Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കന്റോൺമെന്റ് ഹൗസിലേക്ക് പ്രതീക്ഷയോടെ കയറിച്ചെന്നപ്പോൾ കേട്ട ഡയലോഗിൽ ചങ്കുതകരും പോലെ തോന്നി; വി എസ്.ശിവകുമാറിന് വേണ്ടി തത്കാലം ഒന്നുമാറി നിൽക്കണം; കെപിസിസി ജന.സെക്രട്ടറി ആക്കാമെന്ന പഴയ ഉറപ്പ് ചിരിയിൽ അലിയിച്ച് ചെന്നിത്തല; രമേശ് കെപിസിസി പ്രസിഡന്റ് ആയിരുന്ന കാലത്ത് ഉപയോഗിച്ചത് തന്റെ ഇന്നോവ; ഇത്രയും അടുപ്പം ഉണ്ടായിട്ടും വഞ്ചിച്ച രമേശിന്റെ കൂടെ ഇനി നിൽക്കില്ല; കോൺഗ്രസ് വിടാൻ ഒരുങ്ങി വിജയൻ തോമസ്

കന്റോൺമെന്റ് ഹൗസിലേക്ക് പ്രതീക്ഷയോടെ കയറിച്ചെന്നപ്പോൾ കേട്ട ഡയലോഗിൽ ചങ്കുതകരും പോലെ തോന്നി; വി എസ്.ശിവകുമാറിന് വേണ്ടി തത്കാലം ഒന്നുമാറി നിൽക്കണം; കെപിസിസി ജന.സെക്രട്ടറി ആക്കാമെന്ന പഴയ ഉറപ്പ് ചിരിയിൽ അലിയിച്ച് ചെന്നിത്തല; രമേശ് കെപിസിസി പ്രസിഡന്റ് ആയിരുന്ന കാലത്ത്  ഉപയോഗിച്ചത് തന്റെ ഇന്നോവ; ഇത്രയും അടുപ്പം ഉണ്ടായിട്ടും വഞ്ചിച്ച രമേശിന്റെ കൂടെ ഇനി നിൽക്കില്ല; കോൺഗ്രസ് വിടാൻ ഒരുങ്ങി വിജയൻ തോമസ്

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കെപിസിസി പുനഃ സംഘടനയിൽ തനിക്ക് വാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവും, മുൻ കെടിഡിസി ചെയർമാനുമായ വിജയൻ തോമസ് പാർട്ടി വിടാൻ ഒരുങ്ങുന്നു. രമേശ് ചെന്നിത്തല തന്നെ വഞ്ചിച്ചുവെന്നും അതിൽ പ്രതിഷേധിച്ചാണ് താൻ പാർട്ടി വിടുന്നതെന്നുമാണ് അദ്ദേഹം വേദനയോടെ പറയുന്നത്. കെപിസിസി ജനറൽ സെക്രട്ടറി ആക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഇന്നലെ രാവിലെ കന്റോൺമെന്റ് ഹൗസിലേക്ക് രമേശ് ചെന്നിത്തല വിളിച്ചുവരുത്തിയപ്പോൾ നിരാശപ്പെടുത്തുന്ന ഡയലോഗാണ് കേട്ടത്. വി എസ്.ശിവകുമാറിന് വേണ്ടി തത്കാലം ഒന്നു മാറി നിൽക്കണമെന്നായിരുന്നു ചെന്നിത്തലയുടെ അഭ്യർത്ഥന.

രണ്ടുവർഷം മുമ്പ് കോൺ്ഗ്രസിലെ അവഗണനയിൽ മനംമടുത്ത് വിജയൻ തോമസ് ബിജെപിയിൽ ചേരാനായി ഒരുങ്ങിയിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി നടത്തിയ ചർച്ചയിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തിന് പുറമെ ദേശീയനിർവാഹക സമിതിയംഗം മിസോറാമിന്റ ചുമതല എന്നിവയും വിജയൻതോമസിന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, അന്ന് എ.കെ.ആന്റണി ഇടപെട്ട് അനുനയിപ്പിച്ചതോടെ തീരുമാനം മാറ്റി. കെപിസിസി പുനഃസംഘടനയിൽ അർഹമായ പരിഗണന, അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കോവളത്ത് സ്ഥാനാർത്ഥിത്വം, ഈ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് വിജയൻതോമസ് അന്ന് നിലപാട് മാറ്റിയത്.

2011ൽ കോവളം സീറ്റ് നൽകാതിരുന്നത് മുതൽ തുടങ്ങിയതാണ് പാർട്ടി നേതൃത്വത്തോടുള്ള അതൃപ്തി. 2016ലും സീറ്റ് നിഷേധിച്ചതോടെ അകൽച്ച വർധിച്ചു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കെടിഡിസി ചെയർമാൻ ആയിരിക്കുമ്പോൾ ടൂറിസം മന്ത്രി എ.പി.അനിൽകുമാറുമായി നിരന്തര കലഹത്തിലായിരുന്നു വിജയൻ തോമസ്. തന്നെ അവഗണിച്ചു കൊണ്ട് മന്ത്രിയെന്ന രീതിയിൽ അനിൽകുമാർ നടത്തിയ നീക്കങ്ങളാണ് വിജയൻ തോമസും അനിൽകുമാറും തമ്മിൽ അകലാൻ ഇടയാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് കോൺഗസ് നേതൃത്വം സീറ്റ് വാഗ്ദാനം നടത്തിയെങ്കിലും നിയമസഭാ സീറ്റ് അദ്ദേഹത്തിന് ലഭിച്ചില്ല. പാർലമെന്റ് സീറ്റ് നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നൽകിയില്ല. ജയ്ഹിന്ദ് ചാനലിന് വേണ്ടി വന്ന മുടക്കുമുതലിന്റെ വലിയ പങ്ക് വിജയൻ തോമസിന്റെ വകയായിരുന്നു. ജയ്ഹിന്ദ് ചാനൽ യാഥാർഥ്യമായെങ്കിലും അതിനു പിന്നിൽ സാമ്പത്തിക പിൻബലമായി നിന്ന വിജയൻ തോമസിന് അവഗണന മാത്രമായിരുന്നു കോൺഗ്രസിൽ നിന്നും ലഭിച്ചത്. ഇതിനെ തുടർന്നാണ് വിജയൻ തോമസ് ബിജെപിയിലേക്ക് പോകുന്ന എന്ന രീതിയിൽ വാർത്തകൾ വന്നത്.

പാർലമെന്റ് സ്ഥാനാർത്ഥി ആക്കാമെന്നു മോഹിപ്പിച്ച് കോൺഗ്രസ് നേതാക്കൾ കൂടെ നിർത്തിയ വിജയൻ തോമസ് 35 കോടിയിൽ അധികം രൂപ ചെലവാക്കിയാണ് ജയ്ഹിന്ദ് ചാനൽ തുടങ്ങിയത്. പ്രവാസി വ്യവസായിയായ വിജയൻ തോമസ് ജയ്ഹിന്ദ് ചാനലിന്റെ ചെയർമാനായിരുന്നു. തിരുവനന്തപുരത്തെ മത്സരിക്കാൻ അവസരമൊരുക്കാമെന്ന കോൺഗ്രസ് നേതാക്കളുടെ വാഗ്ദാനത്തിലാണ് വിജയൻ തോമസ് ജയ്ഹിന്ദിൽ കോടികൾ നിക്ഷേപിച്ചത്. എന്നാൽ ലോക്സഭയിലും നിയമസഭയിലും മത്സരിക്കാൻ അവസരം ഒരുക്കിയയില്ല. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കെടിഡിസി ചെയർമാനായിരുന്നു. കുറച്ചുകാലമായി കെപിസിസി നേതൃത്വവുമായി വിജയൻ തോമസ് അകന്നു. ജയ്ഹിന്ദിലെ ഓഹരികൾ തിരിച്ചു ചോദിച്ചതായും സൂചനയുണ്ടായിരുന്നു. എന്നാൽ, പിന്നീട് നേതാക്കളെയൊന്നും മഷിയിട്ട നോക്കിയിട്ട് കണ്ടുകിട്ടിയില്ല.
കഴിഞ്ഞ 11 വർഷമായി കെപിസിസി സെക്രട്ടറി ആണ് വിജയൻതോമസ്. തിരുവനന്തപുരത്ത് പാർലമെന്റ് സ്ഥാനാർത്ഥിയായി ശശിതരൂർ വന്നതോടെ വിജയൻ തോമസ് നെയ്യാറ്റിൻകരയിൽ സ്വാതന്ത്ര സ്ഥാനാർത്ഥി ആയി. അപ്പോൾ രമേശ് ഇടപെട്ടു കോവളം സീറ്റ് തരാമെന്ന് പറഞ്ഞു. എന്നാൽ അതും കൊടുത്തില്ല. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നിയമസഭ മണ്ഡലത്തിൽ നിന്നും രാഷ്ട്രീയ പാർട്ടിയുടെ ബലത്തോടെ സ്വന്തന്ത്ര സ്ഥാനാർത്ഥി ആയി മത്സരിക്കുംമെന്നാണ് വിജയൻ തോമസ് പറയുന്നത്.

തന്റെ കോടിക്കണക്കിന് രൂപ ഐഗ്രൂപ്പ് നേതാക്കൾ കൈപ്പറ്റിയിട്ടും അവഗണന കാട്ടുന്നുവെന്നാണ് വിജയൻ തോമസിന്റെ പരാതി. ' കോൺഗ്രസ് എല്ലാം ജാതി നോക്കിയാണ് വീതം വൈകുന്നത്. ഞാൻ ലാറ്റിൻ ക്രിസ്ത്യൻ ആയതുകൊണ്ട് എനിക്ക് തരുന്നില്ല. അതുകൊണ്ട് എന്റെ സമുദായം കൂടുതൽ ഉള്ള തിരുവനന്തപുരം. മണ്ഡലത്തിൽ മത്സരിക്കും, അദ്ദേഹം പറയുന്നു. രമേശ് കെപിസിസി പ്രസിഡന്റ് ആയിരുന്ന കാലം അത്രയും ഉപയോഗിച്ചത് വിജയൻ തോമസിന്റെ kl 20.. 1എന്ന ഇന്നോവ കാർ ആയിരുന്നു
മന്ത്രി ആയപ്പോൾ തിരികെ ഏല്പിച്ചു. ഇത്രയും അടുപ്പം ഉണ്ടായിട്ടും വഞ്ചിച്ച രമേശിന്റെ കൂടെ എന്ത് വിശ്വാസത്തിൽ കൂടേ നില്കും എന്ന് വിജയൻ തോമസ് ചോദിക്കുന്നു

വഞ്ചനയുടെ കഥ

സ്ഥാനാർത്ഥി നിർണ്ണയത്തിന് കോൺഗ്രസ് സ്വീകരിക്കുന്ന ജാതി സമവാക്യങ്ങളുടെ ഇരയാണ് താനെന്ന് വിജയൻ തോമസ് നേരത്തെ തുറന്നടിച്ചിരുന്നുപ്രവാസി വ്യവസായി ആയിരുന്ന വിജയൻ തോമസ് ജയ്ഹിന്ദ് ചാനലിന്റെ ചെയർമാനെന്ന നിലയിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. നിയമസഭയിലോ പാർലമെന്റിലോ എത്തിക്കാമെന്ന വാഗ്ദാനത്തിലാണ് വിജയൻ തോമസ് ജയ്ഹിന്ദെന്ന കോൺഗ്രസ് ചാനലിലേക്ക് പണമൊഴുക്കിയതെന്നും വാർത്തകളുണ്ടായി. അതിന് ശേഷം നിയമസഭയിലേക്കും 2009ൽ ലോക്‌സഭയിലേക്കും തെരഞ്ഞെടുപ്പ് എത്തി. നിയമസഭയിൽ നേമത്തോ നെയ്യാറ്റിൻകരയിലോ വിജയൻ തോമസ് സ്ഥാനാർത്ഥിയാകുമെന്ന് വിലയിരുത്തലുമെത്തി. പക്ഷേ അതു നടന്നില്ല. ആറു കൊല്ലം മുമ്പ് പാർലമെന്റ് തെരഞ്ഞെടുപ്പ് വന്നു.

സിപിഐയുടെ പന്ന്യൻ രവീന്ദ്രനായിരുന്നു സിറ്റിങ് എംപി. തിരുവനന്തപുരം സീറ്റ് പിടിച്ചെടുക്കാമെന്ന് കോൺഗ്രസിനാണെങ്കിൽ തികഞ്ഞ ആത്മവിശ്വാസം. താനായിരിക്കും സ്ഥാനാർത്ഥിയെന്ന് വിജയൻ തോമസും വിശ്വസിച്ചു. സംഭവിച്ചത് മറ്റൊന്നാണ്. ഹൈക്കമാണ്ട് പിന്തുണയോടെ ശശി തരൂർ സ്ഥാനാർത്ഥിയായെത്തി. വിജയൻ തോമസ് റിബലായി പത്രികയും നൽകി. അതിനപ്പുറത്തേക്ക് പോകാതെ മത്സരരംഗത്ത് നിന്ന് വിജയൻ തോമസ് പിന്മാറി. കെപിസിസി സെക്രട്ടറിയായി. യുഡിഎഫ് ഭരണമെത്തിയപ്പോൾ കെടിഡിസിയുടെ തലപ്പത്തും. കെടിഡിസി ചെയർമാൻ എന്ന നിലയിൽ സർക്കാരിൽ നിന്ന് ലഭിക്കുന്ന പിന്തുണയുടെ കുറവും വിജയൻ തോമസ് വിമർശിച്ചിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോവളം മണ്ഡലത്തിലേക്കാണ് വിജയൻ തോമസിനെ പരിഗണിച്ചിരുന്നത്. എന്നാൽ സീറ്റ് കെപിസിസി. സെക്രട്ടറി എം.വിൻസന്റിന് നൽകി്. പാർട്ടി പത്രത്തിനും ചാനലിനുമായി താൻ ഏറെ പണം മുടക്കിയിട്ടുണ്ടെന്നും പണം മടക്കിത്തന്ന് തന്നെ ഒഴിവാക്കണമെന്നും ഇതോടെ വിജയൻ തോമസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. പക്ഷേ ആരും മൈൻഡ് ചെയ്തില്ല. എന്തായാലും കോൺഗ്രസിന് വേണ്ടി മുടക്കിയ പണം എളുപ്പത്തിൽ തിരിച്ചു ലഭിക്കുമെന്ന പ്രതീക്ഷയൊന്നും വിജയൻ തോമസിനില്ല. എന്തായാലും പാർട്ടിവിടാൻ തീരുമാനിച്ച അദ്ദേഹം പണത്തിനായി വീണ്ടും സമ്മർദ്ദം ചെലുത്തിയേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP