തലപ്പത്ത് ഇനി കണ്ണൂരിൽ നിന്നുള്ള നേതാവ് വി.കെ.സനോജ്. ദേശീയ പ്രസിഡന്റായ എഎ റഹീമിനു പകരമാണ് ഡിവൈഎഫ്എക്ക് പുതിയ സെക്രട്ടറി വരുന്നത്. കഴിഞ്ഞ ദിവസം, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ അധ്യക്ഷതയിൽ ചേർന്ന ഡിവൈഎഫ്ഐ നേതൃയോഗത്തിൽ വിവരം റിപ്പോർട്ട് ചെയ്തു. സംസ്ഥാന പ്രസിഡന്റായി എസ് സതീഷ് തുടരാനാണ് സാധ്യത.

നിലവിലെ ട്രഷറർ എസ്. കെ. സജീഷ്, ജോയിന്റ് സെക്രട്ടറി വി.കെ.സനോജ് എന്നിവരിൽ ഒരാളെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചത്.ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി എ എ റഹീമിനെ തെരഞ്ഞെടുത്തതോടെയാണ് സംസ്ഥാനതലത്തിൽ ഒഴിവ് വന്നത്. നിലവിലെ ദേശീയ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് മന്ത്രിയെന്ന നിലയിലെ തിരക്കുകൾ മൂലമാണ് പദവി ഒഴിയുന്നത്. നിലവിൽ സംസ്ഥാന സെക്രട്ടറിയാണ് റഹിം. അടുത്തിടെ, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിലാണ് തീരുമാനം എടുത്തത്. ദേശീയ തലത്തിലേക്കു കേരളത്തിൽനിന്നുള്ള യുവ നേതാക്കൾ വരട്ടെ എന്ന പാർട്ടി നിർദ്ദേശപ്രകാരമാണ് റഹിം ദേശീയതലത്തിലേക്കു പ്രവർത്തന മേഖല മാറ്റുന്നത്. വി.കെ.സനോജ്, എം.വിജിൻ, എസ്.സതീഷ്, കെ.റഫീഖ് എന്നിവരുടെ പേരുകൾ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചിരുന്നു. അത് പിന്നീട് ചുരുങ്ങി സനോജും സജീഷുമായി. അടുത്ത വർഷം ആദ്യം നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പിലാകും മുഹമ്മദ് റിയാസിന്റെ ഔദ്യോഗിക പടിയിറക്കം.

അതെ സമയം വി.കെ.സനോജിനെ സംസ്ഥാന സെക്രട്ടറിയായി നിയമിച്ചത് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ഡിവൈഎഫ്‌ഐ ഫ്രാക്ഷൻ അംഗീകരിക്കേണ്ടതുണ്ട. സിപിഎം സംസ്ഥാന സെക്രട്ടറിയായി വീണ്ടും കോടിയേരിയുടെ വരവോടെയാണ് സനോജിനെ പുതിയ ദൗത്യം ഏൽപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്. ഡിവൈഎഫ്‌ഐ നേതൃത്വം താൽപര്യപ്പെട്ടിരുന്നത് നിലവിലെ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ്, ട്രഷറർ എസ്.കെ. സജേഷ് എന്നിവരിൽ ഒരാളെയാണ് എന്നറിയുന്നു. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഫ്രാക്ഷൻ ഇതു തള്ളിയതോടെ സനോജിന് നറുക്ക് വീണു.

നാല് മാസം കഴിഞ്ഞ് ഡിവൈഎഫ്‌ഐ സംഘടനാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്. അതുകൊണ്ട് തന്നെ സനോജിന് താൽക്കാലിക ചുമതലയിൽ കഴിവ് തെളിയിക്കേണ്ടതുണ്ട്. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം കൂടിയാണ് സനോജ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP