Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കരിമണലിൽ വാക് പോര് തുടരുന്നു; ഖനനം സ്വകാര്യ മേഖലയ്ക്ക് നൽകരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ടിഎൻ പ്രതാപന്റെ കത്ത്; അഭിഭാഷകരെ മാറ്റണമെന്ന് വി എസ്; യുവ എംഎൽഎമാർക്ക് പബ്ലിസിറ്റി മാനിയയെന്ന് തങ്കച്ചൻ

കരിമണലിൽ വാക് പോര് തുടരുന്നു; ഖനനം സ്വകാര്യ മേഖലയ്ക്ക് നൽകരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ടിഎൻ പ്രതാപന്റെ കത്ത്; അഭിഭാഷകരെ മാറ്റണമെന്ന് വി എസ്; യുവ എംഎൽഎമാർക്ക് പബ്ലിസിറ്റി മാനിയയെന്ന് തങ്കച്ചൻ

തിരുവനന്തപുരം: കരിമണൽ ഖനനം സ്വകാര്യ മേഖലയ്ക്ക് നൽകരുതെന്ന് ആവശ്യപ്പെട്ട് ടി.എൻ.പ്രതാപൻ എംഎൽഎ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കത്തു നൽകി.

കേസ് കൈകാര്യം ചെയ്തതിലെ വീഴ്ച ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദനും രംഗത്തെത്തിയിട്ടുണ്ട്. ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്നാണ് വി എസ്സിന്റെ ആവശ്യം. നിലവിൽ കേസ് കൈകാര്യം ചെയ്ത അഭിഭാഷകർക്കെതിരെ ഭരണമുന്നണിയിലെ നേതാക്കൾ തന്നെ വിമർശനമുന്നയിച്ച സാഹചര്യത്തിൽ അവരെ മാറ്റണമെന്നും വി എസ് ആവശ്യപ്പെട്ടിട്ടുണ്ട്.

കരിമണൽ ഖനനത്തിൽ സ്വകാര്യ മേഖലയെകൂടി പരിഗണിക്കണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരേ അടിയന്തരമായി സുപ്രീം കോടതിയെ സമീപിക്കണമെന്നും പ്രതാപൻ കത്തിൽ ആവശ്യപ്പെട്ടു. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് എജി ഓഫീസ് വീഴ്ച വരുത്തിയെന്ന ആരോപണവും പ്രതാപൻ കത്തിൽ ഉന്നയിച്ചിട്ടുണ്ട്.അപ്പീൽ ഒന്നരവർഷം വൈകിയത് ഖേദകരമെന്നും വിശദീകരിച്ചു. എജിയുടെ നടപടി സ്വകാര്യ കമ്പനിയെ സഹായിക്കുന്നതെന്നും ടി.എൻ പ്രതാപൻ കത്തിൽ പറയുന്നു.

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരേ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടു. കരിമണൽ ഖനനത്തിന് സ്വകാര്യ മേഖലയേയും പരിഗണിക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്. ഈ വിധിക്കെതിരേ സർക്കാർ അപ്പീൽ നൽകണമെന്നാണ് വി എസ്. ആവശ്യപ്പെട്ടിരിക്കുന്നത്.

അതിനിടെ യുവ കോൺഗ്രസ് എംഎൽഎമാർക്കെതിരേ യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചൻ രംഗത്ത് എത്തി. നേതാക്കളെ വിമർശിക്കുന്ന യുവ എംഎൽഎമാർക്ക് പബ്ലിസിറ്റി മാനിയയാണെന്ന് പി.പി. തങ്കച്ചൻ ആരോപിച്ചു. പത്രത്തിൽ ദിവസവും പേര് വരിക എന്നതു മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും തങ്കച്ചൻ പറഞ്ഞു. ഏതു വിഷയത്തെകുറിച്ചും ആധികാരികമായാണ് സംസാരിക്കുന്നതെന്ന ഭാവമാണ് ഇവർക്കെന്നും കോൺഗ്രസിലേയും യുഡിഎഫിലെ ചില കക്ഷികളുടേയും നേതാക്കൾ ഇക്കൂട്ടത്തിൽ പെടുമെന്നും തങ്കച്ചൻ പറഞ്ഞു.

കരിമണൽ വിഷയത്തിൽ സർക്കാരിന് വീഴ്ച പറ്റിയതായി കെപിസിസി പ്രസിഡന്റ് വി എം സുധീരനും പ്രതികരിച്ചിരുന്നു. നിയമവകുപ്പിന് പാളിച്ച സംഭവിച്ചു. ഇക്കാര്യം പരിശോധിക്കും. നിയമവിദഗ്ധരുടെ ഉപദേശം തേടിയ ശേഷം മുന്നോട്ട് പോകുമെന്നും സുധീരൻ പറഞ്ഞു. വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴുള്ള അഭിഭാഷകരെ മാറ്റി കൂടൂതൽ യോഗ്യതയുള്ളവരെ നിയമിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

പൊതു സ്വകാര്യ സംയുക്ത മേഖലയിൽ കരിമണൽ ഖനനത്തിനായി സമർപ്പിച്ചിരിക്കുന്ന 29 അപേക്ഷകൾ പരിഗണിക്കണമെന്നായിരുന്നു ഇന്നലെ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്. സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീൽ തള്ളിക്കൊണ്ടായിരുന്നു ഈ ഉത്തരവ്. സിംഗിൾബഞ്ച് വിധിക്കെതിരെ അപ്പീൽ പോകാൻ കാലതാമസമുണ്ടായതിനെ കോടതി തന്നെ വിമർശിച്ച സാഹചര്യത്തിൽ അടിയന്തരമായി സുപ്രീം കോടതിയെ സമീപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP