Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പിന്നോക്ക വിഭാഗങ്ങളെ അടുപ്പിക്കാൻ കുറുക്കുവഴികളുമായി വി എച്ച് പി; സംഘടന വഴി വായ്പ നൽകി പാവപ്പെട്ട കുടുംബങ്ങളെ കൈയിലെടുക്കും; തമിഴ്‌നാട്ടിൽ ക്ലെച്ച് പിടിച്ച പദ്ധതി കേരളത്തിലേക്കും ഉടൻ; ഹൈന്ദവ ധ്രുവീകരണത്തിനായി വിഎച്ച്പിയുടെ മാസ്റ്റർ പ്ലാൻ ഇങ്ങനെ

പിന്നോക്ക വിഭാഗങ്ങളെ അടുപ്പിക്കാൻ കുറുക്കുവഴികളുമായി വി എച്ച് പി; സംഘടന വഴി വായ്പ നൽകി പാവപ്പെട്ട കുടുംബങ്ങളെ കൈയിലെടുക്കും; തമിഴ്‌നാട്ടിൽ ക്ലെച്ച് പിടിച്ച പദ്ധതി കേരളത്തിലേക്കും ഉടൻ; ഹൈന്ദവ ധ്രുവീകരണത്തിനായി വിഎച്ച്പിയുടെ മാസ്റ്റർ പ്ലാൻ ഇങ്ങനെ

അർജുൻ സി വനജ്

കൊച്ചി: സംഘപരിവാർ സംഘടനകളിലേക്ക് അധ:സ്ഥിതരെയെത്തിക്കാൻ പുതിയ തന്ത്രങ്ങളുമായി വി.എച്ച്.പി രംഗത്ത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകിയാണ് വിശ്വഹിന്ദു പരിഷത്ത് പാവങ്ങളുടെ ഇടയിൽ സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നത്.

പ്രാദേശിക പാർട്ടികൾക്ക് വലിയ ആധിപത്യമുള്ള തമിഴ്‌നാട്ടിൽ സംഘപരിവാർ സംഘടനകൾക്ക് സ്വാധീനം ഉണ്ടാക്കുക വഴി ഭരണത്തിലെത്താനാണ് ആർ.എസ്.എസിന്റെ പോഷകസംഘടനയായ വി.എച്ച്.പി ലക്ഷ്യമിടുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരിൽ പ്രധാനികളാണ് തമിഴ്‌നാട്ടിലെ പൂവ് കെട്ടുന്നവർ. കേരളത്തിലേക്ക് അടക്കം വിവിധ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്ന വൈവിധ്യങ്ങളാർന്ന പൂക്കൾ ഇവർ കെട്ടുന്നവയാണ്. ഇവരെ ഏകോപിപ്പിച്ച് സംഘടന ഉണ്ടാക്കുകയെന്നത് ശ്രമകരമായ ദൗത്യമായതിനാൽ പ്രാദേശിക പാർട്ടികൾ പോലും ഇതിനു മുതിർന്നിട്ടുമില്ല.

പൂക്കെട്ടുവർ പേരവെ എന്ന സംഘടന വിഎച്ച്പി യുടെ നേതൃത്വത്തിൽ രൂപീകരിക്കുന്നത് ഈ വർഷം ആദ്യമാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതിനാൽ പൂവ് കെട്ടുന്നവർക്ക് ബാങ്കുകളോ മറ്റ് പണമിടപാട് സ്ഥാപനങ്ങളോ കടം നൽകാറില്ല. ഇത് മുതലാക്കിയാണ് വിഎച്ച്പി സെക്യൂരിറ്റി ആയി നിന്നുകൊണ്ട് ലോൺ നൽകുന്നത്. ഏപ്രിൽ 30 ന് തമിഴ്‌നാട്ടിലെ തൃശിനാപ്പള്ളിയിൽ ആരംഭിച്ച പദ്ധതി ഇപ്പോൾ ചെന്നൈയിലും തുടരുന്നുണ്ട്. 5 മാസം കൊണ്ട് നൂറിലധികം ആളുകൾക്കാണ് സംഘടന ലോൺ നൽകിയത്. ഏതാണ്ട് 30 ലക്ഷം രൂപ ഇതുവരെ നൽകിയെന്നാണ് സംഘടനയുടെ പ്രധാന നേതാക്കൾ അവകാശപ്പെടുന്നത്. അടുത്ത മൂന്നു മാസത്തിനുള്ളിൽ തമിഴ്‌നാട്ടിലെ എല്ലാ ജില്ലയിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് മുൻ അന്തർദേശിയ വർക്കിങ് പ്രസിഡന്റ് ശ്രീനിവാസ് വേദാന്തം മറുനാടൻ മലയാളിയോട് പറഞ്ഞു. കേരളത്തിലേക്കും പദ്ധതി വ്യാപിപ്പിക്കും.

ആദ്യ ഘട്ടത്തിൽ പാലക്കാടും തിരുവനന്തപുരത്തും ആയിരിക്കും പദ്ധതി ആരംഭിക്കുക. കേരളത്തിൽ മുക്കുവതൊഴിലാളികൾക്കിടയിലും ആദിവാസികൾക്കിടയിലും പതിയെ ഇറങ്ങിച്ചെല്ലാനാണ് നീക്കം. നിലവിൽ കേരളത്തിലെ വിഎച്ച്പി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ആധുനിക കൃഷി രീതികളെക്കുറിച്ച് വിവിധ ക്ലാസ്സുകൾ നൽകി വരുന്നുണ്ട്. ഇന്റർ നാഷ്ണൽ വർക്കിംങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയയാണ് പദ്ധതിക്ക് വയനാട് ജില്ലയിൽ മാസങ്ങൾക്ക് മുമ്പ് തുടക്കമിട്ടത്. ഒപ്പം വിവിധ ഗ്രാമിണ ഹെൽത്ത് കെയർ പ്രോജക്ടുകളും നടപ്പിലാക്കിവരുന്നു. ആറു മാസത്തിൽ ഒരിക്കൽ കേരളത്തിലെത്തി പ്രവീൺ തൊഗാഡിയ നേരിട്ടു പദ്ധതിയുടെ മികവ് വിലയിരുത്തുന്നുണ്ട്. ആറുമാസം മുമ്പ് കൊച്ചിയിൽ നടന്ന പ്രാന്തീയ ബൈഠക്കിൽ അധസ്ഥിതരെ സംഘടനയ്ക്ക് ഒപ്പം നിർത്താൻ പ്രത്യേക ശ്രദ്ധ നൽകണമെന്ന് നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിവരം.

പൂക്കെട്ടുവർ പേരവെയ്ക്കൊപ്പം സാക്ഷരതാ ക്ലാസ്സുകളും ബ്രാഹ്മീണർ അല്ലാത്തവർക്കുള്ള പൂജാപഠന ക്ലാസ്സുകളും, വിവിധ പെൻഷൻ പദ്ധതികളും വിഎച്ച്പി നടപ്പിലാക്കി വരുന്നുണ്ട്. പ്രായം ചെന്ന പശുക്കളെ സംരക്ഷിക്കുന്ന ഗോസ്വാമി മഠങ്ങളിലാകെ ഇപ്പോൾ നൂറുകണക്കിന് പശുക്കളുണ്ട്. ജാതി മതഭേദമന്യേ ക്ഷേത്ര പൂജകൾ പഠിപ്പിക്കുന്ന പദ്ധതിക്ക് വലിയ അംഗീകാരമാണ് ചെന്നൈയിൽ ലഭിക്കുന്നത്. സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്ന ബിസിനസ്സുകാരും അദ്ധ്യാപകരുമെല്ലാം പൂജാപഠനത്തിനായി വരുന്നുണ്ടെന്ന് വേദാന്തം പറയുന്നു. എല്ലാ മാസവും ശ്രാവണ പൗർണ്ണമി നാളിൽ മതം മാറിയ ഹിന്ദുക്കളെ സ്വന്തം മതത്തിലേക്ക് എത്തിക്കുന്ന ഖർ വാപ്പസിയും വിഎച്ച്പി വ്യാപകമായി നടപ്പിലാക്കിവരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP